ADVERTISEMENT

ദിവസങ്ങൾക്കു മുമ്പാണ് നടി താപ്സി പന്നു വിവാഹിതയായത്. ബാഡ്മിന്റൺ പരിശീലകനും ഡെൻമാർക്ക് വംശജനുമായ മതിയാസ് ബോയ്‍യെയാണ് താരം വിവാഹം ചെയ്തത്. ഉദയ്പൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സമൂഹ മാധ്യമങ്ങിലൊന്നും ഇതുവരെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താപ്സി. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തിൽ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താൽപര്യമില്ലാത്തതു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെക്കാത്തതും വിവാഹം സ്വകാര്യമായി നടത്തിയതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. 

‘എന്റെ വ്യക്തിജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടൽ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഒരു പബ്ലിക്ക് വ്യക്തി വിവാഹിതയാകുമ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധകളെയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഇത് എന്നിൽ തന്നെ സൂക്ഷിച്ചുവച്ചത്. എപ്പോഴും അതു രഹസ്യമാക്കി തന്നെ വെക്കും എന്നല്ല, വിവാഹം ഒരു പൊതു കാര്യമാക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. കാരണം വിവാഹ വിശേഷങ്ങൾ മറ്റുള്ളവർ എങ്ങനൊയിരിക്കും കാണുക എന്നതിനെ കുറിച്ച് ആശങ്കപ്പെടാൻ എനിക്ക് വയ്യ. ഇപ്പോൾ എനിക്ക് സന്തോഷിക്കാനാണ് ഇഷ്ടം’. താപ്സി  പറഞ്ഞു

taapsee1
താപ്സി പന്നു, Image Credits: Instagram/taapsee

വിവാഹദിനത്തിലെ ഫോട്ടോകളും വിഡിയോകളുമൊന്നും പുറത്തുവിടാൻ ആഗ്രഹമില്ല. വിവാഹ വിശേഷങ്ങൾ പറയാൻ എപ്പോഴെങ്കിലും മാനസികമായി തയാറായാൽ അപ്പോൾ അത് വ്യക്തമാക്കാമെന്നും സഹോദരി ഷാഗുൺ പന്നുവാണ് വിവാഹത്തിന്റെ എല്ലാ ക്രമീകരണങ്ങൾ നടത്തിയതെന്നും താപ്സി പറഞ്ഞു. 

വിവാഹ ചിത്രങ്ങള്‍ താപ്സി പങ്കുവച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചടങ്ങിൽ നിന്നുള്ള വിഡിയോ വൈറലാണ്. വിവാഹ ദിവസം സിംപിൾ ഡിസൈനിലുള്ള ചുവപ്പ് നിറത്തിലുള്ള അനാർക്കലി സെറ്റാണ് താപ്സി ധരിച്ചത്. നിറയെ ഗോൾഡൻ വർക്കുകളും വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. ഷെർവാണിയാണ്  മതിയാസ് തിരഞ്ഞെടുത്തത്. 

taapsee
താപ്സി പന്നു, Image Credits: Instagram/taapsee

2013ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com