ADVERTISEMENT

കഴിഞ്ഞ വർഷമാണ് നടി മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് നടി സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷമാക്കാൻ സെർബിയയിൽ പോയിരുന്നു. സുഹൃത്തുക്കളോടൊപ്പം നടത്തിയ താരത്തിന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

സെർബിയയിൽ വച്ചാണ് ബ്രൈഡ് ടു ബി ആഘോഷമാക്കിയത്. മീര വെളുത്ത വസ്ത്രവും മറ്റുള്ളവർ കറുപ്പ് നിറത്തിലുള്ള വസ്ത്രവുമാണ് തിരഞ്ഞെടുത്തത്. നാലുപേർ മാത്രം പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. ടീം ബ്രൈഡ് എന്നെഴുതിയ ചെരുപ്പും വസ്ത്രവുമാണ് സുഹൃത്തുക്കൾ ധരിച്ചത്. മീരയുടെ വസ്ത്രത്തിന്റെ പുറകിൽ ബ്രൈഡ് എന്നെഴുതിയിട്ടുണ്ട്. 

meera-nandan1
മീര നന്ദനും സുഹൃത്തുക്കളും, Image Credits: Instagram/nandan_meera

നിരവധി പേരാണ് മീരയ്ക്ക് ആശംസകൾ അറിയിക്കുന്നത്. മാട്രിമോണി സൈറ്റ് വഴിയാണ് ശ്രീജുവും മീരയും പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം സമൂഹ മാധ്യമത്തിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ മാത്രമാണ് താരത്തിന്റെ വിവാഹമാണെന്ന  വിവരം പലരും അറിഞ്ഞത്. ഈ വർഷമാണ് വിവാഹം. 

meera-nandan2
മീര നന്ദനും സുഹൃത്തുക്കളും, Image Credits: Instagram/nandan_meera
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com