ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അടുത്തിടെയാണ് സ്വാസിക വിവാഹിതയായത്. നടന‌ായ പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. സീരിയൽ സെറ്റിൽ വച്ചാണ് ഇരുവരും ഇഷ്ടപ്പെട്ടത്.  ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സ്വാസിക. 

‘വിവാഹത്തിന് ശേഷം പ്രേമിൽ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാൻ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷേ, പ്രേമിനെ കണ്ടപ്പോൾ ഞാൻ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല, ശരിക്കുള്ള സ്നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയിൽ ആ റിലേഷനിൽ നിൽക്കാൻ പറ്റുക എന്നുള്ളതാണ്.  പ്രേമിന്റെ കൂടെയുള്ളപ്പോൾ നല്ല സമാധാനമുണ്ടായിരുന്നു. 

swasika1
സ്വാസിക, പ്രേം, Image Credits: Instagram/swasikavj

ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭർത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭർത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാൻ‌. പക്ഷേ, പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാർട്ണർക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് പ്രേം. 

swasika2
സ്വാസിക, പ്രേം, Image Credits: Instagram/swasikavj

വൈഫ് എന്നോ സ്വീറ്റ് എന്നോ ഒക്കെ ഫോണിൽ എന്റെ നമ്പർ സേവ് ചെയ്യാൻ പറഞ്ഞിട്ട് പോലും പ്രേം ചെയ്തിട്ടില്ല. സ്വാസിക എന്നാണ് സേവ് ചെയ്തത്. ഒരു ഹാർട്ടെങ്കിലും പേരിനൊപ്പം ഇടാമോ എന്നു ചോദിച്ചിട്ട് പോലും ചെയ്തിട്ടില്ല. ഞാൻ ഹാപ്പിനെസ് എന്നാണ് പ്രേമിന്റെ പേര് സേവ് ചെയ്തത്. പിന്നെ എല്ലാവരും കൂടെയിരിക്കുമ്പോൾ എന്നെ എന്തെങ്കിലും പേര് വിളിച്ചൂടെ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. എന്നാൽ എന്നെ വിളിക്കുന്നത് സ്വാസിക എന്നു തന്നെയാണ്’. സ്വാസിക പറഞ്ഞു. 

swasika-wedding
സ്വാസിക, പ്രേം, Image Credits: Instagram/swasikavj
English Summary:

Swasika Reveals Her Unconventional Love Story with Prem Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com