ADVERTISEMENT

ഇസ്രയേലും ഹമാസുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള സമയപരിധി കഴിഞ്ഞു. വടക്കൻ ഗാസ മുനമ്പിലുള്‍പ്പെടെ സ്ഫോടനങ്ങളും വെടിയൊച്ചകളും വീണ്ടും ആരംഭിച്ചു. സൈനിക ഡ്രോണുകളും യുദ്ധവിമാനങ്ങളും പറന്നുയരുന്നതായും റിപ്പോർട്ടുകള്‍. യുദ്ധവിമാനങ്ങൾ നിലവിൽ ഗാസ മുനമ്പിലെ ഹമാസിന്റെ ലക്ഷ്യങ്ങൾ ആക്രമിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കരാറിലെ നിബന്ധനകൾ ലംഘിച്ചതിനാൽ യുദ്ധം പുനരാരംഭിക്കുകയാണെന്നും ഇസ്രായേൽ വ്യക്തമാക്കി അരമണിക്കൂറുകൾക്കകം യുദ്ധവിമാനങ്ങൾ പറന്നുയർന്നു.

എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരുടേയും വ്യാഴാഴ്ച കൈമാറ്റം ചെയ്തതിനെ തുടർന്ന് ഖത്തറും ഈജിപ്തും സന്ധി നീട്ടാൻ തീവ്രശ്രമം നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ ഈ രാജ്യങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com