'ഐഎൻഎസ് വിക്രാന്ത് മുക്കിയ' പാക്ക് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ശല്യപ്പെടുത്താതെ നാവികസേന!
Mail This Article
'1971ൽ ഐഎൻഎസ് വിക്രാന്ത് മുക്കിയ' പിഎൻഎസ് ഘാസിയുടെ അവശിഷ്ടങ്ങൾ വിശാഖപട്ടണത്തിന് സമീപം കണ്ടെത്തി. നാവികേസനയുടെ പുതിയ സബ്മെർജൻസ് റെസ്ക്യു വെഹിക്കിളാണ്(ഡിഎസ്ആർവി) അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.തീരത്ത് നിന്നും 2.5 കിലോമീറ്ററോളം അകലെ 100 മീറ്ററോളം ആഴത്തിലാണ് ഈ സ്ഥലം.1971ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ നിർണായകമായ ഒരു സംഭവമാണ് പിഎൻഎസ് ഘാസിയുടെ തർച്ച. ഇത് പാക്കിസ്ഥാനു തിരിച്ചടിയായി മാറുകയും ചെയ്തു. ഈ സംഭവപരമ്പരകളുടെ അവസാനമാണ് ബംഗ്ലാദേശ് രൂപം കൊണ്ടത്.
1971ൽ ഇന്ത്യൻ നേവിയുടെ ഈസ്റ്റേൺ നേവൽ കമാൻഡ് പാക്കിസ്ഥാനെ ബംഗാൾ ഉൾക്കടലിൽ ഐഎൻഎസ് വിക്രാന്ത് ഉപയോഗിച്ചു സമ്മർദ്ധത്തിലാക്കുകയായിരുന്നു.യുഎസിന്റെ പക്കൽനിന്നും ലീസിനെടുത്ത ടെൻച് ക്ലാസ്(1941–55) അന്തർവാഹിനിയായ ഘാസിയെ(USS Diablo (SS-479) വിക്രാന്തിനെ മുക്കുകയെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ അയച്ചു. അതേസമയം ഐഎൻഎസ് വിക്രാന്ത് എന്ന വ്യാജേന നടിച്ചു ഐഎൻഎസ് രജ്പുത്(INS Rajput) എന്ന ഡിസ്ട്രോയർ വിശാഖപട്ടണം തീരത്ത് പട്രോളിങ് ആരംഭിച്ചു. വലിയരീതിയിലുള്ള വയർലെസ് ട്രാഫിക്കും ഒപ്പം വിക്രാന്തിലെ സൈനികനെന്ന വ്യാജേന ടെലഗ്രാമുമൊക്കെ അയച്ചു ഘാസിയുടെ ശ്രദ്ധതിരിക്കുന്നതിൽ രജ്പുത് വിജയിച്ചു.
പരസ്പരമുള്ള നിരീക്ഷണം തുടർന്നതിനുശേഷം ഡിസംബർ 3നു ഘാസിയുടെ അതിവേഗ ഡൈവിന്റെ ചലനങ്ങൾ തൊട്ടടുത്ത് ശ്രദ്ധയിൽപ്പെട്ട രജപുത് കമ്യൂണിക്കേഷനായി ശ്രമിച്ചു .ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആയുധം പ്രയോഗിച്ചുവെന്നും കരുതപ്പെടുന്നു ഇപ്പോഴും ഇരു രാജ്യങ്ങളും ഘാസിയുടെ തകർച്ചയിൽ വിവാദം നിലനിൽക്കുന്നു.എന്തായാലും അതിനൂതന ഡിഎസ്ആർവികളിൽ ഘാസിയുടെ അവശിഷ്‍ടങ്ങൾ അടുത്ത് കണ്ടെങ്കിലും യുദ്ധത്തിൽ ജീവൻ പൊലിഞ്ഞവരോടുള്ള ഇന്ത്യൻ നേവിയുടെ പരമ്പരാഗതമായ ആദര സൂചകമായി അതിൽ സ്‍പർശിച്ചിട്ടില്ലെന്നു പേരു വെളിപ്പെടുത്താത്ത ഒരു നാവിക ഉദ്യോഗസ്ഥർ പറഞ്ഞു.
മിലൻ 2024ൽ രക്ഷാപ്രവർത്തന പ്രദർശനവുമായി ഡിഎസ്ആർവി
മിലൻ 2024 എന്ന നാവിക അഭ്യാസത്തിലാണ് ഡിഎസ്ആർവികളുടെ ആഴത്തിലുള്ള രക്ഷാപ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി അഭിമാനകരമായത്. ഇന്ത്യൻ നാവികസേന ആഴക്കടലിൽ ഏകദേശം 650 മീറ്റർ വരെ രക്ഷാപ്രവർത്തനം നടത്താൻ കഴിവുള്ള രാജ്യമായി മാറി, 50 രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര നാവികാഭ്യാസത്തിനായിരുന്നു വിശാഖപട്ടണം വേദിയായത്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിങ്ങനെയുള്ള രാജ്യങ്ങളുടെ നാവികസേനകളുടെ സംയുക്ത ശക്തിപ്രകടനം നടന്നത്.
Read Mote: 'ആകാശ ക്യാമറ' വരുന്നു; മുഖം സൂം ചെയ്തെടുക്കാം, ഏതൊരാളെയും ഏതു സമയവും നിരീക്ഷിക്കാം
1995 മുതല്‍ മിലന്‍ എന്ന പേരില്‍ സംയുക്ത നാവികാഭ്യാസം ഇന്ത്യയില്‍ നടക്കുന്നുണ്ട്. ആദ്യ മിലനില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളായിരുന്നു ഇന്ത്യക്കൊപ്പം പങ്കെടുത്തത്. പത്താമത്തെ പതിപ്പു മുതല്‍ മിലന്‍ കൂടുതല്‍ വിപുലമാവുകയും കൂടുതല്‍ സൗഹൃദരാഷ്ട്രങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. മിലന്‍ 24 രണ്ടു ഘട്ടമായാണ് നടക്കുക. ആദ്യഘട്ടം ഫെബ്രുവരി 19-23 ദിവസങ്ങളില്‍ കരയിലും രണ്ടാംഘട്ടം 24-27 ദിവസങ്ങളില്‍ സമുദ്രത്തിലുമായാണ് നടക്കുക. 2022ലായിരുന്നു ഇതിനു മുമ്പ് മിലന്‍ നാവികാഭ്യാസം വിശാഖപട്ടണത്ത് നടന്നത്.