7.82 ഇഞ്ച് ഡിസ്‌പ്ലേ, ഹാസൽബ്ലാഡ് ക്യാമറ സംവിധാനം; വൺ പ്ലസ് ഓപ്പൺ വിലയിൽ ഞെട്ടിക്കും
Mail This Article
സാംസങും മോട്ടോയും അരങ്ങുവാഴുന്ന 'മടക്കിനിവർത്തൽ' വിപണിയിലേക്കു പ്രീമിയം സ്മാർട്ഫോണുമായി വൺ പ്ലസും. വണ്‍ പ്ലസ്(OnePlus)പുറത്തിറക്കുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോണ്‍ ഇന്ത്യൻ വിപണിയിലേക്കും വിൽപനക്കായി എത്തിയിരിക്കുന്നു. 139,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ എമറാൾഡ് ഗ്രീൻ, വോയേജർ ബ്ലാക്ക് നിറങ്ങളിലും 16 ജിബി റാം + 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലും ലഭ്യമാണ് . വൺപ്ലസ് ഓൺലൈൻ സ്റ്റോർ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ആമസോൺ ഇന്ത്യ, പിന്നെ തിരഞ്ഞെടുത്ത പ്രധാന സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാകും.
ഫോൺ, ടാബ്‌ലെറ്റ് മോഡുകൾക്കിടയിലുള്ള നല്ലൊരു ഓപ്ഷനായ 7.82-ഇഞ്ച് 2K AMOLED പാനലാണ് പ്രധാന ബെൻഡബിൾ ഡിസ്‌പ്ലേ. 120Hz വരെ വേരിയബിൾ പുതുക്കൽ നിരക്കുള്ള 6.31 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയാണ് കവർ ഡിസ്‌പ്ലേ. രണ്ട് ഡിസ്‌പ്ലേകൾക്കും 10-ബിറ്റ് കളർ ഡെപ്‌ത് ഉണ്ട്. പുതുക്കൽ നിരക്ക് 120 വരെയാണ്(adaptive refresh rate, LTPO 3.0).2800 നിറ്റ്സ് ആണ് പീക്ക് ബ്രൈറ്റ്നെസ്. ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമാണ് ഫോണിൽ വരുന്നത്.
Qualcomm Snapdragon 8 Gen 2 സിസ്റ്റം-ഓൺ-ചിപ്പ് ആണ് OnePlus ഓപ്പൺ നൽകുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം അധിഷ്‌ഠിത ഓക്‌സിജൻ ഒഎസ് 13.2ആണ് ഫോണിനു കരുത്തു പകരുന്നത്. വൺപ്ലസ് ഓപ്പണിന് ആകെ അഞ്ച് ക്യാമറകളുണ്ട് - മൂന്ന് പിന്നിൽ, ഒന്ന് പ്രധാന ഡിസ്‌പ്ലേയിൽ, ഒന്ന് കവർ ഡിസ്‌പ്ലേയിൽ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 48 മെഗാപിക്സൽ പ്രധാന ക്യാമറ സെൻസർ (സോണി ലിറ്റിയ-808), ഓട്ടോഫോക്കസും ഒഐഎസും ഉള്ള 64 എംപി 3x ടെലിഫോട്ടോ, ഓട്ടോഫോക്കസുള്ള 48 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവ പിൻവശത്തുള്ള ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു.
പ്രധാന ഡിസ്പ്ലേയിലെ ക്യാമറ 20MP സെൻസറും കവർ ഡിസ്പ്ലേയിൽ 32MP ക്യാമറ സെൻസറുമാണ്. ക്യാമറ സംവിധാനം ഹാസൽബ്ലാഡുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
-
Main display (primary display)Size: 19.86 cm (7.82)
-
Cover screen (secondary display)Size: 16.03 cm (6.31)
-
Main camera48MP + 48MP + 64MP
-
ProcessorSnapdragon® 8 Gen 2
-
Ram16GB LPDDR5X RAM
-
Charging67W Fast Charging
67W ഫാസ്റ്റ് വയർഡ് ചാർജർ പിന്തുണയ്ക്കുന്ന 4,805 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് പവർഡ് സ്പീക്കറുകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, എക്സ്-ആക്സിസ് വൈബ്രേഷൻ മോട്ടോർ, ചാർജിംഗിനും ഡാറ്റാ ട്രാൻസ്ഫറിനുമുള്ള യുഎസ്ബി-സി 3.1 ഇന്റർഫേസ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.