ADVERTISEMENT

റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ പ്രൈമ വില്‍പനയ്‌ക്കെത്തുന്നു. 2.4 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍, 1800mAh ബാറ്ററി, 23 ഭാഷാ പിന്തുണ എന്നീ ഫീച്ചറുകളോടെയെത്തുന്ന  4Gസ്മാർട്ട് ഫീച്ചർ ഫോണിന് 2599 രൂപയാണ് വില. പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ.ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ് ,ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. 

യുട്യൂബ് , ഫെയ്സ്ബുക്ക് , വാട്ട്സാപ്പ് , ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ്  എന്നിവ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും. Kai-OS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള, 4G സ്മാർട്ട് ഫീച്ചർ ഫോണാണ് ജിയോഫോൺ പ്രൈമ.

jio-prima-1 - 1

വിഡിയോ കോളിങിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റൽ ക്യാമറകളും(0.3എംപി ഫ്രണ്ട് ആൻഡ് റിയർ ക്യാമറ) ഉണ്ട്. ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവൻ  എന്നീ  വിനോദ ആപ്പുകൾ  ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യുപിഐ പേമെന്റ് ചെയ്യാം. 

3.5 എംഎം ഓഡിയോ ജാക്കും ജിയോഫോൺ പ്രൈമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ 2G മുക്തമാക്കുന്നതിനുള്ള റിലയൻസ് ജിയോയുടെ മറ്റൊരു ചുവടുവെപ്പാണ് ജിയോഫോൺ പ്രൈമയെന്നു കമ്പനി പറയുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോഫോൺ പ്രൈമ പ്രദർശിപ്പിച്ചിരുന്നു.

English Summary:

Jio’s new 4G feature phone Prima goes for sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com