ADVERTISEMENT

അള്‍ട്രാ എച്ഡി ഡിസ്‌പ്ലെ, ബ്ലൂടൂത് കോളിങ്, സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍സ് തുടങ്ങിയ ഫീച്ചറുകളുമായി എക്‌സ്‌വാച്ച്-ബി2 എന്ന പേരില്‍ പ്രോമേറ്റ് കമ്പനി ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് വില്‍പ്പനയ്‌ക്കെത്തിച്ചു. 240x296 പിക്‌സല്‍ റെസലൂഷനുള്ള 2.01-ടിഎഫ്ടി ഡിസ്‌പ്ലെയാണ് ഉള്ളത്. പീക് ബ്രൈറ്റ്‌നസ് 500 നിറ്റ്‌സ് വരെയുണ്ട്. 200ലേറെ വാച്ച് ഫേസുകളും ഉണ്ട്. 

promate-2 - 1

 നീല, കറുപ്പ്, ഗ്രാഫൈറ്റ്എന്നീ മുന്നു നിറങ്ങളില്‍ വാങ്ങാന്‍ ലഭിക്കുന്ന വാച്ചിന് 12 മാസത്തെ വാറന്റി നല്‍കിയിരിക്കുന്നു 123ലേറെ സ്‌പോര്‍ട്‌സ് മോഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മിക്കവാറും ഏത് ആക്ടവിറ്റിയും ട്രാക്കു ചെയ്യാന്‍ സാധിക്കും  ബ്ലൂടൂത് 5.2 ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ പോലെയുള്ള എക്‌സ്റ്റേണല്‍ ഉപകരണങ്ങളുമായി പെയറിങും മറ്റും വേഗത്തിലും സുഗമമായും സാധ്യമാക്കുന്നു. വാച്ചില്‍ ശക്തിയുള്ള മൈക് ഇന്‍-ബില്‍റ്റ് ആയി നല്‍കിയിരിക്കുന്നതിനാല്‍ കോളിങ് അനുഭവവും മറ്റും തൃപ്തികരമായിരിക്കുമെന്നും കമ്പനി.

പ്രോമേറ്റ് എക്‌സ്‌വാച്ച്-ബി2 മോഡലിന് ആക്ടിവ്‌ലൈഫ് (ActiveLifeTM) ഹെല്‍ത് സൂട്ടും ഉണ്ട്. വിവിധ തരം ഹെല്‍ത് സെന്‍സറുകള്‍ വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, എത്ര ചുവടുകള്‍ നടന്നു എന്ന് അറിയാനുള്ള പെഡോമീറ്ററും,  ഡൈനാമിക് ഹാര്‍ട്ട് റേറ്റ്, ബ്ലഡ് ഓക്‌സിജന്‍ ലെവല്‍സ്, സ്ലീപ് ട്രാക്കിങ് സംവിധാനം തുടങ്ങിയവയും ഉണ്ട്.

promate-3 - 1
  • Display
    2.01″ display, 240×296 resolution, 500 nits of brightness
  • 200+ Watch Faces
  • Bluetooth v5.2; Supports calling
  • In-built mic and speaker
  • Up to 10–15 days of battery life on a single charge
  • IP67 Water resistance
  • Compatible with Android 5.0 or above / iOS 9.0 or later

നാവിഗേഷന്‍ എളുപ്പമാക്കാന്‍ പൂര്‍ണ്ണമായും ഫങ്ഷണലായ തിരിക്കാവുന്ന ക്രൗണും വാച്ചിന്റെ പ്രധാന ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളിലൊന്നാണ്. ഐപി67 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങും എക്‌സ്‌വാച്ച്-ബി2ന് ഉണ്ട്. എക്‌സ്‌വാച്ച്-ബി2  മുഴുവന്‍ ചാര്‍ജില്‍ 10-15 ദിവസം വരെ അണിയാനായേക്കുമെന്ന് കമ്പനി പറയുന്നു. 

  സകല ഡേറ്റയും വാച്ചിനൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്ന എക്‌സ്‌വാച്ച് ആപ്പ് വഴി നിരീക്ഷിക്കാം

English Summary:

Promate XWatch-B2 with 2.01″ display, Bluetooth calling launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com