ADVERTISEMENT

ഏറ്റവും പുതിയ എപിഎസ്‌-സി മിറര്‍ലെസ് ക്യാമറയായ ആൽഫ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കി സോണി ഇന്ത്യ. എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍ സിഎംഒഎസ് ഇമേജ് സെന്‍സര്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈനാണുള്ളത്.

120എഫ്പിഎസ് വരെ ഉയര്‍ന്ന റെസല്യൂഷനുള്ള 4കെ വിഡിയോ റിക്കോര്‍ഡിങിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ക്യാമറ. കഠിനമായതോ പ്രകാശം കുറഞ്ഞതോ ആയ സാഹചര്യങ്ങളില്‍ വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യുന്നതിന് 14+2 സ്‌റ്റോപ്പുകളുണ്ട്, പരിഷ്‌ക്കരിച്ച മൂവി ഇമേജറികള്‍ക്കായി സോണിയുടെ പ്രൊഫഷണല്‍ സിനിമാ ലൈനില്‍ കാണുന്ന എസ്‌ സിനിടോണ്‍ പിക്ചര്‍ പ്രൊഫൈലും ക്യാമറയിലുണ്ട്. 

sony-cam-3 - 1

ഈ ഫീച്ചറുള്ളതിനാല്‍ കളര്‍ ഗ്രേഡിങ് ആവശ്യമില്ല. ക്ലൗഡ് സര്‍വീസിലേക്ക് തടസമില്ലാതെ  വിഡിയോകളും ഫോട്ടോസും അപ്‌ലോഡ് ചെയ്യുന്നതിന് ക്രിയേറ്റേഴ്‌സ് ആപ്പ് സേവനവും ക്യാമറ പിന്തുണയ്ക്കുന്നു. 

സോണി ക്യാമറ ലോഞ്ച്, സോണി സെന്റര്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ (ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്), ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവയില്‍ 2023 നവംബര്‍ 20 മുതല്‍ ആല്‍ഫ6700 ക്യാമറ ലഭ്യമാണ്.

sony-cam-2 - 1

ഐഎല്‍സിഇ-6700 (ബോഡി മാത്രം) മോഡലിന് 136,990 രൂപയും, ഐഎല്‍സിഇ-6700എല്‍ (ബോഡി+16-50 എംഎം പവര്‍സൂം ലെന്‍സ്) മോഡലിന് 147,490 രൂപയും, ഐഎല്‍സിഇ-6700എം (ബോഡി+18-135 എംഎം സൂം ലെന്‍സ്) മോഡലിന് 172,990 രൂപയുമാണ് വില.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com