വൺ പ്ലസ് 12; രണ്ട് സവിശേഷതകൾ തിരികെ വരുന്നു
Mail This Article
വൺ പ്ലസിന്റെ ഉടൻ വിപണിയിൽ അവതരിക്കാനിരിക്കുന്ന മൊബൈലാണ് വൺ പ്ലസ് 12. അടുത്ത തലമുറ വൺ പ്ലസ് ഫോൺ നിലവിൽ വൺ പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 6.70 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയുമായിരിക്കും ഫോണിനുള്ളത്. ഡിസ്‌പ്ലേ 4,500 നിറ്റ്സ് വരെ പരമാവധി തെളിച്ചം വാഗ്ദാനം ചെയ്യും.
വൺ പ്ലസ് 12 സ്പെസിഫിക്കേഷനുകളിൽ Snapdragon 8 Gen 3 ചിപ്‌സെറ്റ്, 64MP ടെലിഫോട്ടോ ലെൻസ്, 24GB വരെ റാം, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,400mAh ബാറ്ററി എന്നിവയുണ്ടായിരിക്കും. ഈ ഉപകരണത്തിന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സംവിധാനം ഉണ്ടായിരിക്കും, ഇതിന് ഹാസൽബ്ലാഡിന്റെ പിന്തുണയുണ്ടാകും.
വൺ പ്ലസ് സ്വയം വികസിപ്പിച്ചെടുത്ത “സൂപ്പർ ലൈറ്റ് ആൻഡ് ഷാഡോ ഇമേജ് എഞ്ചിൻ” സാങ്കേതികവിദ്യയും വൺ പ്ലസ് 12 അവതരിപ്പിക്കും. മറ്റു കാര്യങ്ങളുടെ കൂടെ വൺ പ്ലസ് 12ന്റെ വിലയും ഔദ്യോഗിക സവിശേഷതകളും ഡിസംബർ 5 ന് ചൈനയിൽ വെളിപ്പെടുത്തും.
-
Display6.7-ഇഞ്ച് QHD+ സൂപ്പർ ഫ്ലൂയിഡ് AMOLED ഡിസ്‌പ്ലേ
-
ProcesserSnapdragon 8 Gen 3 ചിപ്‌സെറ്റ്
-
Front camera32MP(expected)
-
Rear Camera64MP + 50MP + 50MP
-
Ram256GB
-
Charging5400mAh