ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ, 6.5 ഇഞ്ച് ഡിസ്‌പ്ലേ; മോട്ടറോളയുടെ മോട്ടോ ജി34 5ജി
Mail This Article
ആൻഡ്രോയിഡ് 14, 50 എംപി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, 120 ഹെർട്സ് 6.5 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ സംവിധാനങ്ങളോടെ മോട്ടറോളയുടെ മോട്ടോ ജി34 വിപണിയിൽ ലഭ്യമാകും. ഓഫറുകളുൾപ്പടെ 9999 രൂപ എന്ന പ്രാരംഭ വിലയ്ക്കാണ് മോട്ടറോള ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
സ്‌നാപ്ഡ്രാഗൺ 695 5ജി പ്രൊസസറാണ് ഫോണിനു കരുത്തു പകരുന്നത്. ഓഷൻ ഗ്രീൻ നിറത്തിലുള്ള സൂപ്പർ-പ്രീമിയം വീഗൻ ലെതർ ഫിനിഷ് കൂടാതെ ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിലും ഈ ഫോൺ ലഭ്യമാണ്. 3D അക്രിലിക് ഗ്ലാസ് ഫിനിഷാണ് മറ്റൊരു സവിശേഷത.
മെച്ചപ്പെട്ട സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 20W ടർബോചാർജിങ്ങോടുകൂടിയ 5000mAh ബാറ്ററിയും സ്പ്ലാഷ്-റെസിസ്റ്റന്റ് ഡിസൈനും (IP52) ഇതിനുണ്ട്. ആൻഡ്രോയിഡ് 15 അപ്‌ഡേറ്റും മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ സുരക്ഷാ പിന്തുണയും ലഭിക്കുമെന്ന് മോട്ടറോള പറയുന്നു.
ഫോണിന്റെ വില 4GB + 128GB പതിപ്പിന് 10,999 രൂപയും 8GB + 128GB വേരിയന്റിന് 11,999 രൂപയുമാണ്. എക്‌സ്‌ചേഞ്ചിൽ ഉപഭോക്താക്കൾക്ക് 1000 രൂപ അധിക കിഴിവും ലഭിക്കും. ഫ്ലിപ്കാർട്, മോട്ടറോള . ഇൻ തുടങ്ങി ഇന്ത്യയിലുടനീളമുള്ള പ്രമുഖ റിട്ടെയ്ൽ സ്റ്റോറുകളിൽ ജനുവകി 17 മുതൽ ഫോൺ വിൽപ്പനയ്ക്കെത്തും.
-
Display6.5 ഇഞ്ച് HD+ (1600 x 720p) IPS LCD
-
ProcesserQualcomm Snapdragon 695 octa-core
-
camera50എംപി
-
Selfie Camera16MP (f/2.4) സെൻസർ
-
Battery5000mAh