ADVERTISEMENT

സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിനു തുടക്കമിട്ടത്. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. ഇപ്പോഴിതാ റിലയൻസ് ജിയോ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡേറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒടിടി പ്ലാറ്റുഫോമുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകൾ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ഈ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു.

Image Credit:jio.com
Image Credit:jio.com

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.

ജിയോ എയർ ഫൈബറിലൂടെയുള്ള സേവനങ്ങൾ

550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും. ക്യാച്ച്-അപ്പ് ടിവി, ഏറ്റവും ജനപ്രിയമായ പതിനാറിൽ അധികം ഒടിടി ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും.

ബ്രോഡ്ബാൻഡ്

ജിയോയുടെ വൈഫൈ കണക്ടിവിറ്റിയും വീടിന്റെയോ സ്ഥാപനത്തിലും എല്ലാം ലഭ്യമാകും.

Photo Credit : Pau BARRENA / AFP
Photo Credit : Pau BARRENA / AFP

∙സ്മാർട് ഹോം സേവനം:

∙വിദ്യാഭ്യാസത്തിനും വീട്ടിൽനിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി

∙സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ

∙ആരോഗ്യ പരിരക്ഷ

∙വിദ്യാഭ്യാസം

∙സ്മാർട് ഹോം ഐഒടി

∙ഗെയിമിങ്

∙ഹോം നെറ്റ്‌വർക്കിങ്

സൗജന്യ ഉപകരണങ്ങൾ

∙വൈഫൈ റൂട്ടർ

∙4k സ്മാർട് സെറ്റ് ടോപ്പ് ബോക്സ്

∙വോയ്സ് ആക്റ്റീവ് റിമോട്ട്

കൂടുതൽ വിവരങ്ങൾക്കു www.jio.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com