ADVERTISEMENT

നിർമിത ബുദ്ധിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ ഭാവിയുടെ ഫോൺ എന്ന വിശേഷണത്തോടെ സാംസങ് ഗാലക്സി എസ് 24 മോഡലുകളെത്തി: എസ്24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നീ ശ്രേണിയാണ് എത്തിയിരിക്കുന്നത്. 

ഡിസ്പ്ലേ

എസ് 24: 6.2 ഇഞ്ച് ഫുൾ എച്ച്ഡി+ ഡൈനാമിക് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് ബ്രൈറ്റ്നെസ്.

എസ് 24+: 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് ബ്രൈറ്റ്നെസ്.

എസ് 24 അൾട്ര: 6.8ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 2600 നിറ്റ്സ് ബ്രൈറ്റ്നെസ്.

പ്രൊസസർ

എസ് 24 , എസ് 24+: സ്നാപ്ഡ്രാഗൺ 8 ജെൻ3

എസ് 24 അൾട്ര: ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3

samsung-s24 - 1

ക്യാമറ:

എസ് 24,എസ് 24+: ട്രിപ്പിൾ റിയർ ക്യാമറ( 50 എംപി പ്രധാന ക്യാമറ, 12എംപി അൾട്രാവൈഡ് 10എംപി ടെലിഫോട്ടോ 3എക്സ്, ഒപ്റ്റിക്കൽ സൂം)

എസ് 24 അൾട്ര: ക്വാഡ് റിയർ ക്യാമറ (200എംപി പ്രധാന ക്യാമറ , 12എംപി അൾട്രാവൈഡ്, 50എംപി ടെലിഫോട്ടോ with 5എക്സ് ഒപ്റ്റിക്കൽ സൂം, 12എംപിടെലിഫോട്ടോ, 3എക്സ് ഒപ്റ്റിക്കൽ സൂം)

സ്റ്റോറേജ്

എസ് 24: 256GBവരെ

എസ് 24+: 512വരെ

എസ് 24 അൾട്ര: വൺ ടിബിവരെ

ബാറ്ററി:

samsung-s24-6 - 1

എസ് 24: 4,000എംഎഎച്ച്

എസ് 24+: 4,900എംഎഎച്ച്

എസ് 24 അൾട്ര: 5,000എംഎഎച്ച്

എഐ ഫീച്ചറുകള്‍:

എല്ലാ മോഡലുകളിലും എഐ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗാലക്സി എഐ സംവിധാനം ഏതൊക്കെ ഘടകങ്ങളിലാണെന്നു പരിശോധിക്കാം

∙എഐ ലൈവ് ട്രാൻസ്​ലേറ്റ് 

കോളുകൾ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിൽ കേൾക്കാനാകും. ഏതും ഭാഷക്കാരോടും സംസാരിക്കാനും സംസാരിക്കുന്നത് മനസിലാക്കാനും പറ്റുമെന്നു സാരം.ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഈ ഫീച്ചര്‍ ഇണക്കിച്ചേര്‍ക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോണ്‍സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത്

ജെനെറേറ്റീവ് എഐ വാൾപേപ്പ

നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞു ഫോണിന്റെ വാൾപേപ്പർ നിർദ്ദേശങ്ങൾ നൽകും.

∙നോട്സ് അസിസ്റ്റന്റ്

ദൈനംദിന കാര്യങ്ങളിൽ നോട്സ് സൂക്ഷിക്കുന്ന ആളോണോ എങ്കിൽ വൃത്തിയായി ഓർഗനൈസ് ചെയ്യാനും. വിവരങ്ങൾ സംക്ഷിപ്തമായി ലഭിക്കാനും സഹായിക്കും.

∙ സെർക്കിൾ ടു സേർച്ച്

samsung-s24-10 - 1
Image Credit: Samsung

സ്ക്രീനിലുള്ള എന്തെങ്കിലും ചിത്രമോ ഒരു വാക്കോ എന്താണെന്നറിയാൻ ആ രൂപത്തിനു ചുറ്റും ഡിസ്പ്ലേയിൽ ഒരു വൃത്തം വരച്ചാൽ മതിയാകും(ഗൂഗിൾ ലെൻസ് സേർച്ചിനേക്കാൾ എളുപ്പമായേക്കാം)

∙ക്യാമറ സവിശേഷതകൾ: കുറഞ്ഞ വെളിച്ചത്തിൽ ക്യാമറയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും കളർ ബാലൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും ക്രിയേറ്റീവ് ഫിൽട്ടറുകൾ നിർദ്ദേശിക്കുന്നതിനും AI ഉപയോഗിക്കും.

samsung-s24-11 - 1
Image Credit: samsung

വില

എസ്24: ഏകദേശം 79,999 രൂപ

എസ്24+:ഏകദേശം 1,09,999 രൂപ

എസ്24 അൾട്ര: ഏകദേശം 1,44,99 9രൂപ

ലഭ്യത

samsung-s24-1 - 1

ഗാലക്സി S24 സീരീസ് ഇപ്പോൾ പ്രീ-ഓർഡറിനായി ലഭ്യമാണ്, 2024 ഫെബ്രുവരി 3ന് സ്റ്റോറുകളിൽ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com