ഗാലക്സി എസ് 24 സീരീസ്: നിരവധി എഐ ഫീച്ചറുകൾ, പ്രീ ബുക്കിങ്ങിൽ ആകർഷകമായ ഓഫറുകൾ; വിശദമായി അറിയാം
Mail This Article
സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി എസ് 24 സീരീസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നിവയാണ് ഈ ശ്രേണിയില്‍ വരുന്ന ഫോണുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് എസ് 24 ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എഐ സംവിധാനങ്ങൾ ഇവയൊക്കെയാണ്:
ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കാം
∙ലൈവ് ട്രാന്‍സ്ലേറ്റ് :സുഗമമായ ആശയവിനിമയം ഉറപ്പാക്കാന്‍ മൂന്ന് സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്.ലൈവ് ട്രാന്‍സ്ലേറ്റ് ആണ് ഇതിലൊന്ന്. ഇതുവഴി വോയ്സും ടെക്സ്റ്റുമെല്ലാം പരിഭാഷപ്പെടുത്താനാകും. അതായത് കോളുകള്‍ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിലാക്കാം. സെല്ലുലാര്‍ ഡാറ്റയുടെയോ വൈ ഫൈയുടെയോ സഹായമില്ലാതെയും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകതകളിലൊന്ന്.
∙ചാറ്റ് അസിസ്റ്റ്: മെസേജുകള്‍ക്കും മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമായി ചാറ്റ് അസിസ്റ്റുണ്ട്. മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയത്തിന് പിന്തുണ നല്‍കുകയാണ് ചാറ്റ് അസിസ്റ്റ് ചെയ്യുന്നത്. എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീ ബോര്‍ഡ് വഴി ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളുടെ തര്‍ജമ സാധ്യമാകും. നിങ്ങള്‍ കാറില്‍ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. ഫോണില്‍ ലഭിച്ച സന്ദേശങ്ങള്‍ എന്താണെന്ന് അറിയാന്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയുടെ പിന്തുണ ലഭിക്കും. നമുക്ക് ലഭിച്ച സന്ദേശങ്ങളെന്തെന്ന് അറിയിക്കുന്നതിനൊപ്പം അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ നിര്‍ദേശിക്കാനും ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് കഴിയും.
∙നോട്ട് അസിസ്റ്റ്: ഫോണിലെ നോട്സ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടാവുന്ന ഒന്നാണ് ഗ്യാലക്സി എസ് 24 സീരിസിലെ നോട്ട് അസിസ്റ്റ്. നമുക്ക് ദൈനംദിന ജീവിത സന്ദര്‍ഭങ്ങളെല്ലാം ഫോണിന്റെ നോട്ട്സില്‍ രേഖപ്പെടുത്തുന്നവര്‍ ഏറെയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ക്കെല്ലാമിണങ്ങുന്ന നോട്ടുകള്‍ ഈ സംവിധാനത്തില്‍ ലഭ്യമാണ്. ഇതു ഉപയോഗപ്പെടുത്തി പുതിയ നോട്ട്സ് തയ്യാറാക്കുകയുമാവാം.
ട്രാന്‍സ്ക്രിപ്റ്റ് അസിസ്റ്റ്: ഇഫോണില് റെക്കോര്‍ഡ് ചെയ്യുന്ന വോയ്സ് ക്ലിപ്പുകളുടെ കാര്യമെടുക്കാം. ഇത്തരത്തിലുള്ള വോയിസ് റെക്കോര്‍ഡിങ്സ് ഇനി ഫോണ്‍ തന്നെ പരിഭാഷപ്പെടുത്തുകയോ ടെക്സ്റ്റ് രൂപത്തില്‍ ലഭ്യമാക്കുകയോ ചെയ്യും. എഐയും സ്പീച്ച് ടു ടെക്സ്റ്റ് സാങ്കേതികതയും വഴിയാണ് വോയ്സ് റെക്കോര്‍ഡിങ്ങ്സിനെ ടെക്സ്റ്റ് രൂപത്തിലാക്കുന്നതും പരിഭാഷപ്പെടുത്തുന്നതും സാധ്യമാകുന്നത്.
വട്ടംവരച്ച് സെര്‍ച്ച് ചെയ്യാം: ഗാലക്സി എസ് 24 ന്റെ സീരീസിന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകതകളിലൊന്നാണ് സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന സെര്‍ച്ച് സംവിധാനം. സ്ക്രീനില്‍ തെളിയുന്ന ഒരു ചിത്രത്തെക്കുറിച്ചോ വാക്കിനെക്കുറിച്ചോ കൂടുതല്‍ അറിയണമെങ്കില്‍ അതിനു ചുറ്റും ഒരു വൃത്തം വരച്ചാല്‍ മതിയാകും. ഡിസ്പ്ലേയില്‍ വരക്കുന്ന ഈ വൃത്തം വഴി അതിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാകും.
വൃത്തം വരയ്ക്കുന്നതിനു പകരം സെര്‍ച്ച് ചെയ്യേണ്ടവ ഹൈലൈറ്റ് ചെയ്യുകയോ സ്ക്രീനില്‍ ആ ഭാഗത്ത് പതിയെ വിരല്‍കൊണ്ട് തട്ടുകയോ ചെയ്യാം. ഗൂഗിളിന്റെ സഹായത്തോടെയാണ് സെര്‍്ച്ച് സാധ്യമാകുന്നത്. എ.ഐ. പിന്തുണ കൂടിയാകുമ്പോള്‍ ലോകത്തിന്റെ ഏതുകോണില്‍ നിന്നുള്ള വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പിലേക്കെത്തും. ഇന്ന് ലഭ്യമായ സെര്‍ച്ച് സംവിധാനങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ഒന്നാണ് ഗാലക്സി എസ് 24 ന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്.
∙പ്രോ വിഷ്വല്‍ എന്ജിന്: ഗാലക്സി എസ് 24 സീരിസിന്റെ പ്രോ വിഷ്വല്‍ എന്ജിന് ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കും.
ക്യാമറ സംവിധാനം
ഗാലക്സി എസ് 24 ലെ ക്വാഡ് ടെലി സിസ്റ്റത്തില്‍ 5എക്സ് ഒപ്റ്റിക്കല്‍ സൂം ലെന്‍സാണുള്ളത്. സെന്‍സര്‍ 50 എം.പിയുടേതാണ്. രണ്ട് എക്സ്, മൂന്ന് എക്സ്, 5 എക്സ് തുടങ്ങി 10 എക്സിലേക്ക് നീളുന്ന സൂം ലെവലിലും ക്വാളിറ്റിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരുന്നില്ല. എന്‍ഹാന്‍സ്ഡ് ഡിജിറ്റല്‍ സൂം സംവിധാനമുള്ളതിനാല്‍ 100 എക്സ് സൂം ലെവലിലും പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് മിഴിവേറെയായിരിക്കും.
ഏതു സൂം ലെവലില്‍ ആണെങ്കിലും ഫോണിലെ പുതുമകളോടെയുള്ള നൈറ്റോഗ്രഫി സംവിധാനം ചിത്രങ്ങളെയും വീഡിയോയെയും മികവാര്ന്നതാക്കുംസ്മാര്ട്ട് ഫോണ്‍ ക്യാമറ സെന്‍സറില്‍ നിലവില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പിക്സല്‍ സൈസ് ആണ് ഗാലക്സി എസ് 24 അള്ട്രായുടേത്. വൈഡര്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസറും (ഒ.ഐ.എസ്.) ചിത്രം എടുക്കുമ്പോള്‍ കൈകളിലുണ്ടാകുന്ന അനക്കം ബാധിക്കാത്ത തരത്തിലുള്ള രൂപകല്‍പ്പനയും ചിത്രങ്ങള്‍ കൂടുതല്‍ മികച്ചതാക്കും. ചുറ്റുപാടുകളിലെ ശബ്ദകോലാഹലം കുറയ്ക്കുന്നതിനുള്ള സംവിധാനവും ഫോണിലുണ്ട്. മുന്നിലെയും പുറകിലെയും ക്യാമറയില്‍ ഇതിനാവശ്യമായ ഐ.എസ്.പി. ബ്ലോക്ക് സംവിധാനമുണ്ട്.
ഗാലക്സി എ.ഐ. എഡിറ്റിങ് ടൂള്‍സ് എഡിറ്റിങ്ങ് എളുപ്പമാക്കുന്നു. എഡിറ്റ് സജഷന്‍ സൗകര്യവുമുണ്ട്. ഗ്യാലക്സി എ.ഐ. ഓരോ ഫോട്ടോയ്ക്കും യോജിക്കുന്ന എഡിറ്റിങ്ങ് നിര്‍ദേശിക്കും. ജനറേറ്റീവ് എഡിറ്റ് സൗകര്യം ഉപയോഗിച്ച് ഓരോ ഫോട്ടോയ്ക്കും യോജിക്കുന്ന പശ്ചാത്തലം തിരഞ്ഞെടുക്കാം. ഓരോ തവണയും ജനറേറ്റീവ് എഐ. സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്കും ലഭിക്കും. ചിത്രങ്ങള്‍ അല്‍പ്പം സ്റ്റൈലിഷ് ആക്കാന്‍ ഇന്‍സ്റ്റന്റ് സ്ളോ മോ പോലുള്ള സംവിധാനങ്ങളുമുണ്ട്. ആക്ഷന്‍ പാക്ക്ഡ് മൂവ്മെന്റ്സ് എല്ലാം ഇതുവഴി പകര്‍ത്താനാകും.
പ്രൊസസർ
ഗാലക്സി എസ്24 അള്‍ട്രയിൽ സ്നാപ് ഡ്രാഗണ്‍ 8 ജെന്‍ 3 മൊബൈല്‍ പ്ലാറ്റ്ഫോമാണ്.
ഡിസ്പ്ലേ
ഗാലക്സി എസ് 24 പ്ലസിന്റേത് 6.7 ഇഞ്ച് ഡിസ്പ്ലേയാണ്. ഗ്യാലക്സി എസ് 24 ന്റെ ഡിസ്പ്ലേ 6.2 ഇഞ്ചാണ്. ഗാലക്സി എസ് 24 അള്‍ട്രായിലേക്ക് എത്തുമ്പോള്‍ ഡിസ്പ്ലേ 6.8 ഇഞ്ച് ആകുന്നു.
ഗാലക്സി എസ് 24 അള്‍ട്രയുടെ മറ്റൊരു പ്രത്യേകതകളിലൊന്ന് അതിന്റെ ടൈറ്റാനിയം ഫ്രെയിമാണ്. ഫോണിന്റെ ഈട് ഇതുവഴി വര്‍ധിക്കുന്നു. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ രീതിയിലാണ് ഗാലക്സി എസ് 24 സീരീസിന്റെ രൂപകല്‍പ്പന.
മികച്ച സുരക്ഷയും സ്വകാര്യതയും
അഡ്വാന്‍സ് ഇന്റലിജന്‍സ് സംവിധാനം വഴി ഓരോരുത്തര്‍ക്കും സ്വന്തം താത്പര്യത്തിനനുസരിച്ച് എഐ ഫീച്ചേഴ്സിന്റെ ഉപയോഗം പരിമിതപ്പെടുത്താനാകും. നോക്സ് വോള്‍ട്ട്, സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി ഡാഷ് ബോര്‍ഡ്, ഓട്ടോ ബ്ലോക്കര്‍, സെക്യൂര്‍ വൈഫൈ, പ്രൈവറ്റ് ഷെയര്‍ എന്നിങ്ങനെയുള്ള നൂതന സുരക്ഷാസവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏഴുവര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഓപ്പറേറ്റിങ് സോഫ്റ്റ് വെയര്‍ അപ്ഡേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. പുനര്‍നവീകരിച്ച (റീ സൈക്കിള്‍ഡ്) സ്റ്റീലും തെര്‍മോപ്ലാസ്റ്റിക് പോളിയുറാതീനുമെല്ലാം ഗാലക്സി എസ് 24 ന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ഗ്രീന്‍, ടൈറ്റാനിയം ഓറഞ്ച് എന്നീ നിറങ്ങളിലും. ഗ്യാലക്സി എസ് 24, എസ് 24 പ്ലസ് എന്നിവ വെബ്സൈറ്റിലൂടെ വാങ്ങുന്നവര്‍ക്കായി സഫയര്‍ ബ്ലൂ, ജെയ്ഡ് ഗ്രീന്‍. എന്നിങ്ങനെ രണ്ട് പ്രത്യേക നിറങ്ങള്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
-
AI Feautures∙ Live Translate
-
Circle to Search
-
Transcript Assistant
-
Smart Text Selection
Display:
|
6.1-inch, 1080 x 2340 pixels
|
Cameras:
|
Rear: 50MP main, 10MP telephoto, 12MP ultrawide
Front: 12MP
|
Processor:
|
Snapdragon 8 Gen 3 processor, 8GB/12GB RAM options
|
OS:
|
Android 14
|
Battery:
|
4000mAh
|
പ്രീ ബുക്ക് ഓഫര്‍
ഗാലക്സി എസ് 24 അള്‍ട്ര, ഗ്യാലക്സി എസ് 24 പ്ലസ് എന്നിവ പ്രീ ബുക്കിങ് നടത്തുന്നവര്‍ക്ക് 22000 രൂപയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി എസ് 24 പ്രീബുക്കിങ് ചെയ്യുമ്പോള്‍ 15000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.
ഗാലക്സി എസ് 24 അള്‍ട്ര
ഗാലക്സി എസ് 24 പ്ലസ്- 22000 രൂപയുടെ ആനുകൂല്യങ്ങള്‍ (12000 രൂപയുടെ അപ്ഗ്രേഡ് ബോണസ് , 10,000 രൂപയുടെ സ്റ്റോറേജ് അപ്ഗ്രേഡ്)- 256ജിബി പ്രീബുക്ക് ചെയ്യുമ്പോള്‍ 512 ജിബി നേടാം. - 11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)
ഗാലക്സി എസ് 24- 15000 രൂപയുടെ അപ്ഗ്രേഡ് ബോണസ് ആനുകൂല്യങ്ങള്‍
11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)