മോഷ്ടിച്ച ഐഫോൺ ഇനി ഉപയോഗിക്കാനാകില്ല; തട്ടിപ്പുകാർക്ക് പണി കൊടുക്കുന്ന ഫീച്ചർ
Mail This Article
ഫോണ്‍ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു ആരുടെയെങ്കിലും കൈവശം എത്തിയാൽ ഫോണിന്റെ പാസ്‌കോഡ് അറിഞ്ഞാല്‍ അതു കിട്ടിയ ആൾക്ക് ഫോണ്‍ ഉപയോഗിക്കാനും റീസെറ്റ് ചെയ്യാനുമൊക്കെ സാധിക്കുമായിരുന്നു.എന്നാൽ ഇതാ സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ എന്ന സെക്യൂരിറ്റി ഫീച്ചർ ഐഓഎസ് 17.3 (iOS 17.3)ൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നു.
ഈ പുതിയ സുരക്ഷാ സംവിധാനം, ഫോൺ അംഗീകൃത ലൊക്കേഷനുകൾക്കു പുറത്തെത്തുന്ന സാഹചര്യത്തിൽ മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നു. വീടോ ജോലിസ്ഥലമോ പോലുള്ള സ്ഥിരം ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അകലെയായിരിക്കുമ്പോൾ സെറ്റിങ്ങ്സിൽ മാറ്റം വരുത്തുക പോലുള്ള പ്രവർത്തനങ്ങൾ നടത്താൻ ഐഫോണിനു ബയോമെട്രിക് അൺലോക്കിങ്ങ് ആവശ്യമായി വരും.
ഈ സംവിധാനം ഇങ്ങനെ
iPhone iOS 17.3-ലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓണാക്കണോ വേണ്ടയോ എന്ന ഓപ്ഷൻ ചോദിക്കും. ഈ സ്‌ക്രീൻ കണ്ടില്ലെങ്കിലോ അത് പിന്നീട് ചെയ്യാനാണ് ഉദ്ദേശിക്കുന്നെങ്കിലോ ഫീച്ചർ പ്രവർത്തനക്ഷമമാക്കാം എന്നത് ഇതാ.
1. സെറ്റിങ്സ് തുറക്കുക .
2. ഫേസ് ഐഡിയും പാസ്‌കോഡും ടാപ്പ് ചെയ്യുക .
3. സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓപ്ഷൻ കാണുന്നത് വരെ മെനു താഴേക്ക് സ്ക്രോൾ ചെയ്യുക.
4. ഇതിനകം ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, സ്റ്റോളന്‍ ഡിവൈസ് പ്രൊട്ടക്ഷന്‍ ഓൺ എന്ന് കാണാനാകും. നിലവിൽ ഈ സംവിധാനം ഓഫാണെങ്കില്‍ ഓണാക്കണമെന്നു ആപ്പിൾ നിർദ്ദേശിക്കുന്നു.