ADVERTISEMENT

പ്രമുഖ വാച്ച് നിർമാതാക്കളായ ഫോസിൽ സ്മാർട് വാച്ച് നിർമാണം നിർത്തുന്നു. 2015ലാണ് കമ്പനി സ്മാർട് വാച്ച് നിർമാണം തുടങ്ങിയത്. ക്യു ഫൗണ്ടർ ആണ് ആദ്യ മോഡൽ. 2021ൽ ഫോസിൽ ജൻ 6 വാച്ചും വിപണിയിലെത്തി. 2022ൽ എത്തിയ ജൻ6 ഹൈബ്രിഡ് ആണ് കമ്പനിയുടെ അവസാന സ്മാർട് വാച്ച്.

smart-watch-fossil-1 - 1
fossilgroup.com

ഈ വർഷത്തെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽനിന്ന് ഫോസിൽ വിട്ടുനിന്നത് അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. നിലവിലെ ഉപയോക്താക്കൾക്ക് സേവനങ്ങളും, വാച്ചിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റും തുടരുമെന്നു കമ്പനി അറിയിച്ചു. 

പരമ്പരാഗത വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തുടരുമെന്നു ഫോസിലിൻ്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെഫ് ബോയർ പറഞ്ഞു. എന്തായാലും സ്മാർട്ട് വാച്ച് വിപണിയിൽ നിന്ന് ഫോസിലിൻ്റെ പുറത്തുകടക്കൽ സാംസങ്ങ്, ആപ്പിൾ തുടങ്ങിയ കമ്പനികൾക്കു വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

English Summary:

Fossil is quitting smartwatches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com