ADVERTISEMENT

പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? അവയില്‍ ഏതാനും ചില മോഡലുകള്‍ എന്നാണ് ഇറങ്ങുകയെന്നും പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ എന്തൊക്കെയെന്നും ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വച്ചൊരു എത്തിനോട്ടം നടത്താം. 2024 ആദ്യം തന്നെ ഗാലക്സി എസ് 24 എന്ന എഐ അധിഷ്ഠിത ഫോണ്‍ മുതൽ മി‍ഡ്​റേഞ്ച് റിയൽമി 12 വരെയുള്ള നിരവധി സ്മാര്‍ട്ഫോണുകൾ വരവറിയിച്ചു. ഇനിയുള്ള മാസങ്ങളും സ്മാർട്ഫോൺ പ്രേമികൾക്കു ധാരാളം ലോഞ്ചുകൾ പ്രതീക്ഷിക്കാം.നിയോ 9 പ്രോ, നത്തിങ് ഫോൺ 2(എ), വിവോ വി30,എന്നിങ്ങനെയുള്ള ചില പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകള്‍ വിപണിയേക്കു പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

നിയോ 7 പ്രോയിൽ നിന്നും ഒറ്റച്ചാട്ടം 9പ്രോ

ഫെബ്രുവരിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഒന്നാമത് ഐക്യൂ നിയോ 9 പ്രോയാണ്(iQOO Neo 9 pro). കഴിഞ്ഞവർഷം പുറത്തിറങ്ങിയ 7 പ്രോയുടെ പിൻഗാമിയായി 9 പ്രോയാണ് കമ്പനി അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റ്, 12 ജിബി റാം, 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് സ്‌മാർട്ട്‌ഫോണിൻ്റെ സവിശേഷത. 40,000 രൂപ ബജറ്റിലായിരിക്കും വിപണിയിലേക്കെത്തുക. 

∙നിയോ 7 പ്രോയുടെ വിലയും വിവരങ്ങളും അറിയാം.

നിയോ9 പ്രോ: ചിത്രം: amazon
നിയോ9 പ്രോ: ചിത്രം: amazon

നിയോ 9 പ്രോയെക്കുറിച്ചു കൂടുതൽ അറിയാം.

50 മെഗാപിക്സൽ സോണി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ക്യാമറയുമാണ് പിന്നിൽ ഉള്ളത്.  8 ജിബി റാം + 256 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളാവും എത്തുക. 5,160mAh ബാറ്ററിയുണ്ട്. 120W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയും ഉണ്ട്. പിന്നെ ചാർജിങ്ങ് അ‍ഡാപ്റ്റർ നൽകുന്ന പരിപാടി കമ്പനി ഇതുവരെ അവസാനിപ്പിച്ചെന്ന ഔദ്യോഗിക വിവരമൊന്നും കമ്പനി പറഞ്ഞിട്ടില്ലാത്തതിനാൽ പാക്കേജിൽ ചാർജറുമുണ്ടാകും.

നത്തിങ്ങ് ഫോൺ 2(എ)Nothing Phone 2(a)

നത്തിങ്ങ് ഫോൺ (2എ) ഉടൻ വിപണിയിലേക്കെത്തുമെന്ന വിവരം കമ്പനി പ്രഖ്യാപിച്ചു. നത്തിങ് ഫോണ്‍ 2നേക്കാൾ വിലകുറവിൽ എത്തുന്ന പതിപ്പായതിനാൽ വലിയ പ്രതീക്ഷയുമായാണ് ആളുകൾ കാത്തിരിക്കുന്നത്. മൊബൈൽ വേൾഡ് കോൺഗ്രസിലോ അല്ലെങ്കിൽ അതിനുമുൻപോ അവതരണം ഉണ്ടായേക്കാം. 

nothing2 - 1

ഓണർ എക്സ്9ബി(Honor X9B)

ഹോണർ എക്സ്9ബി ഫെബ്രുവരി അവസാനത്തോടെ വിപണിയിലേക്കു എത്തുമെന്നു പ്രതീക്ഷിക്കുന്നു. 6.78 ഇഞ്ച് കെർവ്ഡ് അമോലെഡ് ഡിസ്പ്ലേയും  സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസറും 5800 എംഎഎച്ച് ബാറ്ററിയും 108 എംപി പ്രൈമറി ഷൂട്ടറും ഉണ്ടായിരിക്കും. 30,000 രൂപയിൽ താഴെയായിരിക്കും ബജറ്റ്

വിവോ വി30 5ജി(vivo v30)

സ്‌നാപ്ഡ്രാഗൺ 7 ജെൻ 3, 3ഡി കെർവ്ഡ് ഡിസ്‌പ്ലേ, 12 ജിബി റാം + 12 ജിബി വെർച്വൽ റാം എന്നിവ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഷഓമി 14 അൾട്രാ(Xiaomi 14 Ultra)

ഷഓമി 14 അൾട്രാ ഫെബ്രുവരിയിൽ വിപണിയിലേക്കെത്തുമെന്നു പ്രതീക്ഷിക്കുന്നു. 3.30 GHz വേഗതയുള്ള ഒക്ടാ കോർ ചിപ്‌സെറ്റായിരിക്കുമെന്നു ചില വെബ്സൈറ്റുകൾ സൂചന നൽകുന്നു. അതേസമയം ക്വാൽകോമിന്റെ ജെൻ 3 ആയിരിക്കുമെന്നാണ് ചിലരുടെ കണ്ടെത്തലുകൾ. 

Screen Grab From Vivo V30 Teaser
Screen Grab From Vivo V30 Teaser

പ്രതീക്ഷ

ഷഓമി 13 അൾട്രാ(നൽകിയിരിക്കുന്ന ചിത്രം)യുടെ പിൻഗാമിയായി 14 അൾട്ര എത്തിയേക്കാം.
ഷഓമി 13 അൾട്രാ(നൽകിയിരിക്കുന്ന ചിത്രം)യുടെ പിൻഗാമിയായി 14 അൾട്ര എത്തിയേക്കാം.

6.7-ഇഞ്ച് 2K അമോലെഡ് 120Hz ഡിസ്‌പ്ലേ, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ക്വാഡ് റിയർ ക്യാമറ യൂണിറ്റ് എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ക്യാമറ സംവിധാനത്തിൽ 50-മെഗാപിക്സൽ സോണി LYT-900 പ്രൈമറി സെൻസർ, f/1.63 മുതൽ f/4.0 വരെ വേരിയബിൾ അപ്പേർച്ചർ, 120mm പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ, ഒരു Vario-Summilux 1:1.63-2.5/12-120 ആസ്ഫെറിക്കൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് ASPH) ലെൻസ്. 90W വയർഡ്, 50W വയർലെസ് ചാർജി പിന്തുണയുള്ള 5,180mAh ബാറ്ററിയും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 

English Summary:

Upcoming Phones In February 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com