ആദ്യത്തെ ട്രാൻസ്പെരെന്റ് ലാപ്‌ടോപ് അവതരിപ്പിക്കാൻ ലെനോവോ
Mail This Article
ടെക് ലോകത്തെ നിർണായക മാറ്റങ്ങളുമായി ഈ മാസം ബാര്‍സിലോനയിൽ അരങ്ങേറുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) ട്രാൻസ്പെരെന്റ് ലാപ്‌ടോപ് അവതരിപ്പിക്കാൻ ഒരുങ്ങി ലെനോവോ. കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലോകത്ത് ഒരു പുതിയ ട്രെൻഡ് സൃഷ്ടിക്കാൻ കഴിയുന്ന ഒരു ഗ്ലാസ് കീബോർഡും ലാപ്ടോപ്പിനു ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എൽജിയും സാംസങ്ങും ട്രാൻസ്പെരെന്റ് ടിവി സ്ക്രീൻ വിപണിയിലെത്തിച്ച സാഹചര്യത്തിൽ ഇത്തരം ഒരു ലാപ്ടോപ് ലെനോവോ അവതരിപ്പിക്കാൻ ഇടയുണ്ട്.
നിലവിൽ പുറത്തെത്തിയ വിവരങ്ങള്‍ പ്രകാരം തിങ്ക്ബുക്ക് ലൈനപ്പിൽ ഉൾപ്പെടുന്നതാണത്രെ ഈ മോഡൽ. ഉപകരണത്തിന് ബെസൽ-ലെസ് ഡിസൈനാണ് ഉള്ളത്. എന്തായാലു ട്രാൻസ്പെരെന്റ് ഡിസൈന്‍ എന്നുള്ള സങ്കൽപ്പം പുതിയതല്ല. നിരവധി കൺസെപ്റ്റ് ഡിസൈനുകള്‍ വിവിധ കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ ട്രാൻസ്പെരെന്റ് സ്ക്രീനുകളുള്ള നിരവധി ഉപകരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ആദ്യത്തെ ഫോൾഡബിൾ ലാപ്ടോപ് (തിങ്ക്പാഡ് എക്സ് 1 ഫോൾഡ്) പോലെയുള്ള കംപ്യൂട്ടിങ് ഉപകരണങ്ങൾ അവതരിപ്പിച്ചു ടെക് ഷോകളിൽ ലെനോവേ മുൻപും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പ്രധാനപ്പെട്ട വിവരങ്ങൾ
∙തിങ്ക്ബുക്ക് ലൈനപ്പിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
∙ബെസൽ-ലെസ് ഡിസൈൻ ഉണ്ടായിരിക്കും.
∙കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലോകത്ത് ഒരു പുതിയ ട്രെൻഡ് സൃഷ്ടിച്ചേക്കാവുന്ന ഗ്ലാസിലാണ് കീബോർഡ് നിർമ്മിച്ചിരിക്കുന്നത്.
∙തിങ്ക്‌പാഡ് X1 ഫോൾഡ് പോലെ നൂതനമായ കംപ്യൂട്ടിങ് ഉപകരണങ്ങൾ അവതരിപ്പിച്ചുകൊണ്ട് ലെനോവോ മുൻപും ടെക് ഷോകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.