ADVERTISEMENT

എഐയുടെ അദ്ഭുതപ്പെടുത്തുന്ന ഫീച്ചറുകൾ പുതിയ വണ്‍ യുഐ 6.1 അപ്‌ഡേറ്റിലൂടെ കൂടുതല്‍ ഗ്യാലക്‌സി ഡിവൈസുകളിലും ലഭ്യമാക്കുമെന്ന് സാംസങ്. മാര്‍ച്ച് അവസാനം മുതല്‍ ഗ്യാലക്‌സി എസ്23 സീരീസ്, എസ്23 എഫ്ഇ, ഇസെഡ് ഫോള്‍ഡ് 5. സെഡ് ഫ്‌ളിപ്പ് 5, ടാബ് എസ്9 സീരീസ് എന്നീ മോഡലുകളിലും അപ്‌ഡേറ്റ് ലഭ്യമാകും. ഗ്യാലക്‌സി എസ്24 സീരീസില്‍ ഈ അപ്‌ഡേറ്റിലൂടെ ഓണ്‍ ഡിവൈസ്, ക്ലൗഡ് ബേസ്ഡ് എഐ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ മൊബൈല്‍ എഐ അനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ചെയ്തിരുന്നത്.

എഐ ഫീച്ചറുകൾ ഇവയൊക്കെ

∙മെസ്സേജ് ട്യൂണ്‍ ക്രമീകരിക്കുന്നത് മുതല്‍, ചാറ്റ് അസിസ്റ്റ് ഉപയോഗപ്പെടുത്തി 13 വ്യത്യസ്ത ഭാഷകളിലേക്ക് സന്ദേശങ്ങള്‍ പരിഭാഷപ്പെടുത്തുന്നത് വരെ ഈ ഫീച്ചറുകളില്‍ ഉള്‍പ്പെടും. 

Representative image Credit: X/Shutthiphong Chandaeng
Representative image Credit: X/Shutthiphong Chandaeng

∙ഫോണ്‍ കോളുകളില്‍ വോയ്‌സ്, ടെക്‌സ്റ്റ് ട്രാന്‍സലേഷനുകള്‍ സാധ്യമാകുന്ന ലൈവ് ട്രാന്‍സലേഷനുണ്ടാകും. 

∙സ്പ്‌ളിറ്റ് സ്‌ക്രീന്‍ ഫീച്ചറിലൂടെ ലൈവ് കോണ്‍വര്‍സേഷനുകള്‍ക്ക് ടെക്‌സ്റ്റ് ട്രാന്‍സലേഷനുകള്‍ ലഭ്യമാകും.

∙ യാത്രാവേളകളില്‍ ഇന്റര്‍പ്രട്ടര്‍ മുഖേന തദ്ദേശീയരുമായി ആശയവിനിമയം നടത്തുകയും ചെയ്യാനാകും. 

Google Circle to Searc: Image: Google Blog
Google Circle to Searc: Image: Google Blog

Read More:ജെറാൾട്ട് ഡി റിവിയയും ക്രാറ്റോസും ഏറ്റുമുട്ടിയാൽ; ഗെയിമിങ് ലോകത്തെ അതിശക്തരുടെ പോരാട്ടം

സര്‍ക്കിള്‍ ടു സെര്‍ച്ച്

ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചറിലൂടെ സെര്‍ച്ചിങ്ങ് പ്രക്രിയ കൂടുതല്‍ ലളിതമാവുകയണ്. എന്തിനെക്കുറിച്ചാണോ സെര്‍ച്ച് ചെയ്യേണ്ടത്, ഉപഭോക്താവ് അവിടെ ഒരു വട്ടം വരച്ച് അടയാളപ്പെടുത്തുക മാത്രമാണ് ഈ ഫീച്ചറില്‍ ചെയ്യേണ്ടത്. 

നോട്ട് അസിസ്റ്റ്

∙നോട്ട് അസിസ്റ്റിലൂടെ ഉപഭോക്താവിന് നോട്ടുകൾ തയ്യാറാക്കുവാനും, സംഗ്രഹങ്ങള്‍ സൃഷ്ടിക്കുവാനും, നോട്ടുകള്‍ പരിഭാഷപ്പെടുത്തുവാനും സാധിക്കും. 

ഗ്യാലക്‌സി എഐ ടൂളുകളുടെ സ്യൂട്ട്

∙ജനറേറ്റീവ് എഡിറ്റിലൂടെ എഐ സപ്പോര്‍ട്ടഡ് ഡിവൈസുകളില്‍ എളുപ്പത്തില്‍ ഫോട്ടോ റീസൈസ് ചെയ്യുവാനും റീപൊസിഷന്‍ ചെയ്യുവാനോ ഫോട്ടോയിലെ ഒരു വസ്തുവിനെ റീഅലൈന്‍ ചെയ്യുവാനോ സാധിക്കും. ഇത്തരത്തില്‍ ഫോട്ടോയെ മനോഹരമായ ഒന്നാക്കി മാറ്റിയെടുക്കാം. 

∙എഡിറ്റ് സജഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഏത് ഫോട്ടോയും വേഗത്തിലും എളുപ്പത്തിലും പോളിഷ് ചെയ്യുവാനുമാകും. 

∙ഗ്യാലക്‌സി എഐയിലെ ഇന്‍സ്റ്റന്‍ന്റ് സ്ലോമോ 10, സ്ലോമോഷന്‍ വീഡിയോകള്‍ക്കായി അധിക ഫ്രെയിമുകള്‍ തയ്യാറാക്കുന്നതിനാല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നതിനായി ഇനി പലവട്ടം റീഷൂട്ട് ചെയ്യേണ്ടകാര്യമില്ല. 

∙എളുപ്പത്തില്‍ എഐയിലൂടെ സൃഷ്ടിക്കാവുന്ന വാള്‍പേപ്പർ സംവിധാനവും കൗതുകകരമാണ്. 

English Summary:

Enter the New Era of Mobile AI With Samsung Galaxy Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com