ADVERTISEMENT

ഓരോ വർഷത്തെയും മൊബൈല്‍ വേൾഡ് കോൺഗ്രസിൽ നിരവധി അദ്ഭുതങ്ങളാണ് ടെക് ആരാധകർക്കായി വിവിധ ബ്രാൻഡുകൾ അവതരിപ്പിക്കുന്നത്. ഇത്തവണ ഫെബ്രുവരി 26 മുതൽ 29 വരെ സ്‌പെയിനിലെ ബാർസിലോനയിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ 2024 ഇവന്റ് അരങ്ങേറുന്നത്. 

മിക്ക ബ്രാൻഡുകളും അവരുടെ ഏറ്റവും പുതിയ ഉപകരണങ്ങൾ ഇന്നും നാളെയുമായി പ്രദർശിപ്പിക്കും. എഐയ്ക്കും വിആർ ഉപകരണങ്ങൾക്കും ഒപ്പം ട്രാൻസ്​പെരെന്റ് സ്ക്രീനുകളിലുൾപ്പടെയുള്ള ഏറ്റവും പുതിയ കൺസെപ്റ്റുകളും അവതരിപ്പിക്കപ്പെടും. ആഗോള ടെക് ഭീമൻമാർ തങ്ങളുടെ ഏറ്റവും പുതിയ മൊബൈലുകൾ വിപണിയിലേക്കു അവതരിപ്പിക്കാനുള്ള വേദിയായി ഈ ഷോ ഉപയോഗിക്കാറുണ്ട്. 

mwc-24 - 1

സാംസങ് ഗാലക്സി റിങ് ഈ വേദിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൺ പ്ലസ് വാച്ചുകൾ, ആപ്പിളിന്റെ വിഷൻ പ്രോ പോലെയുള്ള ഉപകരണങ്ങൾ എന്നിവ അനാച്ഛാദനം ചെയ്യുമെന്ന് സൂചനയുണ്ട്, എംഡബ്ല്യുസി 2024-ൽ പൂർണമായും ട്രാൻസ്​പെരെന്റ്  ലാപ്‌ടോപ്പ് കൺസെപ്റ്റ് അവതരിപ്പിക്കാൻ ലെനോവോ ഒരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com