ADVERTISEMENT

ഗൂഗിൾ പിക്‌സൽ 8, ഐഫോൺ 15, ഗാലക്‌സി എസ് 23(Samsung Galaxy S23 ); ഫോണുകളിലെ ഒന്നാം സ്ഥാനത്തിനായി മത്സരിച്ച ഈ മോഡലുകളിൽ വിജയി ഏതായിരിക്കും. സംശയമേതും വേണ്ട എഐ ഫീച്ചറുകളും ക്യാമറ ശേഷിയും ഒരേപോലെ മികവുറ്റതാക്കിയ പിക്സൽ 8 തന്നെ.ഇതാദ്യമായാണ് ഒരു ഗൂഗിൾ ഫോൺ എംഡബ്ല്യുസിയിൽ ഈ കിരീടം നേടുന്നത് എന്നോർക്കുക.സ്‌പെയിനിലെ ബാര്‍സിലോനയിൽ  ഇത്തവണ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) 2023-ലെ ഫോൺ ഓഫ് ദ ഇയർ അവാർഡ് പിക്സൽ 8 ആണ് നേടിയത്.

ഐഫോൺ 15 പ്രോ ലൈനപ്പ്(iPhone 15 Pro ), സാംസങിന്റെ ഗാലക്‌സി എസ് 23 സീരീസ്(Samsung Galaxy S23 ), സെഡ് ഫ്ലിപ്പ് 5(Samsung Galaxy Z Flip 5), വൺപ്ലസ് ഓപ്പൺ(Oneplus Open) എന്നിവയുൾപ്പെടെ മറ്റ് നിരവധി മുൻനിര ഉപകരണങ്ങളെ പിന്തള്ളിയാണ് പിക്‌സൽ 8, 8 പ്രോ എന്നിവ 'മികച്ച സ്മാർട്ട്‌ഫോൺ' അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ മത്സരങ്ങളിൽ കപ്പുയർത്തിയിരുന്നത് ആപ്പിളും സാംസങുമൊക്കെയായിരുന്നു.

pixel-8-1 - 1

Read More: ഒരാഴ്ച ബാറ്ററി ലൈഫ്, കയ്യിൽ ധരിക്കാവുന്ന ഫോണുകൾ, നിറം മാറുന്ന 'നായ്ക്കുട്ടി'; അദ്ഭുതങ്ങളുടെ എംഡബ്ല്യുസി

2022ൽ ഐഫോൺ 13 പ്രോയും മികച്ച സ്‌മാർട്ട്‌ഫോൺ അവാർഡ് നേടിയപ്പോൾ, 2021ൽ സാംസംഗ് ഗ്യാലക്‌സി എസ്21 അൾട്രാ പുരസ്‌കാരം നേടി. ഇതാദ്യമായാണ് ഗൂഗിൾ ഈ അഭിമാനകരമായ അവാർഡ് നേടുന്നത്. ക്വാൽകോം അതിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനായി 'ബ്രേക്ക്‌ത്രൂ ഡിവൈസ് ഇന്നൊവേഷൻ' അവാർഡും സ്വന്തമാക്കിയത് ഇരട്ടി മധുരമായി മാറി.

2023ൽ 10 ദശലക്ഷം ഉപകരണങ്ങളാണ് പിക്സൽ സീരിസിൽ വിറ്റഴിച്ചത്. 2023ന്റെ അവസാന മാസങ്ങളിൽ വടക്കേ അമേരിക്കയിൽ വിറ്റുപോയ സ്മാർട്ട്‌ഫോണുകളുടെ ഏകദേശം 3% ഗൂഗിൾ പിക്സലാണ്.ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന പിക്സൽ 8 മോഡലുകളിൽ 50 എംപി ക്യാമറയാണ് വരുന്നത്. ഗൂഗിളിന്റെ പുതിയ ടെൻസർ ജി3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

google-pixel8 - 1

അവാർഡുകൾ ഇങ്ങനെ

മികച്ച സ്മാർട്ട്ഫോൺ : ഗൂഗിൾ പിക്സൽ 8 സീരീസ്

ബ്രേക്ക്‌ത്രൂ ഡിവൈസ് ഇന്നൊവേഷൻ : ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3

മികച്ച കണക്റ്റഡ് ഉപഭോക്തൃ ഉപകരണം : സാംസങ് ഗാലക്സി ടാബ് എസ് 9 അൾട്ര

ഷോയിലെ ഏറ്റവും മികച്ചത് : ഹോണർ മാജിക് V2 RSR പോർഷെ ഡിസൈൻ

Google Pixel 8, Pixel 8 Pro സവിശേഷതകൾ

ഗൂഗിൾ പിക്സൽ 8(Google Pixel 8)

∙60Hz-120Hz പുതുക്കൽ നിരക്കുള്ള 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേ

∙10.5 മുൻ ക്യാമറ

∙1,400nits പീക്ക് ബ്രൈറ്റ്​നെസ്

∙50MPപിൻ ക്യാമറ

∙Google ടെൻസർ G3 പ്രൊസസർ

google-pixel8-1 - 1

∙ആൻഡ്രോയിഡ് 14

∙4,485 എംഎഎച്ച് ബാറ്ററി, 24W ഫാസ്റ്റ് ചാർജിങ്,20W വയർലെസ് ചാർജിങ്

പിക്സൽ 8 പ്രോ

∙1Hz-120Hz പുതുക്കൽ നിരക്കുള്ള 6.7-ഇഞ്ച് QHD + OLED ഡിസ്‌പ്ലേ

∙10.5എംപി മുൻ ക്യാമറ

∙50MP+48MP(അൾട്രാവൈഡ്)+48എംപി ടെലിഫോട്ടോ സൂം പിൻ ക്യാമറകൾ

∙Google ടെൻസർ G3 പ്രൊസസർ

∙ആൻഡ്രോയിഡ് 14

∙4950 എംഎഎച്ച് ബാറ്ററി, 27W ഫാസ്റ്റ് ചാർജിങ്

∙ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com