ലാവ ഒ2 വിപണിലെത്തുന്നു, വിലയും വിവരങ്ങളും അറിയാം
Mail This Article
സെഗ്മെന്റിലെ ഏറ്റവും വേഗമേറിയതെന്ന പ്രഖ്യാപനവുമായി ലാവ ഒ2 ടീസറുമായി കമ്പനി. മാർച്ച് 22ന് വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലായിരിക്കും വിൽപന ആരംഭിക്കുക. യുണിസോക് ടി616 പ്രൊസസറുളള മോഡലിൽ 8ജിബി റാം ഉണ്ടായിരിക്കും. നോ ആഡ്സ്, നോ ബ്ലോട്വെയർ ക്ലീൻ ആൻഡ്രോയിഡാണ് ഫോണിൽ വരുന്നത്. 50 മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കുമെന്ന് എക്സിലെ പോസ്റ്റ് സൂചന നൽകുന്നു.
ലാവയുടെ ടീസർ വിഡിയോകളും പോസ്റ്റുകളും അനുസരിച്ച്, Lava ഒ2 ന് ഇടതുവശത്ത് പവർ, വോളിയം റോക്കർ ബട്ടണുകളുള്ള സംവിധാനമുണ്ട്.ഹോൾ പഞ്ച് കട്ട്ഔട്ട് സെൽഫി ക്യാമറയാണുള്ളത്. ഡ്യുവൽ സെൻസറുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ സജ്ജീകരണത്തോടെയാണ് ബാക്ക് പാനൽ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ, മൈക്രോഫോൺ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഉപകരണത്തിലുണ്ടാകും.ഇംപീരിയൽ ഗ്രീൻ, മജസ്റ്റിക് പർപ്പിൾ, റോയൽ ഗോൾഡ് എന്നീ നിറങ്ങളിൽ Lava O2 ലഭ്യമാകും.
18 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററി ഉണ്ടാകും. AnTuTu ബെഞ്ച്മാർക്കിങ് പ്ലാറ്റ്‌ഫോമിൽ 2.8L സ്‌കോർ ഉള്ള 'O2' അതിൻ്റെ വില വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ഫോണായിരിക്കുമെന്ന് ലാവ അവകാശപ്പെടുന്നു. ഫ്രീ സർവീസ് അറ്റ് ഹോം എന്നും ആമസോണിലെ ലിസ്റ്റിങിൽ പറയുന്നുണ്ടെങ്കിലും എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കുന്നില്ല. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലോഞ്ച് ഇവന്റ് ലൈവ് സ്ട്രീം ചെയ്യും.