ADVERTISEMENT

കൂടുതല്‍ ഗ്യാലക്സി ഡിവെസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു. മൊബൈല്‍ എഐ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, എസെഡ് ഫോള്‍ഡ് 5, ഇസെഡ് ഫ്ളിപ് 5, ടാബ് എസ്9 സീരീസ് എന്നീ മോഡലുകളില്‍ സാംസങ് എഐ ലഭ്യമാകും. ഉപഭോക്താക്കളുടെ മോബൈല്‍ എഐ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികവുറ്റതാക്കുവാനാണ് കമ്പനിയുടെ നടപടി. 

ഗ്യാലക്സി എഐ ഫീച്ചറുകള്‍ ലഭ്യമാകുന്നതോടെ ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, സെഡ് ഫോള്‍ഡ് 5, സെഡ് ഫ്ളിപ് 5, ടാബ് എസ്9 സീരീസ് എന്നീ മോഡലുകളുടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കിള്‍ ടു സെര്‍ച്ച്, ലൈവ് ട്രാന്‍സലേറ്റ്, നോട്ട് അസിസ്റ്റന്റ് തുടങ്ങിയ പുത്തന്‍ സേവനങ്ങള്‍ അനുഭവിക്കാം. 

സര്‍ക്കിള്‍ ടു സെര്‍ച്ച്: ഡിസ്പ്ലെയില്‍ വെറുമൊരു വട്ടം വരച്ചുകൊണ്ട് സെര്‍ച്ച് ചെയ്യുവാന്‍ ഉപഭോക്താവിന് സാധിക്കും. ഗൂഗിളിന്റെ ഹൈ ക്വാളിറ്റി സെര്‍ച്ച് റിസൽട്ടുകള്‍  വേഗം ഉപഭോക്താവിന് മുന്നിലെത്തും. 

∙ലൈവ് ട്രാന്‍സലേറ്റ്: ഫോണ്‍ കോളുകളില്‍ തത്സമയ ടു വേ വോയ്സ്, ടെക്സ്റ്റ് ട്രാന്‍സലേഷനുകള്‍ സാധ്യമാകും. 

galaxy-ai-1 - 1

∙നോട്ട് അസിസ്റ്റന്റ്: നോട്ട് അസിസ്റ്റിലൂടെ ഉപഭോക്താവിന് ഫോര്‍മാറ്റുകള്‍ തയ്യാറാക്കുവാനും, സംഗ്രഹങ്ങള്‍ സൃഷ്ടിക്കുവാനും, നോട്ടുകള്‍ പരിഭാഷപ്പെടുത്തുവാനും സാധിക്കും. ചാറ്റ് അസിസ്റ്റന്റിലൂടെ സംഭാഷണങ്ങളില്‍ സന്ദര്‍ഭാനുചിത നിര്‍ദേശങ്ങള്‍ ഉപഭോക്താവിന് ലഭിക്കും. ജോലി സ്ഥലത്തോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായോ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. 

galaxy-ai-3 - 1

∙ഇന്റര്‍പ്രട്ടര്‍: സ്പ്‌ളിറ്റ് സ്‌ക്രീന്‍ ഫീച്ചറിലൂടെ ലൈവ് കോണ്‍വര്‍സേഷനുകള്‍ക്ക് ടെക്സ്റ്റ് ട്രാന്‍സലേഷനുകള്‍ ലഭ്യമാക്കുന്നതിലൂടെ യാത്രാവേളകളില്‍ ഇന്റര്‍പ്രട്ടര്‍ മുഖേന തദ്ദേശീയരുമായി ആശയവിനിമയം നടത്തുകയും ചെയ്യാനാകും.

galaxy-ai-5 - 1

∙ബ്രൗസിങ് അസിസ്റ്റിലൂടെ ന്യൂസ് ആര്‍ട്ടിക്കിളുകളുടെ സംഗ്രഹം തയ്യാറാക്കാം. ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റിലൂടെ മീറ്റിങ് റെക്കോര്‍ഡുകള്‍ എളുപ്പത്തില്‍ പകര്‍ത്തുവാനും അതിന്റെ സംഗ്രഹം തയ്യാറാക്കുവാനും പരിഭാഷപ്പെടുത്തലും സാധ്യമാണ്.  വോയ്സ് റെക്കോര്‍ഡിങുകൾ വരെ ഇതുവഴി പരിഭാഷപ്പെടുത്താനാകും. 

∙ജനറേറ്റീവ് എഡിറ്റിലൂടെ എഐ സപ്പോര്‍ട്ടഡ് ഡിവൈസുകളില്‍ എളുപ്പത്തില്‍ ഫോട്ടോ റീസൈസ് ചെയ്യുവാനും റീപൊസിഷന്‍ ചെയ്യുവാനോ ഫോട്ടോയിലെ ഒരു വസ്തുവിനെ റീഅലൈന്‍ ചെയ്യുവാനോ സാധിക്കും. ഇത്തരത്തില്‍ ഫോട്ടോയെ മനോഹരമായ ഒന്നാക്കി മാറ്റിയെടുക്കാം. എഡിറ്റ്സജഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഏത് ഫോട്ടോയും വേഗത്തിലും എളുപ്പത്തിലും പോളിഷ് ചെയ്യുവാനുമാകും.

Photo: Samsung
Photo: Samsung

99999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ഗ്യാലക്സി എസ്23 അള്‍ട്ര വാങ്ങിക്കാം. 5000 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് ക്യാഷ് ബാക്കും, 5000 രൂപയുടെ അഡീഷണല്‍ അപ്ഗ്രേഡ് ബോണസും ഇതില്‍ ഉള്‍പ്പെടുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ 5000 രൂപ ക്യാഷ് ബാക്കും, 4000 രൂപയുടെ അഡീഷണല്‍ അപ്ഗ്രേഡ് ബോണസും അടക്കം 55999 രൂപയ്ക്ക് ഗ്യാലക്സി എസ്23 ലഭിക്കും. സമാനമായി ഗ്യാലക്സി എസ്23 എഫ്ഇ 44999 രൂപയ്ക്കും ഉപഭോക്താവിന് സ്വന്തമാക്കാം. 

എച്ച്ഡിഎഫ്സി ബാങ്കിന്റെ 7000 രൂപ ക്യാഷ് ബാക്കും, 9000 രൂപയുടെ അഡീഷണല്‍ അപ്ഗ്രേഡ് ബോണസും അടക്കം 138999 രൂപയ്ക്ക് ഗ്യാലക്സി സെഡ് ഫോള്‍ഡ് 5 ഉപഭോക്താവിന് ലഭിക്കും. സമാനരീതിയില്‍ 85999 രൂപയ്ക്കാണ് ഗ്യാലക്സി ഫ്ലിപ് 5 ഉപഭോക്താവിന് ലഭിക്കുക. 7000 രൂപയായിരിക്കും അപ്ഗ്രേഡ് ബോണസ്. ക്യാഷ് ബാക്ക് 7000 രൂപയും. 

ഗ്യാലക്‌സി ടാബ് എസ്9 സീരീസ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9000 രൂപ ക്യാഷ്ബാക്കും 3000 രൂപയുടെ അധിക അപ്‌ഗ്രേഡ് ബോണസും അടക്കം 60999 രൂപയില്‍ ലഭ്യമാണ്.  സാംസങ് ഫിനാന്‍സ്+ വഴിയും എല്ലാ മുന്‍നിര എന്‍ബിഎഫ്‌സി പങ്കാളികള്‍ മുഖേനയും 24 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയിലൂടെ പ്രതിമാസം പ്രതിമാസം വെറും 2292 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയില്‍ ഗ്യാലക്‌സി എഐ സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാനാകും.

English Summary:

Samsung Releases New Feature Boost To Millions Of Galaxy Phones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com