ADVERTISEMENT

സെഗ്മെന്റിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള ഉപകരണങ്ങളായ ഗ്യാലക്സി എം55 5ജി, ഗ്യാലക്സി എം 15 5ജി എന്നിവ പുറത്തിറക്കുമെന്ന്  സാംസങ് പ്രഖ്യാപിച്ചു. സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, അത്യുഗ്രന്‍ ബാറ്ററി, ശക്തിയേറിയ പ്രോസസറുകള്‍ എന്നിവയടങ്ങിയ  മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ജനപ്രിയ ഗ്യാലക്സി എം സീരിസിലേക്കുള്ള ഈ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, സ്‌റ്റൈലിഷ് സ്ലീക്ക് ഡിസൈന്‍, പവര്‍ഫുള്‍ സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഫോര്‍ ജനറേഷന്‍സ് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡുകളും അഞ്ച് വര്‍ഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളുടെ വാഗ്ദാനവും സംയോജിപ്പിച്ചാണ് ഗ്യാലക്സി എം55 5ജി, ഗ്യാലക്സി എം15 5ജി എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. 

ഡിസൈന്‍

ഗ്യാലക്സിയുടെ തനത് ഡിസൈനിൽ പരിഷ്‌കൃതവും ആകര്‍ഷകവുമായ രീതിയിലാണ് ഗ്യാലക്സി എം55 5ജിയും ഗ്യാലക്സി എം15 5ജിയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗ്യാലക്സി എം55 5ജി വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്.

7.8 മില്ലീ മീറ്റര്‍ മാത്രമമാണ് ഇതിന്റെ വീതി. ഇത് ഉപയോഗിക്കാന്‍ വളരെ സൗകര്യമൊരുക്കുന്നു. ഗ്യാലക്സി എം55 5ജി ഇളംപച്ച, ഡെനിം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഗ്യാലക്സി എം 15 5ജി സെലസ്റ്റിയല്‍ ബ്ലൂ, സ്റ്റോണ്‍ ഗ്രേ, ബ്ലൂ ടോപസ് എന്നിവയുള്‍പ്പടെ മൂന്ന് സ്‌റ്റൈലിഷ് നിറങ്ങളില്‍ ലഭ്യമാകും.

m15-2 - 1

പെര്‍ഫോമന്‍സ്

ഗ്യാലക്സി എം55 5ജിയില്‍ 4എന്‍എം അടിസ്ഥാനമാക്കിയുള്ള ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 7 ജെന്‍ വണ്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. മള്‍ട്ടി ടാസ്‌ക് ചെയ്യാന്‍ സാധിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോയും വിഷ്വലുകളും സഹിതം ഹൈ-സ്പീഡ് കണക്റ്റിവിറ്റിയുള്ള പ്രോസസര്‍ ഒരു അത്യുഗ്രന്‍ മൊബൈല്‍ ഗെയിമിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നു.

5ജിയുടെ വേഗതയും കണക്റ്റിവിറ്റിയും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവര്‍ പോകുന്നിടത്തെല്ലാം പൂര്‍ണ്ണമായി ബന്ധം നിലനിര്‍ത്താന്‍ കഴിയും. വേഗതയേറിയ ഡൗണ്‍ലോഡ് സ്പീഡും സുഗമമായ സ്ട്രീമിങ്ങും തടസമില്ലാത്ത ബ്രൗസിങ്ങും അനുഭവിക്കാനാകും. ഗ്യാലക്സി എം 15 5ജി മീഡിയടെക് ഡൈമെന്‍സിറ്റി 6100+ ആണ്. അത് എല്ലാ ടാസ്‌കുകളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്. 

m15-1 - 1

ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയിലുള്ള ഗ്യാലക്സി എം 55 5ജി പായ്ക്കുകള്‍ ബ്രൗസിങ്ങ്, ഗെയിമിങ്ങ്, നീണ്ട കാഴ്ച അനുഭവം എന്നിവ നൽകുന്നു. ഗ്യാലക്സി എം55 5ജി 45ഡബ്ല്യു സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്നു. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പവര്‍ നല്‍കുന്നു.

ഗ്യാലക്സി എം15 5ജി സെഗ്​മെന്റ് ബെസ്റ്റ് 6000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. അത് രണ്ടു ദിവസം വരെ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരും. ഇത് ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ട വിനോദങ്ങല്‍ മുഴുകാന്‍ അനുവദിക്കുകയും ദിവസം മുഴുവന്‍ കണക്റ്റാക്കി വെയ്ക്കുകയും ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുന്നു.

ഡിസ്പ്ലേ

ഗ്യാലക്സി എം55 5ജിയില്‍ 120 ഹെർട്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, ഗ്യാലക്സി എം55 5ജി 1000 നിറ്റ്സ് ഹൈ ബ്രൈറ്റ്നസ് മോഡും വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യയുമായാണ് വരുന്നത്.

ഇത് സൂര്യപ്രകാശത്തില്‍ പോലും ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഉള്ളടക്കം ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഗ്യാലക്സി എം15 5ജി സെഗ്മെന്റ് ബെസ്റ്റ് 6.5 സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ഔട്ട്ഡോര്‍ ക്രമീകരണങ്ങളില്‍ പോലും സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെ സ്‌ക്രോളിങ്ങ് നടത്താനും അനുവദിക്കുന്നു.  

m55 - 1

ക്യാമറ

ഗ്യാലക്സി എം55 5ജിയില്‍ ഉയര്‍ന്ന റെസല്യൂഷനോടുകൂടി ഷേക്ക്-ഫ്രീ വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യുന്നതിന് 50 എം.പി (ഒ.ഐ.എസ്) നോ ഷേക്ക് ക്യാമറ ഫീച്ചര്‍ സഹായിക്കുന്നു. കൈ വിറയലോ ആകസ്മികമായ കുലുക്കമോ മൂലമുണ്ടാകുന്ന കൃത്യതയില്ലാത്ത ചിത്രങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.

8 എംപി അള്‍ട്രാ വൈഡ് ലെന്‍സും 50 എംപി ഹൈ റസല്യൂഷന്‍ ഫ്രണ്ട് ക്യാമറയും അടങ്ങിയതാണ് ക്യാമറ സെറ്റപ്പ്. ഇത് കൂടുതല്‍ ഡീറ്റൈലിങ്ങും കൃത്യതയുമുള്ള സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്നു. ഗ്യാലക്സി എം55 5ജിയില്‍ മിഴിവാര്‍ന്ന ലോ-ലൈറ്റ് ഷോട്ടുകളും വിഡിയോകളും എടുക്കാന്‍ കഴിയുന്ന ബിഗ് പിക്സല്‍ ടെക്നോളജിയോടു കൂടിയ നൈറ്റോഗ്രഫി ഫീച്ചറും ഉള്‍പ്പെട്ടിട്ടുണ്ട്. 

ഗ്യാലക്സി എം55 5ജിയുടെ ക്യാമറ എഐ എന്‍ഹാന്‍സ്ഡ് സവിശേഷതകളുമായാണ് വരുന്നത്. ഇമേജ് ക്ലിപ്പര്‍, ഒബ്ജക്റ്റ് ഇറേസര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഗ്യാലക്സി എം15 5ജിയില്‍ വിഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (വിഡിഐഎസ്) ഫീച്ചറുള്ള 50 എം.പി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവുമുണ്ട്. വ്യക്തവും മികച്ചതുമായ സെല്‍ഫികള്‍ക്കായി ഗ്യാലക്സി എം15 5ജിയില്‍ 13 എംപി ഫ്രണ്ട് ക്യാമറയും ഒരുക്കിയിട്ടുണ്ട്. 

ഗ്യാലക്സി അനുഭവം

ഗ്യാലക്സി എം55 5ജി, ഗ്യാലക്സി എം15 5ജി എന്നിവ മികച്ച ഇന്‍-ക്ലാസ്, ഡിഫന്‍സ് ഗ്രേഡ് നോക്സ് സുരക്ഷയോടെയാണ് വരുന്നത്. സ്മാര്‍ട്ട് ഫോണിലെ സ്വകാര്യതയുടെയും സുരക്ഷയുടെയും കാര്യത്തില്‍വിഷമിക്കേണ്ടി വരില്ലെന്ന്  ഉറപ്പാക്കുന്നു. ഈ ഉപകരണങ്ങള്‍ സാസങ്ങിന്റെ ഏറ്റവും നൂതന സുരക്ഷാ ഫീച്ചറുകളില്‍ ഒന്നായ സാംസങ്ങ് നോക്സ് വാലറ്റ് കൂടി ഉള്‍പ്പെടുന്നവയാണ്. 

 ലാപ്ടോപ്പും ടാബും ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ എത്ര ദൂരെയാണെങ്കിലും ഫയലുകളും ഫോട്ടോകളും പങ്കിടാന്‍ സാധിക്കുന്ന ക്വിക്ക് ഷെയര്‍ ഫീച്ചറുമായാണ് ഗ്യാലക്സി എം55 5ജി, ഗ്യാലക്സി എം15 5ജി എന്നിവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ഗ്യാലക്സി എം55 5ജി, ഗ്യാലക്സി എം15 5ജി എന്നിവയ്​ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് നാല് ജനറേഷന്‍ ഒഎസ് അപ്ഗ്രേഡ്സും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നല്‍കുന്നു.  ഗ്യാലക്സി എം55 5ജി സാംസങ്ങ് വാലറ്റ് ഫീച്ചറുമായാണ് എത്തുന്നത്

വില, ലഭ്യത, ഓഫറുകള്‍

ഗ്യാലക്സി എം55 5ജി 8 ജിബി+ 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളും ഗ്യാലക്സി എം 15 5ജി 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളുമായാണ് വരുന്നത്. വിലയും ഓഫറുകളും അറിയാം

Samsung Galaxy M15 5G 

Samsung Galaxy M55 5G 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com