ADVERTISEMENT

അൻപതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു എഐ ഫോൺ വാങ്ങണമെന്നുണ്ടെങ്കിൽ പരിഗണിക്കാം ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ഫോൺ പിക്സൽ 8 എ.  ടെൻസർ ജി3 ചിപ്‌സെറ്റ്, 7 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകൾ, ജെമിനി എഐ ഇന്റഗ്രേഷൻ തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഈ ഗൂഗിൾ ഫോൺ എത്തുന്നത്.

ബോക്സിൽ വരുന്നത് ചാർജിങ് കേബിൾ.ഡോക്യുമെന്റേഷൻ,യുഎസ്ബി അഡാപ്റ്റർ എന്നിവയാണ് വരുന്നത്. പഴയ ഗ്ലാസ് ഫിനിഷ് മാറ്റി സോഫ്റ്റ് മാറ്റ് ഫിനിഷാണ് വരുന്നത്. പിക്സൽ 8 എ വാങ്ങാൻ പരിഗണിക്കാവുന്ന 8 കാരണങ്ങൾ പരിശോധിക്കാം.

∙6.1 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി എച്ച്‌ഡിആർ ഡിസ്‌പ്ലേ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും, 2,000 നിറ്റ്‌സിൻ്റെ പീക്ക് ്ബ്രൈറ്റ്നസും, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം  പ്രൊട്ടക്ഷനുമാണ് ഗൂഗിൾ പിക്‌സൽ 8എയുടെ സവിശേഷതകളാണ്.

∙ശക്തമായ ഗൂഗിൾ ടെൻസർ G3 ചിപ്പ് നൽകുന്ന പിക്‌സൽ 8a, പിക്‌സൽ 8, പിക്‌സൽ8 Pro എന്നിവയ്‌ക്ക് നിരവധി AI സവിശേഷതകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.  Google Tensor G3 ചിപ്സെറ്റ് മികച്ച പ്രകടനം ഉറപ്പാക്കുന്നു. ടെറ്റൻ എം2 ചിപ് മികച്ച സുരക്ഷയും നൽകുന്നു.

∙ ഗ്രൂപ് ഫോട്ടോകളിൽനിന്നും ഏറ്റവും മികച്ചവ സാധ്യമാക്കുന്ന ബെസ്റ്റ് ടേക്, അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കുന്ന ഓ‍ഡിയോ മാജിക് ഇറേസർ, ചിത്രങ്ങൾ മികച്ചതാക്കാൻ സഹായിക്കുന്ന മാജിക് എഡിറ്റർ എന്നിവയോടൊപ്പം തത്സമയ സംഭാഷണം വിവർത്തനം ചെയ്യാനാവുന്ന എഐ സവിശേഷതകളും ഫോണിൽ ലഭ്യമാണ്.

  • Also Read

∙പിക്‌സൽ 8a  ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്, ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 64എംപി പ്രൈമറി സെൻസറും 13എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു. കൂടാതെ, എല്ലാ സെൽഫി, വിഡിയോ കോളിങ് ആവശ്യങ്ങളും കൈകാര്യം ചെയ്യുന്നതിന് മുന്നിൽ 13 എംപി ഷൂട്ടർ ഉണ്ട്. പിൻ ക്യാമറകളിൽ നിന്ന് 4K 60എഫ്പിഎസ് വീഡിയോകളും സെൽഫി ഷൂട്ടറിൽ നിന്ന് 4കെ 30എഫ്പിഎസ് വരെയും ചിത്രീകരിക്കാൻ Pixel 8എക്കു കഴിയും. 

∙പിക്സൽ 8എയ്ക്ക് 4,492 എംഎഎച്ച് ബാറ്ററിയുണ്ട്, കൂടാതെ 18W ഫാസ്റ്റ് ചാർജിങും വയർലെസ് ചാർജിങും പിന്തുണയ്ക്കുന്നു. 

∙പുനരുപയോഗം ചെയ്ത അലൂമിനിയം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പിക്സൽ 8 എ ഒബ്സിഡിയൻ, പോർസലൈൻ, ബേ, അലോ എന്നിങ്ങനെ 4 നിറങ്ങളിൽ ലഭ്യമാകും.

∙ഇ– സിമ്മും, ഫിസിക്കല്‍ സിമ്മും ഉപയോഗിച്ചുള്ള ഡ്യുവല്‍ കണക്ടിവിറ്റി ഫോണില്‍ ലഭ്യമാണ്

∙പിക്‌സൽ 8 എയുടെ 8GB RAM/128GB സ്റ്റോറേജ് വേരിയന്റിന് 52,999 രൂപയും 8ജിബി റാം/256ജിബി സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയുമാണ് ഇന്ത്യയിൽ വില.  4,000 രൂപയുടെ ബാങ്ക് ഓഫറും 12 മാസത്തെ നോകോസ്റ്റ് ഇഎംഐയും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com