ADVERTISEMENT

ടൈറ്റാനിക് തകർന്നുകിടക്കുന്നതു കാണാൻ പ്രത്യേക സമുദ്രാന്തര വാഹനത്തിൽ പോയവർ കാണാതായതിന്റെ വാർത്ത രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. 111 വർഷങ്ങൾക്കുശേഷം ആ ദുരന്ത സ്ഥലം വീണ്ടും രക്ഷാപ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്.1997ൽ വിഖ്യാത ഹോളിവുഡ് സിനിമാ സംവിധായകൻ ജയിംസ് കാമറൺ ടൈറ്റാനിക് എന്ന കപ്പലിന്‌റെ ദുരന്തകഥ സിനിമയാക്കി. ലിയനാർഡോ ഡികാപ്രിയോയും കെയ്റ്റ് വിൻസ്ലറ്റും മത്സരിച്ചഭിനയിച്ച ഈ ചിത്രം മികച്ച ചിത്രത്തിന്‌റേതുൾപ്പെടെ 11 ഓസ്‌കറുകൾ നേടി ക്രിട്ടിക്കൽ അംഗീകാരം നേടുകയും ലോകമെമ്പാടും ലഭിച്ച അഭൂതമായ ജനപ്രീതിയാൽ ബ്ലോക്ബസ്റ്റർ തലത്തിലേക്ക് ഉയരുകയും ചെയ്തു. 

ടൈറ്റാനിക് റിലീസ് ചെയ്തു കുറച്ചുകഴിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന നിലയിലേക്ക് അതുമാറി. 2010ൽ ജയിംസ് കാമറണിന്‌റെ തന്‌റെ അവതാർ, ഈ റെക്കോർഡ് മറികടക്കുന്നതുവരെ ഈ സ്ഥിതി തുടർന്നു. ഇന്നും ലോകത്തെ ഏറ്റവും കലക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ടൈറ്റാനിക്. ടൈറ്റാനിക് എന്ന കപ്പലും അതിന്‌റെ ദുരന്തകഥയും ജനമനസ്സുകളിൽ നന്നായി സ്വാധീനം ഉണ്ടാക്കിയ ഏടാണ്. 

ടൈറ്റാനിക് പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഒരു വിചിത്രകഥ കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു. അമേരിക്കക്കാരിയായ റെനാറ്റ റോജാസിന്റെതായിരുന്നു ഈ കഥ. 50 വയസ്സുള്ള ബാങ്ക് ഉദ്യോഗസ്ഥയായ റെനാറ്റ 30 വർഷമായി തന്‌റെ സമ്പാദ്യമൊരുക്കിയത് ഒരു ലക്ഷ്യത്തോടെയാണ്.  ആഴക്കടലിന്‌റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കാണുകയെന്നതായിരുന്നു റെനാറ്റയുടെ സ്വപ്നം. ഇപ്പോൾ കാണാതായിരിക്കുന്ന ഓഷൻഗേറ്റ് ദൗത്യവാഹനത്തിന്റെ മുൻദൗത്യത്തിലായിരുന്നു റെനാറ്റയുടെ യാത്ര. 

കഴിഞ്ഞ വർഷം ഡിസംബറിൽ സമുദ്രനിരപ്പിൽ നിന്ന് 4 കിലോമീറ്ററോളം താഴ്ചയിലെത്തിയ സബ്മേർസിബിളിലിരുന്നാണ് റെനാറ്റ ടൈറ്റാനിക്കിന്റെ തകർച്ചയുടെ കാഴ്ച കണ്ടത്. കുട്ടിക്കാലത്ത് ടൈറ്റാനിക്കിനെക്കുറിച്ച് ഒരു സിനിമ കണ്ടതാണ്( ജയിംസ് കാമറണിന്‌റെ ചിത്രമല്ല) റെനാറ്റയുടെ മനസ്സിൽ ടൈറ്റാനിക് കപ്പൽ ഒരു ആവേശമായി നിറച്ചത്. തകർന്നുകിടക്കുന്ന ടൈറ്റാനിക്കിനെ എന്നെങ്കിലും കാണണമെന്ന് അന്നേ റെനാറ്റ ലക്ഷ്യമിട്ടിരുന്നു. ഇതിനു സഹായകമാകുമെന്ന തരത്തിൽ ഓഷ്യനോഗ്രഫിയാണ് തന്‌റെ പാഠ്യവിഷയമായി റെനാറ്റ തിരഞ്ഞെടുത്തത്. 

എന്നാൽ റെനാറ്റയുടെ കുട്ടിക്കാലത്ത് ടൈറ്റാനിക്കിന്‌റെ തകർച്ച കണ്ടെത്തിയിട്ടില്ലായിരുന്നു. ഒടുവിൽ അവർ കോളജിൽ പഠിച്ച 1985 കാലയളവിലാണ് ടൈറ്റാനിക്കിനെ സമുദ്ര പര്യവേക്ഷകർ വടക്കൻ അറ്റ്‌ലാന്‌റിക്കിലെ ന്യൂഫൗണ്ട്‌ലാൻഡിനു സമീപം കണ്ടെത്തുന്നത്. ടൈറ്റാനിക് എന്നെങ്കിലും കാണണമെന്ന് റെനാറ്റ അന്നേ മനസ്സിലുറപ്പിച്ചു. ഇതിനു വേണ്ട പണം സ്വരുക്കൂട്ടാനായി കൂടുതൽ ശമ്പളം ലഭിക്കുന്ന ബാങ്കിങ് മേഖലയിലേക്ക് അവർ ചുവടുമാറ്റി. 

ഒടുവിൽ 2022ൽ നടന്ന ഓഷ്യൻ ഗേറ്റ് എക്‌സ്പഡിഷനിൽ റെനാറ്റയും അണിചേർന്നു. രണ്ടുകോടിയിലധികം തുകയാണ് അവർ ഇതിനായി മുടക്കിയത്. സമുദ്രാന്തർയാനത്തിൽ മറ്റ് 4 പേർക്കൊപ്പം യാത്ര ചെയ്ത് കടലിന്‌റെ അടിത്തട്ടിലെത്തി റെനാറ്റ തന്‌റെ സ്വപ്‌നസാക്ഷാത്കാരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com