ADVERTISEMENT

ചൊവ്വയിലെ ഒരു വലിയ സങ്കീർണഘടനയുടെ ചിത്രം വൈറലാകുന്നു. ഏകദേശം 1190 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും 6 കിലോമീറ്റർ ആഴവുമുള്ളതാണ് ഘടന. മണൽക്കുന്നുകളും മലയിടുക്കുകളുമെല്ലാം ഇവിടെയുണ്ട്. കയറിയാൽ ഇറങ്ങാൻ പ്രയാസമുള്ള ലാബ്​റിന്ത് ഘടനകളെ അനുസ്മരിപ്പിക്കുന്നതിനാൽ നോക്ടിസ് ലാബ്‌റിന്തസ്(Noctis Labyrinthus) എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് ചിത്രം പുറത്തുവിട്ടത്. ആ ഏജൻസിയുടെ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റാണ് ചിത്രമെടുത്തത്. ചുവന്ന ഗ്രഹത്തെ 2003 മുതൽ ഈ സ്‌പേസ്‌ക്രാഫ്റ്റ് ഭ്രമണം ചെയ്യുന്നു.

ഈ ചിത്രത്തിൽ യഥാർഥത്തിലുണ്ടായിരുന്ന തറനിരപ്പ് ഇപ്പോഴും കാണാം. എന്നാൽ അഗ്നിപർവത പ്രവർത്തനങ്ങൾ കാരണം ഈ തറനിരപ്പിൽ വലിയ തോതിൽ നശീകരണം സംഭവിക്കുകയും അതു മേലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.ചൊവ്വയിലെ മാരിനേറിസ്, താർസിസ് എന്ന രണ്ട് അഗ്നിപർവത മേഖലകൾക്കിടയിലാണ് നോക്ടിസ് ലാബ്രിന്തസ്. മലനിരകൾ നിറഞ്ഞ മേഖലയായതിനാൽ ചൊവ്വയുടെ ഗ്രാൻഡ് കാന്യോൺ എന്നാണ് മാരിനേറിസ് മേഖല അറിയപ്പെടുന്നത്. 

Noctis Labyrinthus, a Martian valley complex. (Image credit: ESA/DLR/FU Berlin & NASA/JPL-Caltech/MSSS, CC BY-SA 3.0 IGO)
Noctis Labyrinthus, a Martian valley complex. (Image credit: ESA/DLR/FU Berlin & NASA/JPL-Caltech/MSSS, CC BY-SA 3.0 IGO)

താർസിസ് ചൊവ്വയിലെ വലിയ അഗ്നിപർവത മേഖലയാണ്. ഏകദേശം 12 അഗ്നിപർവതങ്ങൾ ഇവിടെയുണ്ടെന്നാണു കണക്ക്. രണ്ട് പതിറ്റാണ്ട് നീണ്ട സേവനത്തിൽ മാർസ് എക്‌സ്പ്രസ് ചൊവ്വയുടെ കമനീയമായ ധാരാളം ചിത്രങ്ങൾ മനുഷ്യരാശിക്കു പകർത്തി നൽകി. ചൊവ്വയിലെ ജലം സംബന്ധിച്ച അന്വേഷണവും ദൗത്യം ഇവിടെ നടത്തിയിട്ടുണ്ട്. ചൊവ്വയിൽ ഒരുകാലത്ത് ജീവനെ പിന്തുണയ്ക്കുന്ന പരിതസ്ഥിതികൾ ഉണ്ടായിരുന്നെന്ന തെളിവുകളും മാർസ് എക്‌സ്പ്രസ് നൽകിയിരുന്നു.

English Summary:

Ancient 'labyrinth of night' on Mars, one of the biggest mazes in the solar system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com