ADVERTISEMENT

നിരവധി വിവാദങ്ങളും പേരുമാറ്റവും ഒപ്പം ത്രെഡ്സിന്റെ ആവിര്‍ഭാവവുമൊക്കെ അൽപം ക്ഷീണിപ്പിച്ചെങ്കിലും സൂപ്പർ ആപ് എന്ന സങ്കൽപ്പത്തിൽ നിന്നും ഒട്ടും പിന്നാക്കമില്ലെന്നു തെളിയിക്കുകയാണ് പുതിയ 'എക്സ്'(ട്വിറ്റർ) അപ്ഡേഷനുകളിലൂടെ മസ്ക്. ഏവരും കാത്തിരുന്ന സുപ്രധാനമായ മാറ്റം എക്സിന്റെ ഉപഭോക്താക്കളിലേക്കെത്തുന്നു. ഇനി മുതൽ ഓഡിയോ, വിഡിയോ കോളിങ്ങ്  സേവനം എല്ലാവർക്കും ലഭിക്കും.

മുൻപ് എക്സിലെ കോളിങ് സംവിധാനം പ്രീമിയം ഉപഭോക്താക്കൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ എല്ലാവർക്കും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നേരിട്ടു വിഡിയോ, ഓഡിയോ കോൾ വിളിക്കാനാകും. നിരവധി ആപ്പുകൾ പലവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാതെ എല്ലാത്തിനും ഒരു സൂപ്പർ ആപ് എന്ന ലക്ഷ്യമാണത്രെ മസ്കിനുള്ളത്.

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

ഈ സേവനം സജ്ജീകരിക്കാം

∙എക്സ് ആപ് തുറക്കുക

∙ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക

∙ക്രമീകരണവും സ്വകാര്യതയും തിരഞ്ഞെടുക്കുക.

∙സ്വകാര്യത, സുരക്ഷ എന്ന മെനുവിലേക്കു പോകുക

∙ഡയറക്ട് മെസേജ് എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.

∙ഓഡിയോ, വിഡിയോ കോളിങ്  ക്രമീകരിക്കുക

Read More At:ജെറാൾട്ട് ഡി റിവിയയും ക്രാറ്റോസും ഏറ്റുമുട്ടിയാൽ

ഐഒഎസ് കോൾകിറ്റ് എപിഐയുമായി ചേർന്നു പ്രവർത്തിക്കുന്നതിനാസ്‍ സാധാരണ കോൾപോലെ ലോക് സ്ക്രീനിൽ ഇൻകമിങ്ങ് കോൾ കാണാനാകും. പ്രീമിയത്തിൽ ആയിരുന്നപ്പോൾത്തന്നെ ചില ഉപഭോക്താക്കൾ പരിചയമില്ലാത്ത ആളുകളുടെ കോ​ളുകളെക്കുറിച്ചു പരാതി പറഞ്ഞിരുന്നു. പുതിയ അപ്ഡേറ്റുകളിൽ ആർക്കൊക്കെ വിളിക്കാനാകുമെന്നതും അല്ലെങ്കിൽ കോളിങ് സംവിധാനം പൂർണമായും ഒഴിവാക്കുന്നതും അവതരിപ്പിച്ചിട്ടുണ്ട്.

English Summary:

Audio and video calls are now rolling out on X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com