ADVERTISEMENT

ഏകദേശം 25000 രൂപ നല്‍കി ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും നല്ല മോഡലുകളിലൊന്നാണ് നതിങ് കമ്പനി അടുത്തിടെ അവതരിപ്പിച്ച ഫോണ്‍ (2എ). എന്നാല്‍, എല്ലാവര്‍ക്കും നതിങ് ഫോണ്‍ (2എ) ഇഷ്ടപ്പെടണമെന്നില്ല. അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന 5 മോഡലുകള്‍ ഇതാ:

nothing-poco-1 - 1

പോകോ എക്‌സ്6 5ജി 8/256ജിബി

∙നതിങ് ഫോണ്‍ (2എ) ക്കു പകരം ഇപ്പോള്‍ പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് പോകോ എക്‌സ്6 8/256ജിബി. 

∙തുടക്ക വേരിയന്റിനു തന്നെ 256ജിബി സംഭരണശേഷിയുണ്ട് .

∙അല്‍പ്പംകൂടെ റെസലൂഷനുള്ള 1.5കെ ഡിസ്‌പ്ലെയുണ്ട്.

∙7എസ്‌ജെന്‍ 2 പ്രൊസറില്‍ പ്രവര്‍ത്തിക്കുന്നു.

∙കപ്പാസിറ്റി കൂടിയ 5,100എംഎഎച് ബാറ്ററിയും, കൂടുതല്‍ വേഗതയാര്‍ന്ന 67w ചാര്‍ജിങും ഉണ്ട്

∙64എംപി + 8എംപി + 2എംപി പിന്‍ക്യാമറകളും 16സെല്‍ഫി ക്യാമറയും ഉണ്ട് 

poco-x6 - 1
പോകോ എക്‌സ്6 5ജി

കുറവുകള്‍

∙ക്യാമറാ പ്രകടനത്തിന് സ്ഥിരതയില്ലെന്ന് 91മൊബൈല്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു 

പോകോ എക്‌സ്6 5ജി 8/256ജിബി മോഡലിന്റെ ഏറ്റവും പുതിയ വിലയും എല്ലാ വിവരങ്ങളും കാണാം

realme-1 - 1
റിയല്‍മി 12പ്ലസ്

റിയല്‍മി 12പ്ലസ് 5ജി 8/256ജിബി

റിയല്‍മി 12 സീരിസിലെ ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് 12പ്ലസ് 5ജി. 

∙സോണി എല്‍വൈറ്റി-600 ഒഐഎസ് ഉളള ക്യാമറാ സെന്‍സര്‍ പ്രധാന ക്യാമറയ്ക്ക്

∙മികച്ച സ്മാര്‍ട്ട് ടച്

∙മിഡിയാടെക് ഡിമെന്‍സിറ്റി 7050 പ്രൊസസര്‍

∙67w ഫാസ്റ്റ് ചാര്‍ജിങ്

∙ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ ഓഎസ് 

∙സവിശേഷമായ പിന്‍ക്യാമറാ സിസ്റ്റം ഫോണിന്റെ ലുക്ക് വ്യത്യസ്തമാക്കുന്നു

50എംപി + 8എംപി + 2എംപി സെന്‍സറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

കുറവുകള്‍

ചിലര്‍ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് 

ക്യാമറാ, ബാറ്ററി പ്രശ്‌നങ്ങള്‍ പറയുന്നു

ഏറ്റവും പുതിയ വിലയും എല്ലാ ഫീച്ചറുകളും അറിയാം

honorx9b - 1

ഓണര്‍ എക്‌സ്9ബി 5ജി 8/256ജിബി

ഇന്ത്യയിലെ ആദ്യത്തെ അള്‍ട്രാ-ബൗണ്‍സ് ആന്റി-ഡ്രോപ് ഡിസ്‌പ്ലെ (യാദൃശ്ചികമായി താഴെ വീണാല്‍ പ്രശ്‌നം വരില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്) 

∙സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍1 (നതിങ് ഫോണ്‍ (2എ)യുടെ ഡിമെന്‍സിറ്റി 7200 പ്രൊ പ്രൊസസറാണ് മികച്ചത്.)

∙എന്നാല്‍, 5800എംഎഎച് ബാറ്ററി ചിലര്‍ക്ക് പ്രയോജനപ്രദമായിരിക്കും

∙മികച്ച ബാറ്ററി ലൈഫ് കൂടാതെ, മികച്ച ഡിസ്‌പ്ലെയും ഉണ്ട്  

∙ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം

∙പ്രധാന ക്യാമറയ്ക്ക് 108എംപി റെസലൂഷന്‍

∙ഒപ്പം 5എംപി അള്‍ട്രാ വൈഡ്,  2എംപി മാക്രോ സെന്‍സറുകള്‍, 16എംപി സെല്‍ഫി ക്യാമറ

കുറവുകള്‍

∙തുടക്കത്തില്‍ കാണിക്കുന്ന മികവ് കാലക്രമത്തില്‍ നഷ്ടപ്പെടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട് 

∙മൈക്രോഫോണ്‍ പ്രശ്‌നങ്ങളും ചിലര്‍ പറയുന്നു

ഏറ്റവും പുതിയ വിലയും മറ്റു വിവരങ്ങളും പരിശോധിക്കാം

oppof5 - 1

ഒപ്പോ എഫ്25 പ്രോ 5ജി 8/128ജിബി

നതിങ് ഫോണ്‍ (2എ) മോഡലിന് ഉള്ളതു പോലെ മനോഹരമായ അമോലെഡ് ഡിസ്‌പ്ലേ

∙കൂടുതല്‍ മികച്ച 67w ചാര്‍ജിങ് സ്പീഡ്

∙ഫാസ്റ്റ് ചാര്‍ജര്‍ ഒപ്പം ലഭിക്കുന്നു

∙ഡിമെന്‍സിറ്റി 7050 പ്രൊസസര്‍

∙ആന്‍ഡ്രോയിഡ് 14

∙64എംപി + 8എംപി അള്‍ട്രാവൈഡ് (സോണി ഐഎംഎക്‌സ്355 സെന്‍സര്‍ + 2എംപി മാക്രോ

∙32എംപി സെല്‍ഫി ക്യാമറയ്ക്കും സോണി സെന്‍സര്‍

ആന്‍ഡ്രോയിഡ് 14 കേന്ദ്രമായ പ്രൊസസര്‍

കുറവുകള്‍

ബാറ്ററി നീണ്ടു നില്‍ക്കുന്നില്ലെന്നു ചിലര്‍ പരാതിപ്പെടുന്നു

പ്രധാന ക്യാമറയുടെ പ്രകടനത്തില്‍ തൃപ്തിക്കുറവ് ചിലര്‍ രേഖപ്പെടുത്തുന്നു

ഏറ്റവും പുതിയ വിലയും മറ്റെല്ലാ വിവരങ്ങളും നേരിട്ടറിയാം

iqq - 1

ഐക്യൂ സെഡ്7 പ്രോ 5ജി 8/256ജിബി

∙ബെസല്‍ കുറച്ച സ്‌ക്രീന്‍ മനോഹരം, ആധൂനിക ലുക്, 120ഹെട്‌സ് റിഫ്രെഷ് റേറ്റ്, 1300 വരെ ബ്രൈറ്റ്‌നസ്

∙ഗ്ലാസ് പിന്‍പ്രതലം

∙മീഡിയാടെക് ഡിമെന്‍സിറ്റി 7200 പ്രൊസസര്‍

∙ബാറ്ററി 4,600എംഎഎച്, പക്ഷെ 80w ഫാസ്റ്റ് ചാര്‍ജിങ്

∙ഈ വിലയ്ക്കു ലഭിക്കാവുന്ന ഏറ്റവും സ്ലിം ഫോണുകളിലൊന്ന്

∙64എംപി പ്രധാന ക്യാമറ, 2എംപി പോര്‍ട്രേറ്റ് സെന്‍സര്‍ എന്നിവയാണ് പിന്നില്‍, 16എംപി സെല്‍ഫി ക്യാമറ

കുറവുകള്‍

∙രണ്ടാം ക്യാമറയ്ക്ക് മികവു കുറവ്

∙സെല്‍ഫി ക്യാമറയ്ക്ക് സ്റ്റബിലൈസേഷന്‍ ഇല്ല

∙ഓഡിയോ ക്വാളിറ്റി അത്ര നല്ലതല്ല

∙അനാവശ്യ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു

∙എസ്ഡികാര്‍ഡ് സ്ലോട്ട് ഇല്ല

∙വിഡിയോ റെക്കോഡിങ് സ്റ്റബിലിറ്റി മികച്ചതല്ല

ഫോണിന്റെ ഏറ്റവും പുതിയ വിലയും, എല്ലാ ഫീച്ചറുകളും അറിയാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com