പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ച് വി
Mail This Article
കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ചു വി (VI). തടസങ്ങളില്ലാത്തതും വേഗമേറിയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്. സ്മാര്‍ട് ഫോണുകളിലും സ്മാര്‍ട് വാച്ചുകളിലും വി(Vodafone Idea) ഉപഭോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.
വി ഇസിം(eSIM) ലഭിക്കാന്‍ 199 ലേക്ക് 'eSIM <സ്‌പേസ്> റജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി സഹിതം ഒരു എസ്എംഎസ് അയയ്ക്കുക. സ്ഥിരീകരണ എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ ഇസിം മാറ്റാനുള്ള അഭ്യര്‍ത്ഥന സ്ഥിരീകരിക്കുന്നതിനായി ഉപഭോക്താവ് 'ഇസിംവൈ'(ESIMY) എന്നു മറുപടി നല്‍കേണ്ടതാണ്.
ഒരു കോളിലൂടെ സമ്മതം അഭ്യർഥിക്കുന്ന മറ്റൊരു എസ്എംഎസും ഉപഭോക്താവിന് ലഭിക്കും. കോളില്‍ സമ്മതം നല്‍കിയ ശേഷം ഉപഭോക്താവിന്റെ റജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ഒരു ക്യുആര്‍ കോഡ് ലഭിക്കും, അത് സെറ്റിങ്‌സ് > മൊബൈല്‍ ഡാറ്റ > ഡാറ്റ പ്ലാന്‍ എതില്‍ പോയി സ്‌കാന്‍ ചെയ്യണം. ഉപകരണത്തില്‍ ഡിഫോള്‍ട് ലൈന്‍ (പ്രൈമെറി/സെക്കൻഡറി) തിരഞ്ഞെടുത്ത് പൂര്‍ത്തിയായി എന്നത് ക്ലിക്കുചെയ്യുക.
ഇ-സിം 30 മിനിറ്റിനുള്ളില്‍ ആക്ടീവാകും. പുതിയ ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫ് സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിച്ച് ഇസിം ആക്ടീവാക്കാം. വി ഇ-സിം ഐഒഎസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാണ്.