ആവശ്യമില്ലാത്ത പെയ്ഡ് സബ്സ്ക്രിപ്ഷൻ ഒഴിവാക്കാം; ആപ്പിളിലും ആൻഡ്രോയിഡിലും ഇങ്ങനെ ചെയ്യാം
Mail This Article
ആപ്ലിക്കേഷനുകളുടെ ഫ്രീ ട്രയല്‍ എന്ന കെണിയില്‍ വീഴാത്തവര്‍ അധികം പേരുണ്ടാവില്ല. ആദ്യം സൗജന്യമാവുമെങ്കിലും നിശ്ചിത കാലാവധി കഴിയുന്നതോടെ നിരക്കുകള്‍ ഈടാക്കി തുടങ്ങും. സൗജന്യ ട്രയലിനായി സമ്മതിച്ചു കൊടുക്കുന്ന വ്യവസ്ഥകളില്‍ പ്രത്യേകിച്ചൊരു മുന്നറിയിപ്പു പോലും നല്‍കാതെ പണം ഈടാക്കി തുടങ്ങാമെന്നുമുണ്ടാവും. ഒടുവില്‍ അക്കൗണ്ടില്‍ നിന്നും പണം പോവുമ്പോഴായിരിക്കും നമ്മള് അറിയുക. പേടിക്കേണ്ട, ഈ കുടുക്കില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയുണ്ട്.
ആന്‍ഡ്രോയിഡ് ആപ്പുകളുടെ സബ്സ്ക്രിബ്ഷന് ഒഴിവാക്കാനുള്ള മാര്‍ഗം എന്തൊക്കെയെന്നു നോക്കാം. ഒന്നോ രണ്ടോ ക്ലിക്കില്‍ ഫ്രീ ട്രയല്‍ സാധ്യമാവുമെങ്കിലും അത്ര എളുപ്പമല്ല സബ്സ്ക്രിബ്ഷന് ഒഴിവാക്കുന്നത്. എങ്കിലും അല്പസമയം ഇതിനായി നീക്കിവെച്ച് പടിപടിയായി പഠിച്ചെടുക്കാവുന്നതേയുള്ളൂ. ഇനി നിങ്ങള്‍ ഐഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അവിടെയും പരിഹാരമാര്‍ഗങ്ങളുണ്ട്. ആദ്യം ആന്‍ഡ്രോയിഡ് നോക്കാം.
∙ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോകണം.
∙സ്ക്രീനിന്റെ വലതുവശത്തെ മുകള്‍ ഭാഗത്തായി നിങ്ങളുടെ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം കാണാം. അതില്‍ ക്ലിക്കു ചെയ്ത് അക്കൗണ്ട് ഓപ്ഷന്‍സ് ആന്‍ഡ് ഇന്‍ഫോ തെരഞ്ഞെടുക്കുക.
∙മെനുവിലെത്തിക്കഴിഞ്ഞാല് കൂട്ടത്തില്‍ നിന്നും പേമെന്റ്സ് ആന്‍ഡ് സബ്സ്ക്രിബ്ഷന്‍സ് ക്ലിക്കു ചെയ്യുക. വീണ്ടും സബ്സ്ക്രിബ്ഷന് തെളിയുമ്പോള്‍ അതില്‍ ക്ലിക്കു ചെയ്യുക.
∙ഇവിടെ നിങ്ങള്‍ക്ക് ആക്ടീവായ സബ്സ്ക്രിബ്ഷനുകള്‍ കാണാനാവും. ഇതില്‍ ഏതിന്റെ സബ്സ്ക്രിബ്ഷനാണോ ഒഴിവാക്കേണ്ടത് അതില്‍ ക്ലിക്കു ചെയ്യുക. ശേഷം ക്യാന്‍സല്‍ സബ്സ്ക്രിബ്ഷന് കൂടി തെരഞ്ഞെടുക്കണം. എന്തുകൊണ്ടാണ് സബ്സ്ക്രിബ്ഷന് ഒഴിവാക്കുന്നതെന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടാവാം. അതിന് പ്രത്യേകം ഉത്തരം നല്കണമെന്നില്ല. ക്യാന്‍സല്‍ സബ്സ്ക്രിബ്ഷന് ക്ലിക്കു ചെയ്തു കഴിയുന്നതോടെ പ്രശ്നം അവസാനിക്കും.
ഇനി ഐഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ എങ്ങനെ ആവശ്യമില്ലാത്ത സബ്സ്ക്രിബ്ഷന് ഒഴിവാക്കാമെന്നു നോക്കാം.
∙ആദ്യം ഐഫോണിലെ ആപ്പ് സെറ്റിങ്സില്‍ ക്ലിക്കു ചെയ്യണം. നിങ്ങളുടെ ഫോണിന്റെ ഹോം സ്ക്രീനിലോ സേര്‍ച്ച് ബാറില്‍ സെറ്റിങ്സ് എന്നു ടൈപ്പു ചെയ്ത ശേഷമോ സെറ്റിങ്്സ് തെരഞ്ഞെടുക്കാം.
∙സെറ്റിങ്സിലെത്തിക്കഴിഞ്ഞാല് നിങ്ങളുടെ പേര് സ്ക്രീനിന്റെ മുകളില്‍ ടൈപ്പു ചെയ്യണം. ഇതോടെ നിങ്ങളുടെ ആപ്പിള്‍ ഐഡി അക്കൗണ്ട് പേജ് തെളിയും. ഈ ആപ്പിള്‍ ഐഡി അക്കൗണ്ടിലാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്.
∙ആപ്പിള്‍ ഐഡി അക്കൗണ്ട് പേജില്‍ താഴേക്കു സ്ക്രോള്‍ ചെയ്ത ശേഷം സബ്സ്ക്രിബ്ഷന്സില് ക്ലിക്കു ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ഏതൊക്കെ ആപ്പുകളാണ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നതെന്ന് കാണാനാവും.
∙നിങ്ങളുടെ സബ്സ്ക്രിബ്ഷനുകളില് ഏതൊക്കെയാണ് വേണ്ടാത്തതെന്നു തിരിച്ചറിഞ്ഞു ക്ലിക്കു ചെയ്യുക. നിങ്ങള്‍ പോലും മറന്നുപോയ, എന്നാല്‍ സബ്സ്ക്രൈബു ചെയ്തിട്ടുള്ള ആപ്പുകളുടെ നീണ്ട നിര ഇവിടെ കണ്ടേക്കാം.
∙ഇനി ക്യാന്‍സല്‍ സബ്സ്ക്രിബ്ഷനില്‍ ക്ലിക്കു ചെയ്ത ശേഷം കണ്‍ഫേം ചെയ്യുക. ഇതോടെ നിങ്ങളുടെ സബ്സ്ക്രിബ്ഷന് ക്യാന്‍സലാവും. നിലവിലെ ബില്ലിങ് സൈക്കിള്‍ പൂര്‍ത്തിയാവുന്നതുവരെ നിങ്ങളുടെ സബ്സ്ക്രിബ്ഷന് അവസാനിക്കില്ലെന്ന കാര്യം കൂടി ഓര്‍മയില്‍ വേണം.
∙അവസാനത്തേതെങ്കിലും ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണിനി. റിന്യൂവല്‍ റെസീപ്റ്റ്സ് എന്ന ഓപ്ഷന് ഓണാക്കി വെച്ചാല്‍ ഭാവിയില്‍ നിങ്ങളുടെ സബ്സ്ക്രിബ്ഷനില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ ഉടന്‍ ഇ മെയില്‍ സന്ദേശം ലഭിക്കും. സബ്സ്ക്രിബ്ഷന് പേജിന്റെ അടിയില്‍ നിന്നും റിന്യൂവല്‍ റെസീപ്റ്റ്സ് തെരഞ്ഞെടുക്കാനാവും.