ഗൂഗിൾ ജിമെയിലിനു 20 വയസ്; ഏപ്രിൽ ഫൂൾ തമാശയായി അവതരിപ്പിച്ചതിനു പിന്നിലെ രഹസ്യം!
Mail This Article
ഗൂഗിളിന്റെ ഇമെയിൽ സേവനമായ ജിമെയിലിന് ഏപ്രിൽ ഫൂൾ ദിനത്തിൽ 20 വയസ് തികയുകയാണ്. 2004 ഏപ്രിൽ ഒന്നിനാണ് ജിമെയിൽ എന്ന വിപ്ലവകരമായ പ്ലാറ്റ്‌ഫോം 1ജിബി സ്‌റ്റോറേജിനൊപ്പം (അധികം പേർക്കും ഇതെന്താണെന്നു മനസിലായില്ലെന്നതാണ് യാഥാർഥ്യം), ഇമെയിലുകൾ നിരന്തരം ഡിലീറ്റ് ചെയ്യേണ്ടിയിരുന്ന ഇരുണ്ട യുഗം അവസാനിപ്പിച്ചു കൊണ്ട് വെബ് ബ്രൗസറുകളിലേക്കെത്തിയത്. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിയാനും എപ്രിൽ ഒന്നിനു സ്ഥിരമായി ചെറിയ കുസൃതികൾ ഒപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നു.അതിനാൽത്തന്നെ 20 വർഷം മുന്‍പ് ഒരു ഏപ്രിൽ ഫൂൾ ദിനത്തിൽ ഉയർന്ന സ്റ്റോറേജും ഒപ്പം സൗജന്യവുമെന്ന പ്രഖ്യാപനത്തോടെ ജിമെയിൽ സേവനം അനാവരണം ചെയ്തപ്പോള്‍ ആരും വിശ്വസിക്കാൻ തയാറായില്ല.
യാഹൂവും മൈക്രോസോഫ്റ്റും നടത്തുന്ന വെബ്‌മെയിൽ സേവനങ്ങളിൽ നൂറിൽത്താഴെ സന്ദേശങ്ങൾക്കു മാത്രമേ ഇടമുണ്ടായിരുന്നുള്ളൂ അതിനാൽ 250 മുതൽ 500 മടങ്ങ് വരെ സംഭരണം ഉറപ്പുവരുത്തുന്ന ഈ സേവനത്തിന്റെ പ്രഖ്യാപനം തമാശയായി തോന്നിയതിൽ അതിശയിക്കാനില്ല. സെർച്ച്, സ്പീഡ്, സ്റ്റോറേജ് എന്നീ നിർണായകമായ 3 ഘടകങ്ങളും അവതരിപ്പിച്ച ഈ സംവിധാനം ഏവരും സ്വീകരിച്ചു.
തുടക്കം
ആശയത്തിന്റെ ജനനം (2001 തുടക്കത്തിൽ): ഒരു കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾ വെബ്‌മെയിൽ പര്യവേക്ഷണം ചെയ്തിരുന്ന പോൾ ബുച്ചെയ്റ്റ് എന്ന എൻജിനിയർ ഗൂഗിളിൽ ജിമെയിലിനായി പ്രവർത്തനം ആരംഭിക്കാൻ തുടങ്ങി, കാരിബൗ എന്ന രഹസ്യനാമമുള്ള പ്രോജക്ട് ആയിരുന്നുവത്.
ടീം പ്രയത്‌നം (2001-2004): ബുച്ചെയ്റ്റ് പ്രോജക്ട് ആരംഭിച്ച ശേഷം ബ്രയാൻ റാക്കോവ്‌സ്‌കി, കെവിൻ ഫോക്‌സ് തുടങ്ങിയ എൻജിനീയർമാരുടെയും പ്രൊഡക്‌റ്റ് മാനേജർമാരുടെയും ഒരു ചെറിയ ടീം ഈ ശ്രമത്തിൽ ചേർന്നു, ജിമെയിലിനെ നമുക്കറിയാവുന്ന ഇമെയിൽ പ്ലാറ്റ്‌ഫോമാക്കി മാറ്റി.
സ്പാം യുദ്ധങ്ങൾ
ആദ്യകാലങ്ങൾ സ്പാമിന്റെ സുനാമിയായിരുന്നു. നൈജീരിയൻ രാജകുമാരന്മാരുടെയും കുമാരിമാരുടെയും വാഗ്ദാനങ്ങളുള്ള സ്പാം ഇമെയിലുകളും ശരീരഭാരം കുറയ്ക്കാനുള്ള അദ്ഭുത ഗുളികകളും ഏവരുടെയും ഇൻബോക്സുകളിൽ നിറഞ്ഞു.
ഓട്ടോ-റെസ്‌പോണ്ടർ
ആരെങ്കിലും ഇമെയിൽ അയയ്‌ക്കുമ്പോഴെല്ലാം സ്വീകർത്താവ്അ വധിക്കാലത്തിരക്കിലാണെന്നു സ്വയം പ്രഖ്യാപിച്ച അമിത ഉത്സാഹിയായ ഓട്ടോ-റെസ്‌പോണ്ടർ ജിമെയിലിനു ഒരു തലവേദനയായിരുന്നു.
GIFയുഗം
2010–ന്റെ തുടക്കത്തിൽ ആനിമേറ്റഡ് GIF-ന്റെ ഉയർച്ച കണ്ടു
20 വർഷത്തെ ജിമെയിലിൽ യുഗത്തിൽ നമ്മൾ എന്താണ് പഠിച്ചത്?
∙സൗജന്യ സംഭരണം ഇരുതല മൂർച്ചയുള്ള വാളാണ് (നിങ്ങൾ ഒരിക്കലും ഇൻബോക്‌സ് വൃത്തിയാക്കില്ല).
∙സ്പാമർമാർ ചിതലുകളെപ്പോലെയാണ്. വരെ ഒഴിവാക്കിയെന്ന് നിങ്ങൾ കരുതുന്നു, പക്ഷേ അവർ ഏതെങ്കിലും രൂപത്തിൽ എപ്പോഴും മടങ്ങിവരും.
∙സമയത്തു സെൻഡ് ചെയ്യുന്ന ഒരു GIF അല്ലെങ്കിൽ ഇമോജികൾക്കു വാക്കുകളേക്കാള്‍ കൂടുതൽ വികാരം പ്രകടിപ്പിക്കാൻ കഴിയും
∙സെർച്ച് ഈസ് കിംഗ്: ഗൂഗിളിന്റെ സെർച്ച് ടെക്‌നോളജി സമന്വയിപ്പിച്ചത് ഇമെയിൽ മാനേജ്‌മെന്റിനെ മാറ്റിമറിച്ചു. ആർക്കൈവിന്റെ ശക്തി ഉപയോക്താക്കൾ മനസ്സിലാക്കി, ഇത് വിവരങ്ങൾ കണ്ടെത്തുന്നതും ഓർഗനൈസുചെയ്യുന്നതും എളുപ്പമാക്കുന്നു.
∙സ്പാമിനെതിരായ നിരന്തരമായ പോരാട്ടം ശക്തമായ ഫിൽട്ടറിങ് സിസ്റ്റങ്ങളുടെ ആവശ്യകതയെ എടുത്തുകാണിച്ചു. ഇമെയിലുകളിൽ ജാഗ്രത പാലിക്കാനും സംശയം പ്രകടിപ്പിക്കാനും ഉപയോക്താക്കൾ പഠിച്ചു.