41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ ജനുവരിയിൽ മുന്നിൽ: ട്രായ് ഡാറ്റ
Mail This Article
×
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 2024 ജനുവരിയിൽ 41.78 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ നേടി. രാജ്യത്തെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയർത്തി.
ജനുവരിയിൽ ഭാരതി എയർടെൽ വരിക്കാരുടെ എണ്ണം 7.52 ലക്ഷം വർധിച്ചു. വോഡഫോൺ ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. ട്രായ് ഡാറ്റ പ്രകാരം ജനുവരിയിൽ വോഡഫോൺ ഐഡിയ വരിക്കാരുടെ എണ്ണം 22.15 കോടി ആയിരുന്നു. കേരളത്തിൽ 88000 ത്തിലധികം പുതിയ വരിക്കാരെയാണ് ജിയോ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.