ADVERTISEMENT

ഈ വർഷം മൂന്നാമത്തെ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയ കാൾ പേയുടെ ഉടമസ്ഥതയിലുള്ള നതിങ് ഇന്നുവരെ മൂന്ന് ദശലക്ഷം ഉപകരണങ്ങൾ വിറ്റതായി അവകാശവാദം. എക്‌സിലെ ഒരു പോസ്റ്റിലാണ് നതിങ് സ്ഥാപകനും സിഇഒയുമായ കാൾ പെയ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനി മൂന്ന് ദശലക്ഷം ഉൽപ്പന്നങ്ങൾ വിറ്റതായി പ്രഖ്യാപിച്ചത്.

സ്‌മാർട്ട്‌ഫോണുകളും ഇയർബഡുകളും ഉൾപ്പെടെ നത്തിങിന്റെ എല്ലാ ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. 

ആദ്യ ഉൽപ്പന്നമായി ഇയർ (1) വയർലെസ് ഇയർബഡുകളാണ് 3 വർഷം മുൻപ് കമ്പനി പുറത്തിറക്കിയത്. അതിനുശേഷം, കമ്പനി അതിന്റെ ആദ്യത്തെ ആൻഡ്രോയിഡ്പവർ സ്‌മാർട്ട്‌ഫോൺ നതിങ് ഫോൺ (1) പുറത്തിറക്കി.

കഴിഞ്ഞ വർഷം കാൾ പേയുടെ കമ്പനി സിഎംഎഫ് എന്ന പേരിൽ ഒരു ഉപ ബ്രാൻഡ് അവതരിപ്പിച്ചു. ബജറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടുള്ള ഉൽപ്പന്നങ്ങളാണ് ഈ ബ്രാൻഡിലൂടെ പുറത്തിറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com