ADVERTISEMENT

ഓപ്പൺ എഐ അതിന്റെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിറ്റിയിൽ നിരവധി അപ്ഡേറ്റുകളാണ് അവതരിപ്പിരിക്കുന്നത്. വസ്തുക്കൾ തിരിച്ചറിയുന്നത് മുതൽ പാചകം ആസൂത്രണം ചെയ്യുന്നത് വരെ ഇതിലുണ്ട്. ചാറ്റ്ജിപിറ്റി പ്ലസിൽ ‌‌പരീക്ഷിക്കാവുന്ന ചില രസകരമായ അപ്ഡേറ്റുകൾ ഇവയൊക്കെയാണ്.

ദൃശ്യങ്ങൾ തൽക്ഷണം വിവരിക്കുക

ചാറ്റ് ജിപിറ്റി പ്ലസിന്റെ ഏറ്റവും ഉപയോഗപ്രദമായ സവിശേഷത ഡാൽ– ഇ ഉപയോഗിച്ചുള്ള ഇമേജ് വിശകലനമാണ്. ഒരു വാട്ടർ ബോട്ടിലിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്‌ത് അതിനെപ്പറ്റി വിവരിക്കാൻ ചാറ്റ് ജിപിറ്റിയോട് ആവശ്യപ്പെട്ടു. ലേബൽ നോക്കി കമ്പനി ഏതാണെന്നു ചാറ്റ്ബോട്ട് തിരിച്ചറിഞ്ഞു. സൈൻ ബോർഡുകളും മറ്റും സ്കാൻ ചെയ്ത് അതെന്താണെന്നു പരിശാധിക്കാന്‍ സാധിക്കും.

ഇമേജ് ശൈലി തിരഞ്ഞെടുക്കുക

'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.
'എന്താണ്?' : ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.

ചാറ്റ്ജിപിറ്റി പ്ലസ് ഉപയോക്താക്കൾക്ക് ഡാൽ ഇ ഉപയോഗിച്ച് വൈവിധ്യമാർന്ന ശൈലികളിൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ഷഫിൾ ബട്ടണിനൊപ്പം അഞ്ച് ഓപ്ഷനുകളുണ്ട്. എക്സ്പ്രഷനിസം, കോമിക് ബുക്ക്, അബ്സ്ട്രാക്റ്റ്, സൈബർപങ്ക് തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. അത്തരം കൂടുതൽ ഓപ്ഷനുകൾ ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് ഷഫിൾ ഐക്കണിൽ ക്ലിക്ക് ചെയ്യാം.

ഉപയോക്താക്കൾക്ക് ഓപ്‌ഷനുകളിൽ ഹോവർ ചെയ്‌ത് പ്രിവ്യൂ കാണാം. അതിൽ ക്ലിക്ക് ചെയ്ത് ഇമേജ് എഡിറ്റ് ഇന്റർഫേസിൽ ഇഷ്ടപ്പെട്ട ശൈലി തിരഞ്ഞെടുത്ത് നിങ്ങൾക്ക് ഔട്ട്പുട്ടിന്റെ ശൈലി മാറ്റാം.

ഡാൽ–ഇയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാം

ഡാൽ–ഇ ചാറ്റ്ജിപിറ്റിയിൽ തന്നെ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്നു

സൈൻ അപ് വേണ്ട

ചാറ്റ്ജിപിറ്റി സമീപകാല അപ്‌ഡേറ്റുകളിലൊന്നിൽ, അക്കൗണ്ട് ഉണ്ടാക്കാതെ തന്നെ ചാറ്റ്ജിപിറ്റി ആക്‌സസ് ചെയ്യാൻ ഓപ്പൺ എഐ ഉപയോക്താക്കളെ അനുവദിച്ചു. പക്ഷേ സൗജന്യ പതിപ്പായ ജിപിടി-3.5 മാത്രമേ കാണിക്കൂ.

ഡേറ്റയിൽ നിന്നുള്ള പരിശീലനം

Representative image. Photo Credits: Motortion/ istock.com
Representative image. Photo Credits: Motortion/ istock.com

ഓപ്പൺഎഐ ഇപ്പോൾ ഉപയോക്താക്കളെ പരിശീലന മോഡിൽനിന്ന് ഒഴിവാക്കാൻ അനുവദിക്കുന്നു. ഇത് ചെയ്യുന്നതിന് സെറ്റിങ്സിൽ ഡേറ്റ നിയന്ത്രണങ്ങൾ തുറന്ന് ചാറ്റ് ഹിസ്റ്ററിയും പരിശീലനവും സ്വിച്ച് ഓഫ് ചെയ്യാൻ കഴിയും.

ഫലങ്ങളിൽ ലിങ്കുകളും

പ്രധാനപ്പെട്ട വിവരങ്ങൾ തിരയുമ്പോൾ ഉറവിടം എവിടെയാണന്ന ലിങ്കുകളും നൽ‍കുന്നതിനാൽ വളരെ പ്രയോജനപ്രദമായി മാറുന്നു.

റീഡ് ലൗഡ് ഫീച്ചർ

Representative Image. photo Credit : :Tzido/iStock
Representative Image. photo Credit : :Tzido/iStock

മൊബൈൽ പ്ലാറ്റ്ഫോമുകൾക്ക് മാത്രമുള്ള റീഡ് ലൗഡ് ഫീച്ചർ ഇപ്പോൾ വെബ്പതിപ്പിൽ ലഭ്യമാണ്. ഇത് ഉപയോക്താക്കളെ പ്രതികരണങ്ങൾ കേൾക്കാൻ അനുവദിക്കുന്നു.

മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ‍

അധിക സുരക്ഷക്കായി ചാറ്റ്ജിപിടി മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ അവതരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com