ADVERTISEMENT

മണ്ഡലകാലത്തു ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി  ക്യൂആര്‍ കോഡ്  സംവിധാനം നടപ്പാക്കിയ വി( വോഡഫോൺ–ഐഡിയ)  ഇക്കുറി തൃശൂര്‍ പൂരത്തിനും കേരള പൊലീസുമായി സഹകരിച്ച് കുട്ടികളുടെ സുരക്ഷ  ഉറപ്പാക്കാനായി ക്യൂആര്‍  കോഡ് ബാന്‍ഡ് പുറത്തിറക്കി. കമ്മീഷണര്‍ ഓഫീസില്‍  നടന്ന ചടങ്ങില്‍  ജില്ല പൊലീസ്  മേധാവി അങ്കിത് അശോകന്‍ ഐപിഎസ് 'വി' ക്യൂആര്‍  കോഡ് ബാന്‍ഡ് പ്രകാശനം  ചെയ്തു. വോഡഫോണ്‍  ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍  ബിസിനസ് മേധാവി  ആര്‍ എസ്  ശാന്താറാം, വോഡഫോണ്‍  ഐഡിയ ലിമിറ്റഡിന്‍റെ കേരള  സര്‍ക്കിള്‍  ഓപ്പറേഷന്‍സ്  ഹെഡും വൈസ്  പ്രസിഡന്‍റുമായ  ബിനു ജോസ്, വോഡഫോണ്‍ ഐഡിയ  ലിമിറ്റഡിന്‍റെ  തൃശtര്‍  സോണല്‍  മാനേജര്‍ സുബിന്‍  സെബാസ്റ്റ്യന്‍ എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു.

ലക്ഷക്കണക്കിന് പൂരപ്രേമികള്‍  തടിച്ചു കൂടുന്ന ഏഷ്യയിലെ  തന്നെ ഏറ്റവും  വലിയ ഉത്സവങ്ങളില്‍  ഒന്നാണ് തൃശൂർ പൂരം. ഈ  തിരക്കിനിടെ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും  വേര്‍പെടുന്നതും  പൊലീസ് അവരെ  കണ്ടെത്താന്‍ കഷ്ടപ്പെടുന്നതും ഒഴിവാക്കാനാണ് കേരള പൊലീസുമായി  ചേര്‍ന്ന്  ഈ നൂതന  ക്യൂആര്‍ കോഡ്  സംവിധാനം അവതരിപ്പിച്ചത്. പൊലീസുമായി ചേര്‍ന്നുള്ള ഈ  ഉദ്യമത്തില്‍ തങ്ങള്‍  അഭിമാനിക്കുന്നുവെന്നും കുട്ടികളുടെ സുരക്ഷ  ഉറപ്പാക്കാനുള്ള ഈ  പ്രവൃത്തിയില്‍ ഓരോ  പൗരനും തങ്ങള്‍ക്കൊപ്പം ചേരണമെന്നും  വോഡഫോണ്‍  ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍  ബിസിനസ് മേധാവി  ആര്‍ എസ്  ശാന്താറാം പറഞ്ഞു.  

കഴിഞ്ഞ  കുറെ വര്‍ഷങ്ങളായി പൂരത്തിനിടെ  നേരിട്ടിരുന്ന ഒരു  വലിയ വെല്ലുവിളിക്ക്  പരിഹാരമെന്നോണം വിയുമായി  ചേര്‍ന്ന്  നൂതനമായ ഒരു  സംവിധാനം പുറത്തിറക്കിയതില്‍ സന്തോഷമുണ്ടെന്ന്  ജില്ല പൊലീസ്  മേധാവി അങ്കിത്  അശോകന്‍ ഐപിഎസ്  പറഞ്ഞു. പൂരനഗരിയിലെ വിയുടെ  സ്റ്റാളില്‍ എത്തി  പേര് റജിസ്റ്റര്‍  ചെയ്താല്‍ വി  ക്യൂആര്‍ കോഡ്  ബാന്‍ഡുകള്‍  ലഭിക്കും. കേരള  പോലീസുമായി ചേര്‍ന്ന് 8086100100 എന്ന  പൂരം ഹെല്‍പ്പ് ലൈന്‍  നമ്പറും വി  പുറത്തിറക്കിയിട്ടുണ്ട്.

English Summary:

Vodafone Idea launches QR code tech to keep young children safe at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com