13 ഇഞ്ച് ഡിസ്പ്ലേയുള്ള ഐപാഡ് എയർ, എം4 ചിപ്പുള്ള ഐപാഡ് പ്രോ; ആപ്പിള്‍ ലെറ്റ് ലൂസിലെ വിസ്മയങ്ങൾ
Mail This Article
പ്രതീക്ഷിച്ചതുപോലെ ടാബ്ലെറ്റ് വിപണിയിൽ നിർണായകമായ മാറ്റങ്ങളുമായി ആപ്പിൾ ലെറ്റ് ലൂസ് ഇവന്റ്. ഐപാഡ് എയർ, ഐപാഡ് പ്രോ, പെൻസിൽ പ്രോ എന്നീ ഉപകരണങ്ങൾ 'ലെറ്റ് ലൂസ്' ഇവന്റിൽ ആപ്പിൾ അവതരിപ്പിച്ചു. ഐപാഡ് എയർ മോഡൽ 10.9 ഇഞ്ച്, 13 ഇഞ്ച് ഡിസ്പ്ലേ വേരിയന്റുകളിൽ ലഭ്യമാകും രണ്ട് മോഡലുകളിലും ലിക്വിഡ് റെറ്റിന (എൽസിഡി) സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നു. ഐപാഡ് എയർ (2024) ആപ്പിളിന്റെ ഒക്ടാ കോർ എം2 ചിപ്പാണ് നൽകുന്നത്.
വൈഫൈ കണക്റ്റിവിറ്റിയും 128 ജിബി സ്റ്റോറേജുമുള്ള 11 ഇഞ്ച് മോഡലിന് ഏകദേശംം 59,900 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്.13.9 ഇഞ്ച് ഐപാഡ് എയർ മോഡലിൻ്റെ വൈഫൈ മോഡലിന് 74990 രൂപയാണ് . ഐപാഡ് എയർ ബ്ലൂ, പർപ്പിൾ, സ്‌പേസ് ഗ്രേ, സ്റ്റാർലൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഐപാഡ് പ്രോ (2024): 11 ഇഞ്ച്, 13 ഇഞ്ച് ഡിസ്പ്ലേ ഓപ്ഷനുകളിൽ ലഭ്യമാണ്, കമ്പനിയുടെ 2022 മോഡലിനേക്കാൾ കുറഞ്ഞ ബെസലുകളും സ്ലീക് ഡിസൈനുമാണ് ഉള്ളത്. ആപ്പിളിന്റെ M4 ചിപ്പ് ആണ് ഇതില്‍ വരുന്നത്. 2TB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 11 ഇഞ്ച് സ്‌ക്രീനും വൈഫൈ കണക്റ്റിവിറ്റിയുമുള്ള അടിസ്ഥാന മോഡലിന് 99,900 രൂപയും വൈഫൈ + സെല്ലുലാർ വേരിയന്റിന് 1,19,900 രൂപയുമാണ് വില. അതേസമയം, ഐപാഡ് പ്രോയുടെ (2024) 13 ഇഞ്ച് മോഡലിന് 1,29,900 രൂപയാണ്
ഐപാഡ് ലൈനപ്പിൽ വലിയ മാറ്റങ്ങളോടെയായിരുന്നു ഏകദേശം 35 മിനിറ്റോളം നീണ്ട ആപ്പിളിന്റെ ലെറ്റ് ലൂസ് അവതരണം നടന്നത്. ആപ്പിളിന്റെ അത്യാധുനിക വിഷൻ പ്രോയുടെ ഒരു നേർക്കാഴ്ചയോടെയാണ് ടിം കുക്ക് ഇവന്റ് ആരംഭിച്ചത്. 13 ഇഞ്ച് മോഡൽ എയർ ആണ് ആപ്പിള്‍ ആദ്യം അവതരിപ്പിച്ചത്. എം2 ചിപ്പുമായാണ് ഐപാഡ് എയർ എത്തുന്നത്. മുൻ മോഡലുകളേക്കാൾ 3 ഇരട്ടി മികച്ച പ്രകടനമാണ് കമ്പനി അവവകാശപ്പെടുന്നത്. സബ്ജക്ട് ലിഫ്റ്റ്, ഫോട്ടോ ഇംപ്രൂവ് എന്നിവയുമുണ്ടാകും.
ഇതോടെ 11 ഇഞ്ച്, 13 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പങ്ങളിൽ ഐപാഡ് എയർ ലഭിക്കും. സെന്റർ സ്റ്റേജുള്ള ഫ്രണ്ട് ഫെയ്സിങ് ക്യാമറ പ്രധാന മാറ്റമാണ്, എം2 ചിപ് എം1 ചിപ്പിനേക്കാൾ 50ശതമാനം മികവ് പുലർത്തുമെന്നാണ് കമ്പനി പറയുന്നു.11 ഇഞ്ച് വേരിയന്റിന് 599(49,997 രൂപയുമാണ്) ഡോളറും 13 ഇഞ്ച് ഡോളറിന് 799(ഏകദേശം 66,692 രൂപ) ഡോളറുമാണ് വില.
ഐപാഡ് പ്രോയിൽ എം4
പുതിയ M4 ചിപ്പ് ആണ് ഐപാഡ് പ്രോയിൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് M2-നേക്കാൾ 50 ശതമാനം വരെ വേഗത്തിൽ സിപിയു വേഗം നൽകുന്നു.
.പുതിയ ഐപാഡ് പ്രോയ്ക്ക് ഒഎൽഇഡി സാങ്കേതികവിദ്യ ലഭിക്കുന്നു. Tandem OLED വിത്ത് XDR വിഷൻ എന്നാണ് പുതിയ സാങ്കേതികവിദ്യയുടെ പേര്. ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയായാണ് ഈ ഡിസ്‌പ്ലേ അറിയപ്പെടുന്നത്.
∙പുതിയ എം ചിപ്പ് ഫൈനൽ കട്ട് പ്രോയിൽ റെൻഡറിങ് വേഗം വർധിപ്പിക്കുന്നു, ഒപ്പം ലൈവ് മൾട്ടിക്യാം മോഡ് ഒരേസമയം നാല് ക്യാമറകൾ വരെ കണക്റ്റുചെയ്യാനും പ്രിവ്യൂ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും.
ആപ്പിൾ െപൻസിൽ പ്രോ അപ്ഗ്രേഡഡ്
മെനുവിലേക്കെത്താൻ സ്ക്വീസ് ഫീച്ചർ, ഹാപ്റ്റിക് ഫീഡ്ബാക്, ഉരുട്ടുമ്പോൾ മാറുന്ന ബ്രഷുകൾ കൂടാതെ ഫൈൻഡ് മൈ ഇന്റഗ്രേഷനോടെ ഡിജിറ്റൽ പെയ്ന്റിങിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ പെൻസിൽ പ്രോയും അവതരിപ്പിച്ചു.