13 ഇഞ്ച് ഐപാഡുകള്‍;ഏറ്റവും കനം കുറഞ്ഞ ഐപാഡ് പ്രോ: ആപ്പിൾ അവതരണങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
Mail This Article
13 ഇഞ്ച് വലുപ്പമുള്ള മോഡലുകള്‍ അടക്കം, ലോകത്ത് ഇന്നു വാങ്ങാവുന്ന ഏറ്റവും മികച്ച ടാബ്‌ലറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഇന്നേ വരെ അവതരിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ വച്ച് ഏറ്റവും കനംകുറഞ്ഞവയാണ് ഐപാഡ് പ്രോ മോഡലുകള്‍ എന്ന് കമ്പനി അവകാശപ്പെടുന്നു.
എല്ലാം ഐപാഡിനെ പറ്റിയാണ് എന്നു പറഞ്ഞാണ് കമ്പനി മേധാവി ടിം കുക്ക് തങ്ങളുടെ ലെറ്റ് ലൂസ് ഇവന്റിലേക്ക് എല്ലാവരെയും ക്ഷണിച്ചത്. അതിനിടയിലും ആപ്പിള്‍ വിഷന്‍ പ്രോയെക്കുറിച്ച്ഏതാനും വാക്കുകള്‍ പറയാന്‍ അദ്ദേഹം മറന്നില്ല.
ഐപാഡ് പ്രോ 11, 13-ഇഞ്ച്, ഐപാഡ് എയര്‍ 11, 13-ഇഞ്ച്, ഐപാഡ് പ്രോയ്ക്ക് ചേര്‍ന്ന പുതിയ മാജിക് കീബോഡ്, പുതിയ ശേഷികളുള്ള ആപ്പിള്‍ പെന്‍സില്‍ എന്നിവയാണ് ആപ്പിള്‍ ഇന്ന് പരിചയപ്പെടുത്തിയത്. ഓരോ അവതണങ്ങളുടെയും വിശദാംശങ്ങള്‍ പരിശോധിക്കാം.
11-ഇഞ്ച്, പുതിയ 13-ഇഞ്ച് ഐപാഡ് എയർ, M2 ചിപ്പ്
ഐപാഡ് എയർ ഇപ്പോൾ ആദ്യമായി രണ്ട് വലുപ്പങ്ങളിൽ ലഭ്യമാണ്, 11 ഇഞ്ച് ഐപാഡ് എയർ സൂപ്പർ പോർട്ടബിൾ ആണ്, M2-ൽ വേഗതയേറിയ സിപിയു, ജിപിയു, ന്യൂറൽ എഞ്ചിൻ എന്നിവ ഫീച്ചർ ചെയ്യുന്നു,സെൻ്റർ സ്റ്റേജ്™ ഉള്ള മുൻവശത്തുള്ള അൾട്രാ വൈഡ് 12MP ക്യാമറ വിഡിയോ കോളുകൾക്ക് അനുയോജ്യമാണ്. പോർട്ടബിൾ ഡിസൈൻ, ദിവസം മുഴുവൻ ബാറ്ററി ലൈഫ്, മികച്ച ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, ആപ്പിൾ പെൻസിൽ പ്രോ, ആപ്പിൾ പെൻസിൽ (യുഎസ്‌ബി-സി), മാജിക് കീബോർഡ് എന്നിവയ്‌ക്കുള്ള പിന്തുണയുണ്ടാകും നീല, പർപ്പിൾ ഫിനിഷുകളിൽ സ്റ്റാർലൈറ്റ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 11 ഇഞ്ച് ഐപാഡ് എയറിന് 59900 രൂപ മുതലാണ് വില, 13 ഇഞ്ച് ഐപാഡ് എയറിന് 79900 രൂപ വിലയുണ്ട്. ഉപഭോക്താക്കൾക്ക് മെയ് 15 ബുധനാഴ്ച മുതൽ ലഭ്യമാകും.
ഐപാഡ് എയറിൽ സ്പേഷ്യൽ ഓഡിയോ ഉള്ള ലാൻഡ്‌സ്‌കേപ്പ് സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. 13 ഇഞ്ച് മോഡൽ ഇരട്ടി ബാസിനൊപ്പം മികച്ച ശബ്‌ദ നിലവാരം നൽകുന്നു.11 ഇഞ്ച് സ്‌ക്രീനിനെ കാള്‍ 30 ശതമാനം കൂടുതല്‍ സ്‌ക്രീന്‍ വലിപ്പം പുതിയ 13-ഇഞ്ച് ഡിസ്‌പ്ലെയ്ക്ക് ഉണ്ടായിരിക്കുമെന്നതാണ്. ക്യാമറകള്‍ക്ക് ഫെയ്‌സ് ട്രാക്കിങ് ഉള്ളതിനാല്‍ വിഡിയോ കോളുകളില്‍ അത് ഉപകരിക്കും. മറ്റൊരു സവിശേഷത നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തിയിരിക്കുന്നുഎന്നതാണ്. ഒറ്റ ക്ലിക്കില്‍ ഫോട്ടോ കറക്ടു ചെയ്യാം.
ഐപാഡ് പ്രോ
ഐപാഡ് പ്രോയുടെ അടുത്ത അധ്യായം എന്നു പറഞ്ഞാണ് പുതിയ ഐപാഡ് പ്രോ മോഡലുകളെ കമ്പനി പരിചയപ്പെടുത്തിയത്. ഇലസ്‌ട്രേറ്റര്‍മാര്‍ക്കും 3ഡി ഡിസൈനര്‍മാര്‍ക്കും വരെ എല്ലാത്തരം ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താവന്ന കരുത്തന്‍ ടാബ്. പുതിയ ഡിസൈന്‍ ആണ് പ്രോ മോഡലുകളെ അത്യാകര്‍ഷകമാക്കുന്നത്. സ്‌ക്രീന്‍ സൈസ് 11, 13-ഇഞ്ച്. അവിശ്വസനീയമായ രീതിയില്‍ കനം കുറവാണ് ഇവയ്ക്ക്. തങ്ങള്‍ പുറത്തിറക്കിയ എക്കാലത്തെയും ഏറ്റവും തിന്‍ ഉപകരണം എന്ന് ആപ്പിള്‍ പറയുന്നു. ഇവ റീസൈകിള്‍ ചെയ്യാവുന്ന അലുമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.
പുതിയ ഡിസ്‌പ്ലേയാണ് ഐപാഡ് പ്രോയിലെ താരങ്ങളില്‍ ഒന്ന്. ഇത് ഒരു ഓലെഡ് സ്‌ക്രീനുള്ള ഐപാഡ് ആണ്. സാധാരണ ഓലെഡ് പാനലുമല്ല ഇത്. ടാന്‍ഡെം ഓലെഡ് എന്നാണെന്ന് ആപ്പിള്‍ പറയുന്നു(രണ്ട് ഒഎൽഇഡി പാനലുകൾ ഉപയോഗിക്കുകയും രണ്ടിൽ നിന്നുമുള്ള പ്രകാശം സംയോജിപ്പിച്ച് അസാധാരണമായ ഫുൾ സ്‌ക്രീൻ തെളിച്ചം നൽകുകയും ചെയ്യുന്നു). ഇതിന് 1600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസ് ലഭിക്കും.
എക്‌സ്ഡിആര്‍ കൃത്യതയെ പുനര്‍നിര്‍വ്വചിക്കുകയായിരിക്കും ഈ സ്‌ക്രീന്‍ ചെയ്യുക. ചിത്രങ്ങളിലും വിഡിയോയ്ക്കും ഇത് പ്രതിഫലിക്കും. അള്‍ട്രാ റെറ്റിന സ്‌ക്രീനിന്റെ നിര്‍മ്മാണത്തിന് നാനോ-ടെക്‌സ്ചര്‍ ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു. ഇത് ഗ്ലെയര്‍ കുറയ്ക്കാന്‍ ഉപകരിക്കും. ഒട്ടനവധി സ്‌ക്രീന്‍ ടെക്‌നോളജി സമ്മേളിപ്പിച്ചിരിക്കുന്നതിനാല്‍ ഇത്തരം ഉപകരണങ്ങളില്‍ഇന്ന് ലോകത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ഡിസ്‌പ്ലെ ആയിരിക്കുമിതെന്ന് കമ്പനി അവകാശപ്പെടുന്നു
ആപ്പിളിന്റെ ഏറ്റവും പുതിയ എം4 പ്രൊസസര്‍ ആണ് പ്രോ മോഡലുകള്‍ക്ക് കരുത്തു പകരുന്നത്. പുതിയ ഡിസ്‌പ്ലേ സപ്പോര്‍ട്ടു ചെയ്യാന്‍ എം4 തന്നെ വേണമെന്ന് ആപ്പിള്‍ പറയുന്നു. ഇതില്‍ 3എന്‍എം 2-ാം തലമുറസാങ്കേതികവിദ്യയാണ് ഉള്ളത്. ഡിസ്‌പ്ലെ എഞ്ചിന് അടക്കം അവിശ്വസനീയമായ കൃത്യത നല്‍കാന്‍ ഇത്രയം കരുത്തു വേണമത്രെ. ജിപിയു ആര്‍കിടെക്ചര്‍ 6 ഉപയോഗിച്ചിരിക്കുന്നു. മുന്‍ തലമുറയിലെ പ്രൊ ഐപാഡിനെ അപേക്ഷിച്ച് 50 ശതമാനം അധിക പ്രകടന മികവ് പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. അതിനു പുറമെ, ഡൈനാമി ക്യാഷിങ് തുടങ്ങിയ ഫീച്ചറുകളും പുതിയ പ്രോ മോഡലുകള്‍ വഴി ആദ്യമായി ഐപാഡില്‍ എത്തുന്നു. ഇതൊക്കെയാണെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ബാറ്ററി തീരെ കുറവു മതിയെന്നതും ഒരു നേട്ടമായി കമ്പനി എടുത്തു കാണിക്കുന്നു. ന്യൂറല്‍ എഞ്ചിന്‍. എഐ ആക്‌സിലറേഷന്‍. മെമ്മറി ബാന്‍ഡ് വിഡ്ത്, എഐ സാന്നിധ്യം തുടങ്ങിയവയ്ക്ക് പിന്‍ബലം നല്‍കുന്നതും എം4 ആയിരിക്കും.
ഫൈനല്‍ കട്ട് പ്രോ, ലോജിക് പ്രോ എന്നിവയ്ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നു. ടച്ചിന് പ്രാധാന്യം നല്‍കി ഇവ പുതുക്കിയിരിക്കുന്നു. ഫൈനല്‍ കട്ട് പ്രോ ഉപയോഗിച്ച് റെക്കോഡും എഡിറ്റും ചൈയ്യാം. ലൈവ് മള്‍ട്ടിക്യാം ആയി ഉപയോഗിക്കാം. നാലു ക്യാമറ, എക്‌സ്‌പോഷര്‍, വൈറ്റ്ബാലന്‍സ് തുടങ്ങിയവ കറക്ട് ചെയ്യാം. ഫൈനല്‍ കട്ട് ക്യാമറ എന്ന് ആപ്പിള്‍ വിളിക്കുന്ന ഫീച്ചറും പ്രോ മോഡലുകളില്‍ പ്രയോജനപ്പെടുത്താം.
ഒരേസമയം 4 ഐഫോണ്‍ ക്യാമറകളില്‍ നിന്നുള്ള വിഷ്വലുകള്‍ വരെ ലൈവ് ആയി ഫൈനല്‍കട്ട്പ്രോയ്ക്ക് കൈകാര്യം ചെയ്യാനാകും. ക്യാമറയ്ക്ക് മാന്യുവല്‍ കണ്ട്രോള്‍ നല്‍കിയിരിക്കുന്നു. തണ്ടര്‍ബോള്‍ട്ട് കണക്ഷന്‍ ഉളളതിനാല്‍ എക്‌സ്‌റ്റേണല്‍ മോണിട്ടറുകളില്‍ കണ്ടെന്റ് എത്തിക്കാം. കൂടാതെ 4 പ്രോറെസ് റോ സ്ട്രീമുകള്‍ വരെ ഫൈനല്‍ കട്ട് പ്രോയില്‍ സ്വീകരിക്കാം. ഇതെല്ലാം ഐപാഡ് പ്രോയിലെ എഫ്‌സിപിയെ ഒരു പ്രോഡക്ഷന്‍ സ്റ്റുഡിയോ ആക്കി മാറ്റുന്നു.
മ്യൂസിക് എഡിറ്റിങ് ആപ്പായ ലോജിക് പ്രോ സംഗീത പ്രൊഡ്യൂസര്‍മാര്‍ക്കും ടച്ചിന്റെയും എഐയുടെയും മികവോടെ കണ്ടെന്റ് പ്രൊഡക്ഷന് ഉപയോഗിക്കാം. മെഷീന്‍ ലേണിങ് ഉള്ളതിനാല്‍ റീ മിക്‌സിങ് തുടങ്ങിയവ പ്രോ ഐപാഡില്‍ കൂടുതല്‍ സുഗമമായിരിക്കും.ഗംഭീര ക്യാമറകള്‍ ആണ് പ്രോ മോഡലുകള്‍ക്കെന്ന് ആപ്പിള്‍. 12എംപി ക്യാമറയ്ക്ക് 4കെ വിഡിയോ ഷൂട്ട് ചെയ്യാം. കൂടാതെ 4 സ്റ്റുഡിയോ മൈക്രോഫോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മികവുറ്റ സ്വരവും ലഭിക്കും. ട്രൂ ടോണ്‍ ഫ്‌ളാഷ് ഉണ്ട്. എഐ സ്‌കാന്‍ ടെക്‌നോളജി ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ മുമ്പെങും ഐപാഡില്‍ സാധ്യമല്ലാതിരുന്ന രീതിയില്‍ സ്‌കാന്‍ ചെയ്‌തെടുക്കാം. ഐപാഡ് ഓഎസിലേക്ക് ഈ ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കുന്നു. മുന്‍ക്യാമറയ്ക്ക് അള്‍ട്രാ വൈഡ് വ്യൂ ലഭിക്കുന്നു. ഫെയ്‌സ് ഐഡിക്കും മുന്‍ ക്യാമറ ഉപയോഗിക്കാം.
മാജിക് കീബോഡും പെൻസിലും
മാജിക് കീബോഡ് പൂര്‍ണ്ണമായി റീ ഡിസൈന്‍ ചെയ്‌തെടുത്തിരിക്കുന്നു. ഗംഭീര ട്രാക് പാഡ് ആണ് ഇതിന്. ആപ്പിള്‍ പെന്‍സിലിനാകട്ടെ ലോ ലേറ്റന്‍സി, പിക്‌സല്‍ പെര്‍ഫെക്ട് കൃത്യത തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ആപ്പിള്‍ പെന്‍സില്‍ പ്രോ മാന്ത്രികമായ അനുഭവം നല്‍കുമെന്ന് കമ്പനി. പുതിയ സെന്‍സര്‍ സ്‌ക്വീസ് ജസ്ചര്‍ സപ്പോര്‍ട്ടു ചെയ്യും. ജൈറോസ്‌കോപ് ഉണ്ട്. ഫൈന്‍ഡ് മൈ പെന്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഐപാഡ് പ്രോയില്‍ തന്നെ ചേര്‍ത്തു വയ്ക്കാം. കലാകാരന്മാര്‍ക്ക് പെന്‍സില്‍ വളരെ ഉപകാരപ്രദമായിരിക്കും. പുതിയ രീതിയില്‍ പ്രതികരിക്കുന്ന ബ്രഷുകള്‍ ഉണ്ട്. ലെയര്‍ സെലക്ഷന്‍ മുതല്‍ മറ്റനവധി കാര്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. എം4ന്റെകരുത്താണ് പല ഫീച്ചറുകളും സാധ്യമാക്കുന്നത്. ലെന്‍സ് ബ്ലേര്‍, ബോ-കെ, അനിമേഷന്‍ തുടങ്ങിയവയൊക്കെ പ്രൊഫഷണല്‍ എഡിറ്റര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താം.
•പുതിയ 11 ഇഞ്ച്, 13 ഇഞ്ച് ഐപാഡ് പ്രോ 256GB, 512GB, 1TB, 2TB കോൺഫിഗറേഷനുകളിൽ സിൽവർ, സ്പേസ് ബ്ലാക്ക് ഫിനിഷുകളിൽ ലഭ്യമാകും.
•11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ മോഡലിന് 99900 രൂപയിലും വൈഫൈ + സെല്ലുലാർ മോഡലിന് 119900 രൂപയിലും ആരംഭിക്കുന്നു. 13 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ മോഡലിന് 129900 രൂപയിലും വൈഫൈ + സെല്ലുലാർ മോഡലിന് 149900 രൂപയിലും ആരംഭിക്കുന്നു.
•വിദ്യാർഥികൾക്കായി 11 ഇഞ്ച് iPad Pro 89900 രൂപയ്ക്കും 13 ഇഞ്ച് iPad Pro INR 119900 രൂപയ്ക്കും ലഭ്യമാണ്.
•പുതിയ ആപ്പിൾ പെൻസിൽ പ്രോ 11900 രൂപയ്ക്ക് ലഭ്യമാണ്.
•ഐപാഡ് 2നുള്ള ലോജിക് പ്രോ, നിലവിലുള്ള ഉപയോക്താക്കൾക്ക് സൗജന്യ അപ്‌ഡേറ്റായി മെയ് 13ന് ലഭ്യമാണ്, കൂടാതെ പുതിയ ഉപയോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ ട്രയലിനൊപ്പം ആപ്പ് സ്റ്റോറിൽ പ്രതിമാസം 499 രൂപയ്ക്കും അല്ലെങ്കിൽ പ്രതിവർഷം 4999 രൂപയ്ക്കും ലഭ്യമാണ്.