ആപ്പിൾ തിന്നുന്ന പാമ്പുമായി നോക്കിയ 3210 തിരിച്ചുവരുന്നു; നൊസ്റ്റാൾജിയ വരുന്നുണ്ടോ?
Mail This Article
എഐ സംവിധാനവും കിടിലൻ ക്യാമറയും 5ജി ഇന്റർനെറ്റുമുള്ള ഒരു സൂപ്പർ ഫോണുകളുടെ നിരവധി മോഡലുകൾ വിപണിയിലുണ്ട്. എന്നാൽ ഇതൊന്നുമില്ലെങ്കിലും പ്രായവ്യത്യാസമില്ലാതെ ഏവരും സ്വന്തമാക്കാൻ കൊതിച്ചിരുന്ന ഒരു സൂപ്പർ സ്റ്റാർ ഉപകരണം ഏകദേശം 25 വർഷം മുന്‍പ് ഉണ്ടായിരുന്നു. നോക്കിയ 3210 എന്ന ഫീച്ചർ ഫോൺ.
1999ൽ പുറത്തിറങ്ങിയ ഈ മോഡൽ ഏകദേശം 150 ദശലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കെനിയയിൽ നടന്ന ഒരു ഇവന്റിൽ എച്ച്എംഡി ഗ്ലോബൽ ഒരു ഉപകരണത്തിന്റെ ടീസർ കാണിച്ചു.ആ ഇവന്റിലെ ചിത്രങ്ങളില്‍നിന്നുമാണ് നോക്കിയ 3210 വീണ്ടും തിരിച്ചെത്തുന്നതായി വാർത്തകൾ പ്രചരിച്ചത്. അഭ്യൂഹങ്ങൾക്കവസാനം ആളുകളെ ലളിതസുന്ദര ഫോണുകളുടെ കാലത്തേയ്ക്കു മടക്കി അയയ്ക്കാനും ഡിജിറ്റൽ ഡിറ്റോക്സിനുമായി 3210 തിരിച്ചെത്തിക്കുന്നതായി പ്രഖ്യാപിച്ചു.
നോക്കിയ 3210 ഒരു മികച്ച റെട്രോ ഡിസൈൻ ഉൾക്കൊള്ളുന്നു. ഫ്‌ളാഷോടുകൂടിയ 2MP ക്യാമറയും 1450 mAh ബാറ്ററിയും ഉൾപ്പെടെ, ഒരുഫീച്ചർ ഫോണിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാ അവശ്യ ഫീച്ചറുകളും ഇതിലുണ്ട് ഇത്തവണ നോക്കിയ 3210 4ജിയിലാണ് അവതരിക്കുന്നതെന്നും യുഎസ്ബി സി ടൈപ് പോർട്ടായിരിക്കുമെന്നതുമാണ് മറ്റൊരു പ്രത്യേകത.
-
DisplaySize:2.4 in Resolution:QVGA
-
CameraRear camera:2 MP Rear flash LED
-
ChargingBattery:1450 mAh 1 Removable Battery life:Up to 9.8 h talk time in laboratory conditions. Charging:USB Type-C
-
ProcessorUnisoc T107
-
OSS30+