ADVERTISEMENT

ഒരു കൈയ്യബദ്ധം, പക്ഷേ ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിന്റെ ഒരു 'ചെറിയ' അശ്രദ്ധയിൽ ആകെ കുഴപ്പത്തിലായത്. ഓസ്‌ട്രേലിയൻ പെൻഷൻ ഫണ്ടായ യുനിസൂപ്പറിന്റെ സ്വകാര്യ ക്ലൗഡ് അക്കൗണ്ടാണ് ഗൂഗിൾ ആകസ്മികമായി മായ്‌ച്ചത്. അര ദശലക്ഷത്തിലധികം യുനിസൂപ്പർ ഫണ്ട് അംഗങ്ങൾക്ക് ഒരാഴ്ചയോളം അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.125 ബില്യൻ ഡോളറിന്റെ പണമിടപാട് നടത്തുന്ന അക്കൗണ്ടുകളാണ് നിമിഷങ്ങൾക്കുള്ളിൽ കാലിയായത്.

എന്തായാലും  യുനിസൂപ്പറിനു മറ്റൊരു ക്ലൗഡ് ദാതാവിൽ ഒരു ബാക്കപ് അക്കൗണ്ടുണ്ടായതിനാൽ സേവനം ഒരാഴ്ചയ്ക്കുള്ളിൽ  പുനസ്ഥാപിക്കാനായി. ഒറ്റപ്പെട്ട സംഭവമാണിതെന്നും ഇതുവരെ ഇത്തരമൊന്നു നേരിടേണ്ടി വന്നിട്ടില്ലെന്നു ഗൂഗിൾ സിഇഒയും യുണിസൂപ്പർ‌ സിഇഒയും ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഇത്തരത്തിലുള്ള സർവീസ് തടസത്തിലേക്ക് നയിച്ച ഇവന്റുകൾ ഗൂഗിൾ‍ ക്ലൗഡ് തിരിച്ചറിയുകയും ഇത് ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തതായി ഗൂഗിൾ പറയുന്നു. എന്തായാലു പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കാണിച്ച കണക്കുകൾ തെറ്റാണെന്നു അക്കൗണ്ട് ഉടമകൾ പറയുന്നു. ഗൂഗിളും യുനിസൂപ്പറും സംയുക്തമായി അക്കൗണ്ടുകൾ തിരിച്ചെടുക്കുന്നതിനായി പരിശ്രമിച്ചിരുന്നു, പക്ഷേ ക്ലൗഡ് സേവനങ്ങൾക്ക് ശക്തമായ സുരക്ഷയും ദ്രുത പ്രതികരണ സംവിധാനങ്ങളും ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഇവൻ്റ് കാണിക്കുന്നു, പ്രത്യേകിച്ചും സ്വകാര്യ സാമ്പത്തിക ഡാറ്റ കൈകാര്യം ചെയ്യുമ്പോൾ .

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙യുനിസൂപ്പർ ഉന്നത വിദ്യാഭ്യാസ,ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

∙ 615,000-ലധികം അംഗങ്ങളും 124 ബില്യൺ ഡോളർ ഫണ്ടുകളും യുനിസൂപ്പർ മാനേജ് ചെയ്യുന്നു

∙അതിലെ അംഗങ്ങൾക്ക് സൂപ്പർഅനുവേഷൻ (റിട്ടയർമെൻ്റ് സേവിങ്സ്) സേവനങ്ങളും അക്കൗണ്ടുകളും നൽകുന്നു.

∙സൈബർ ആക്രമണമായിരുന്നില്ല, കൂടാതെ വ്യക്തിഗത ഡാറ്റയൊന്നും അപഹരിക്കപ്പെട്ടിട്ടില്ല.

∙ഡാറ്റ ബാക്കപ്പുകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു, പ്രത്യേകിച്ചും ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങൾ ഉപയോഗിക്കുമ്പോൾ.

English Summary:

A major mistake in setup caused Google Cloud and UniSuper to delete the financial service provider’s private cloud account.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com