ADVERTISEMENT

മുൻ എൽഡിസി പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിലെ ഒന്നാമനായ ആർ. ആനന്ദിന്റേത് ‘ഒറ്റപ്പെട്ട’ വിജയമാണ്. കോവിഡ് കാലത്ത് ഒന്നും ചെയ്യാനില്ലാതിരുന്ന നാളുകളിൽ ആനന്ദ് ഒരു തീരുമാനമെടുത്തു, പിഎസ്‌സിക്കു ‘ട്രൈ’ ചെയ്യുക. ഒറ്റയ്ക്കാ യിരുന്നു പഠനം. പാഠപുസ്തകങ്ങളും മാതൃകാപരീക്ഷകളും മുറുകെപ്പിടിച്ചുള്ള ആ പഠ നം ആനന്ദിന് ആദ്യമായി പിഎസ്‌സി ലിസ്റ്റിൽ ഇടംനേടിക്കൊടുത്തു-എൽഡിസി ഒന്നാം റാങ്കിന്റെ തിളക്കത്തോടെ. എൽഡിസിക്കു പുറമേ േകരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂ ണൽ അസിസ്റ്റന്റ്, എസ്ബിസിഐഡി അസിസ്റ്റന്റ്, നാഷനൽ സേവിങ്സ് സ്കീം അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് സെയിൽസ്മാൻ, ഫീൽഡ് വർക്കർ എന്നീ ലിസ്റ്റുകളിലും ആനന്ദിന്റെ പേരുണ്ട്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിലെ 15–ാം റാങ്കും സ്വന്തമാക്കി തലസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തിലേക്കു മാറിയ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി ‘എൽഡിസി വിജയരഹസ്യം’ പങ്കുവയ്ക്കുന്നു.

∙Turning Point

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷമാണു പിഎസ്‌സി ദൗത്യത്തിന്റെ തുടക്കം. സ്ഥിരതയുള്ള ജോലി വേണമെന്ന ആഗ്രഹത്തിൽനിന്നാണു സർക്കാർ ജോലിയെന്ന തീരുമാനമെടുത്തത്. അച്ഛൻ കെഎസ്ഇബി ജീവനക്കാര നായിരുന്നതും സ്വാധീനിച്ചു. മെക്കാനിക്കൽ എൻജിനീയർ തലത്തിൽ സർക്കാർ സർവീസിൽ വലിയ അവസരങ്ങളൊന്നുമില്ലാത്തതിനാൽ ഏതെങ്കിലും തസ്തിക യായിരുന്നു ലക്ഷ്യം. കോവിഡിനെത്തുടർന്നു മറ്റ് ആക്ടിവിറ്റികളൊന്നും സാധ്യമല്ലാ ത്തൊരു സ്ഥിതിയുണ്ടായതാണു പഠനത്തിലെ വഴിത്തിരിവ്. ആ സമയം മുഴുവനായി പിഎസ്‌സി പഠനത്തിനു മാറ്റിവച്ചു. പാഠപുസ്തകങ്ങളിലൂടെയായിരുന്നു പഠനത്തിന്റെ തുടക്കം. റാങ്ക് ഫയലുകളും തൊഴിൽവീഥിയുമെല്ലാം പിഎസ്‌സി പരീക്ഷയെ അടുത്ത റിയാൻ സഹായകമായി. മുൻ പരീക്ഷാ ചോദ്യങ്ങൾകൂടി സംഘടിപ്പിച്ച് ചോദ്യ പാറ്റേണു കളെല്ലാം മനസ്സിലാക്കിയതോടെ കോച്ചിങ്ങിനൊന്നും പോകാതെ ഒറ്റയ്ക്കു പഠിക്കാനാ കുമെന്ന ആത്മവിശ്വാസം തോന്നി. സമയം പാഴാക്കിക്കളയില്ലെന്നും ഉറപ്പിച്ചു.

∙My Strategy

എസ്‌സിഇആർടി സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ കേന്ദ്രീകരിച്ചാണ് എൽഡിസി പഠനം തുടങ്ങിയത്. അടിസ്ഥാന പാഠഭാഗങ്ങൾ നന്നായി പഠിച്ചുപോകുക എന്ന ലക്ഷ്യത്തോടെ പാഠപുസ്തകം ‘അരച്ചുകലക്കി’ പഠിച്ചു. പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പറുകളും ഏറെ ഗുണം ചെയ്തു. പരീക്ഷ അടുത്തതോടെ സിലബസിന് ഊന്നൽ നൽകിയായി പഠനം. സിലബസിലെ ചില ‘വെയ്റ്റേജ്’ മേഖലകൾ കണ്ടെത്തി അവയെല്ലാം കാര്യമായി പഠിച്ചു. കൂടുതൽ ചോദ്യങ്ങൾ വരുന്നതുവഴി കൂടുതൽ മാർക്കിനു വഴിയൊരുക്കുന്ന പാഠഭാഗ ങ്ങൾ ഒരുപാടു തവണ റിവൈസ് ചെയ്തു പഠിക്കാനും ശ്രദ്ധിച്ചു. ഇതു പരീക്ഷയിൽ ഏറെ ഗുണം ചെയ്തു.

omr-sheet2

∙Key to Success

സിലബസ് മനസ്സിലാക്കിയുള്ള പഠനമാണ് ഏറ്റവും ഗുണം ചെയ്തത്. എത്രമാത്രം പഠിച്ചാലും നമ്മൾ പരീക്ഷയെ സമീപിക്കുന്ന രീതി പ്രധാനമാണ്. പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പറുകളും മാതൃകാപരീക്ഷകളും പരമാവധി ചെയ്തുനോക്കിയാണു തയാറെടുത്തത്. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ ഇതെല്ലാം സഹായകമായി. ഏതു ചോദ്യം അറ്റൻഡ് ചെയ്യണം, ഏത് ഒഴിവാക്കണം, ഏതെല്ലാം ഊഹത്തിന്റെ അടിസ്ഥാനത്തിൽ എഴുതണം തുടങ്ങിയ ‘ഡിസിഷൻ മെയ്ക്കിങ്’ പരീക്ഷാ ഹാളിൽ പ്രധാനമാണ്. സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പരീക്ഷകൾ എഴുതി പരിശീലിച്ചതിലൂടെ യാണ് ആ ലെവലിൽ എത്താനായത്.

∙Get Ready

ജോലി കിട്ടുംവരെ തുടർച്ചയായി പഠനം മുന്നോട്ടു കൊണ്ടുപോകും എന്നുറപ്പിച്ചു വേണം പിഎസ്‌സി പരിശീലനത്തിന് ഇറങ്ങാൻ. പഠനം തുടങ്ങുംമുൻപേ അതിനു മനസ്സിനെ പാകപ്പെടുത്തുക. തുടക്കത്തിൽ ചില പ്രയാസങ്ങളും മടുപ്പുമെല്ലാം തോന്നാം. അതു പഠനത്തെ ബാധിച്ചാൽ ലക്ഷ്യം അകന്നുപോകും. എല്ലാ വിഷയങ്ങളിലും അടിസ്ഥാന അറിവ് ഉണ്ടാക്കിയെടുക്കുക എന്നതിലാകണം പ്രഥമ ശ്രദ്ധ. അതു നേടിയെന്ന് ബോധ്യ മായശേഷം മതി ആഴത്തിലുള്ള പഠനത്തിനുള്ള ശ്രമങ്ങൾ.

''ആവശ്യം സൃഷ്ടിയുടെ മാതാവാകും''

∙Success

വിവിധ വകുപ്പുകളിലായി അത്യാവശ്യം ആളെ എടുക്കുന്ന തസ്തികയാണ് എൽഡിസി. അതുകൊണ്ടുതന്നെ ജോലി കിട്ടാനുള്ള സാധ്യതകൾ ശക്തം. വിഷയങ്ങളിലെ കരുത്തും കുറവും അറിഞ്ഞു പഠനം ക്രമീകരിക്കുക. ചിലർക്ക് ഇംഗ്ലിഷ്, ചിലർക്ക് മാത്‌സ് എന്നിങ്ങനെ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും സ്ട്രോങ് ഏരിയ. സിലബസ് മനസ്സിലാക്കി ഒരുപാടു തവണ റിവിഷനും നടത്തി പഠിക്കുക. മുൻകാല പരീക്ഷകളുടെ ചോദ്യങ്ങൾ നന്നായി ഫോളോ ചെയ്യുക. മാതൃകാപരീക്ഷകൾ പരമാവധി ചെയ്തു തയാറെടുക്കാനും ശ്രദ്ധിക്കുക.  

English Summary:

Anandh LDC Rank Holder Trivandrum Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com