മലബാർ കാൻസർ സെന്ററിൽ നഴ്സ്, ഫാർമസിസ്റ്റ്; ശ്രീചിത്രയിൽ റിസർച് അസോഷ്യേറ്റ് അവസരങ്ങൾ
Mail This Article
തലശ്ശേരി മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ 11 ഒഴിവിൽ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഫെബ്രുവരി 15 വരെ.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙പ്രഫസർ കം വൈസ് പ്രിൻസിപ്പൽ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം, 50ൽ താഴെ, 70,000.
∙പ്രഫസർ: എംഎസ്‌സി നഴ്സിങ്, 12 വർഷ പരിചയം,50ൽ താഴെ, 65,000.
∙ലക്ചറർ: എംഎസ്‌സി നഴ്സിങ്, 36ൽ താഴെ, 35,000.
∙റസിഡന്റ് സ്റ്റാഫ് നഴ്സ്: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക്
ഡിപ്ലോമ ഇൻ ഒാങ്കോളജി കൗൺസിൽ, 30ൽ താഴെ, 20,000.
∙റസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം/ബിഫാം, 30ൽ താഴെ, 17,000.
∙പേഷ്യന്റ് കെയർ അസിസ്റ്റന്റ്: പ്ലസ് ടു, 30ൽ താഴെ, 10,000.
ശ്രീചിത്ര
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്
ആൻഡ് ടെക്നോളജിയിൽ റിസർച് അസോഷ്യേറ്റ് ഒഴിവ്. താൽക്കാലിക നിയമനം.
ഇന്റർവ്യൂ ഫെബ്രുവരി 9ന്. www.sctimst.ac.in
RCCയിൽ സർജൻ
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഹെപറ്റോബിലിയറി സർജൻ, പ്ലാസറ്റിക് സർജൻ അവസരം. കരാർ നിയമനം. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. www.rcctvm.gov.in