വെബ് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് തുടങ്ങി സ്മാർട് ജോലികളാണോ നിങ്ങൾ തേടുന്നത്? ഇഗ്നോയുടെ സ്വയം, സ്വയംപ്രഭ പ്രോജക്ടുകളിലേക്ക് അപേക്ഷിക്കാം
Mail This Article
വെബ് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് പോലുള്ള സ്മാർട് ജോലികൾ ഇഷ്ടപ്പെടുന്നവർക്ക് ഇഗ്നോയുടെ സ്വയംപ്രഭാ പ്രോജക്ടുകളിൽ അവസരം.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷനൽ ഒാപ്പൺ യൂണിവേഴ്സിറ്റി നടപ്പാക്കുന്ന സ്വയം, സ്വയംപ്രഭ പ്രോജക്ടുകളിൽ വിവിധ തസ്തികകളിലായി 80 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഡിസംബർ 22 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: പ്രോജക്ട് മാനേജർ, സീനിയർ വെബ് ഡിസൈനർ, സോഫ്റ്റ്വെയർ എൻജിനീയർ, ക്യാമറ പഴ്സൻ, സീനിയർ മൾട്ടിമീഡിയ പ്രോഗ്രാമർ, മൾട്ടിമീഡിയ പ്രോഗ്രാമർ, ഗ്രാഫിക് ആർട്ടിസ്റ്റ്, സീനിയർ പ്രോജക്ട് അസോഷ്യേറ്റ്, വീഡിയോ എഡിറ്റർ, കൺസൽറ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്/ അഡ്മിൻ അസിസ്റ്റന്റ്, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ ഗ്രാഫിക് ആർട്ടിസ്റ്റ്, ജൂനിയർ കൺസൽറ്റന്റ്, ജൂനിയർ മൾട്ടിമീഡിയ പ്രോഗ്രാമർ, ജൂനിയർ വീഡിയോ എഡിറ്റർ, ഐടി കൺസൽറ്റന്റ്, ജൂനിയർ ഐടി കൺസൽറ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, എംടിഎസ്. www.edcilindia.co.in