ADVERTISEMENT

ഇന്ത്യൻ നേവിയുടെ വിവിധ കമാൻഡുകളിലും യൂണിറ്റുകളിലും ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2023) മുഖേനയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം:

∙ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബിഎസ്‌സി (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ കെമക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18-25.

∙ചാർജ്മാൻ (ഫാക്ടറി): ബിഎസ്‌സി (ഫിസിക്സ്/കെമിസ്ട്രി/മാത്‌സ്) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ; 18-25.

∙സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കൺസ്ട്രക്‌ഷൻ, ആർമമെന്റ്, കാർട്ടോഗ്രാഫിക്): പത്താം ക്ലാസ് ജയം/തത്തുല്യം, ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ 2വർഷ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം; 18-27.

∙ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്; 18-25.

∙ശമ്പളം: ട്രേഡ്സ്മാൻമേറ്റ്: 18,000-56,900; മറ്റുള്ളവയിൽ: 35,400-1,12,400.

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ എഴുത്തുപരീക്ഷ മുഖേന.

വിവരങ്ങൾ www.joinindiannavy.gov.in, www.indiannavy.nic.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

English Summary:

Indian Navy Chargeman Draftsman Tradesman Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com