ADVERTISEMENT

എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ സതേൺ റീജനു കീഴിലെ കേരള, തമിഴ്നാട്, അന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ 119 ജൂനിയർ/സീനിയർ അസിസ്റ്റന്റ് ഒഴിവ്. ജനുവരി 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

∙ജൂനിയർ അസിസ്റ്റന്റ്-ഫയർ സർവീസസ് (73): പത്താം ക്ലാസ് ജയം, മൂന്നു വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഒാട്ടമൊബീൽ/ഫയർ) അല്ലെങ്കിൽ പ്ലസ് ടു ജയം; ഹെവി/ മീഡിയം/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്; 31,000-92,000.

∙സീനിയർ അസിസ്റ്റന്റ്-ഇലക്ട്രോണിക്സ് (25): ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/റേഡിയോ എൻജിനീയറിങ്, 2 വർഷ പരിചയം; 36,000-1,10,000.

∙സീനിയർ അസിസ്റ്റന്റ്-അക്കൗണ്ട്സ് (19): ബിരുദം (ബികോം മുൻഗണന), 2 വർഷ പരിചയം; 36,000-1,10,000

∙ജൂനിയർ അസിസ്റ്റന്റ്-ഒാഫിസ്(2): ബിരുദം; 31,000-92,000.

∙പ്രായം: 18-30. അർഹർക്ക് ഇളവ്

∙ഫീസ്: 1000. ഒാൺലൈനായി അടയ്ക്കണം. സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല.

∙പരീക്ഷാകേന്ദ്രം: കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ. www.aai.aero

English Summary:

Airport Authority Assistant Job Vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com