ADVERTISEMENT

അസം റൈഫിൾസിൽ 44 ഒഴിവുകളിൽ ആശ്രിത നിയമനത്തിന് റിക്രൂട്മെന്റ് നടത്തുന്നു. സർവീസിലിരിക്കെ മരിക്കുകയോ കാണാതാവുകയോ മെഡിക്കൽ കാരണങ്ങളാൽ സർവീസിൽ നിന്നു വിരമിക്കുകയോ ചെയ്തവരുടെ ആശ്രിതർക്കാണ് അവസരം. ജനുവരി 28 വരെ അപേക്ഷിക്കാം.

2024 മാർച്ച് 4 മുതൽ അസം റൈഫിൾസ് ഡയറക്ടറേറ്റ് ജനറൽ ഹെഡ്ക്വാട്ടേഴ്സ്, ലെയ്ത്കോർ, മേഘാലയയിലെ ഷില്ലോങ്, ഗുവാഹത്തിയിലെ എൻആർഎസ് എന്നിവിടങ്ങളിലാണ് റിക്രൂട്മെന്റ് റാലി.

റൈഫിൾമാൻ/റൈഫിൾ വുമൺ ജനറൽ ഡ്യൂട്ടി, വാറന്റ് ഓഫിസർ പേഴ്സനൽ അസിസ്റ്റന്റ്, വാറന്റ് ഓഫിസർ ഡ്രാഫ്റ്റ്സ്മാൻ, റൈഫിൾമാൻ എൽഎംഎൻ ഫീൽഡ്, റൈഫിൾമാൻ റിക്കവറി വെഹിക്കിൾ മെക്കാനിക്, റൈഫിൾമാൻ പ്ലംബർ, റൈഫിൾമാൻ എക്സ്–റേ അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. റൈഫിൾമാൻ ജനറൽ ഡ്യൂട്ടി, വാറന്റ് ഓഫിസർ പേഴ്സനൽ അസിസ്റ്റന്റ് തസ്തികകളിൽ സ്ത്രീകൾക്കും അപേക്ഷിക്കാം. www.assamrifles.gov.in

English Summary:

Assam Rifles Recruitment Assistant Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com