ADVERTISEMENT

ഡൽഹി സബോഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് 4,214 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 9 മുതൽ ഫെബ്രുവരി 7 വരെ ഒാൺലൈ നായി അപേക്ഷിക്കാം.

വിവിധ തസ്തിക: 2354 ഒഴിവ്

സർവീസസ് ഡിപ്പാർട്മെന്റ്, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡ്, എസ്‌സിഇആർടി, ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡവലപ്മെന്റ് കോർപറേഷൻ, ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി, ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, എംഎഐഡിഎസ്, ഡൽഹി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ, ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവിടങ്ങളിലായി 2354 ഒഴിവ്.

∙തസ്തികകൾ: ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ ഗ്രേഡ് II, ജൂനിയർ സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്/ഹിന്ദി), ലോവർ ഡിവിഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ സ്റ്റെനോഗ്രഫർ, സ്റ്റെനോഗ്രഫർ, അസിസ്റ്റന്റ് ഗ്രേഡ് I.

1455 അസിസ്റ്റന്റ് ടീച്ചർ

മുനിസിപ്പൽ കോർപറേഷൻസ് ഒാഫ് ഡൽഹി, ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ടീച്ചർ (നഴ്സറി) അവസരം. 1455 ഒഴിവ്.

297 പിജി ടീച്ചർ

ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ 297 പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ഒഴിവ്.

∙ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോണിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്.

108 സെക്‌ഷൻ ഒാഫിസർ

മുനിസിപ്പൽ കോർപറേഷൻസ് ഒാഫ് ഡൽഹി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിലായി സെക്‌ഷൻ ഒാഫിസർ (ഹോർട്ടികൾചർ) അവസരം. 108 ഒഴിവ്.

വിശദ വിവരങ്ങൾ പിന്നീടു തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. https://dsssbonline.nic.in

English Summary:

Delhi Government Clerk Assistant job vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com