ADVERTISEMENT

209 അസിസ്റ്റന്റ് സൂപ്പർവൈസർ

എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ 209 അസിസ്റ്റന്റ് സൂപ്പർവൈസർ അവസരം. ഡൽഹി-87, മുംബൈ-70, തിരുവനന്തപുരം-20, കൊൽക്കത്ത-12, ഹൈദരാബാദ്-10, നാഗ്പുർ-10 എന്നിങ്ങനെ ആകെ 209 ഒഴിവ്. 5 വർഷ കരാർ നിയമനമാണ്. ജനുവരി 15 വരെ അപേക്ഷിക്കാം.

∙യോഗ്യത: ബിഎസ്‌സി/ബികോം/ബിഎ തത്തുല്യം, കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സ്, ഒരു വർഷ പരിചയം. അല്ലെങ്കിൽ ബിസിഎ/ബിഎസ്‌സി (സിഎസ്)/ഗ്രാജ്വേറ്റ് ഇൻ ഐടി/ സിഎസ്/തത്തുല്യം, ഒരു വർഷ പരിചയം.

∙പ്രായപരിധി: 35.

∙ശമ്പളം: 27,000.

74 ട്രെയിനി

എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി അവസരം. ഡൽഹി-24, മുംബൈ-22, തിരുവനന്തപുരം-15, നാഗ്പുർ-7, കൊൽക്കത്ത-3, ഹൈദരാബാദ്-3 എന്നിങ്ങനെ ആകെ 74 ഒഴിവ്. 5 വർഷ കരാർ നിയമനം. ജനുവരി 15 വരെ അപേക്ഷിക്കാം.

60 എൻജിനീയർ

ന്യൂഡൽഹി എഐ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ 60 എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (ബി1, ബി2) ഒഴിവ്. ഒബിസി-എൻസിഎൽ, എസ്‌സി, എസ്ടി വിഭാഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്മെന്റാണ്. 5 വർഷ കരാർ നിയമനം. www.aiesl.in

English Summary:

AI Engineering Services Supervisor job vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com