എൻജിനീയറിങ് കഴിഞ്ഞവർക്ക് അവസരം; 50,000 മുതൽ 1,60,000 രൂപ വരെ ശമ്പളം നേടാം
Mail This Article
×
ഹരിയാന എൻഎച്ച്‌പിസി ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ, ട്രെയിനി ഒാഫിസർ അവസരം. 89 ഒഴിവ്. പട്ടികവിഭാഗം, ഒബിസി, ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റാണ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമനം. ഒാൺലൈൻ അപേക്ഷ ജനുവരി 22 വരെ.
യോഗ്യത:
∙ട്രെയിനി എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ): സിവിൽ/മെക്കാ നിക്കൽ/ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ്.
∙ട്രെയിനി ഒാഫിസർ (ഫിനാൻസ്): സിഎ/ഐസിഡബ്ല്യുഎ/സിഎംഎ ജയം.
ട്രെയിനി എൻജിനീയർ തസ്തികയിൽ ഗേറ്റ് 2022 സ്കോർ മുഖേനയും ട്രെയിനി ഒാഫിസർ തസ്തികയിൽ സിഎ/സിഎംഎ സ്കോർ മുഖേനയുമാണ് തിരഞ്ഞെടുപ്പ്.
∙പ്രായപരിധി: 30.
∙ശമ്പളം: 50,000-1,60,000. www.nhpcindia.com
English Summary:
NHPC Trainee Engineer Officer Vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.