കുറഞ്ഞ യോഗ്യതയിൽ ഉയർന്ന ശമ്പളത്തിൽ ജോലി; ബിരുദക്കാരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് വിളിക്കുന്നു, 250 ഒഴിവ്
Mail This Article
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (സ്കെയിൽ–1) തസ്തികയിലേക്ക് ജനുവരി 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 250 ഒഴിവ്. ജനറലിസ്റ്റ് വിഭാഗത്തിലാണ് അവസരം.
∙യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്ഞാനം വേണം.
∙പ്രായം: 21–30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും യുഐഐസി ജീവനക്കാർക്കും ഇളവുണ്ട്.
യോഗ്യത, പ്രായം എന്നിവ 31.12.2023 അടിസ്ഥാനമാക്കി കണക്കാക്കും.
∙ശമ്പളം: 50,925-96,765
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. പരീക്ഷ ഫെബ്രുവരിയിൽ. ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.
∙അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, അംഗപരിമിതർ, ജനറൽ ഇൻഷുറൻസ് കമ്പനി ജീവനക്കാർക്ക് 250 രൂപ. ഓൺലൈനായി ഫീസ് അടയ്‌ക്കാം.
∙ഓൺലൈൻ റജിസ്ട്രേഷൻ: uiic.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്.